ശബരിമല: ജനവികാരം മനസിലാക്കുന്നതിൽ CPM സംസ്ഥാന ഘടകം പരാജയപ്പെട്ടു: സുപ്രീം കോടതി വിധി നടപ്പാക്കാനുളള നിലപാടില്‍ തെറ്റില്ല; അവലോകന രേഖ

1977-ന് സമാനമായ തിരിച്ചടിയാണ് കേരളത്തില്‍ പാര്‍ട്ടിക്കുണ്ടായത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചത് സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളെ സ്വാധീനിച്ചെന്നും കേന്ദ്രകമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.

news18
Updated: June 15, 2019, 9:03 AM IST
ശബരിമല: ജനവികാരം മനസിലാക്കുന്നതിൽ CPM സംസ്ഥാന ഘടകം പരാജയപ്പെട്ടു: സുപ്രീം കോടതി വിധി നടപ്പാക്കാനുളള നിലപാടില്‍ തെറ്റില്ല; അവലോകന രേഖ
news 18
 • News18
 • Last Updated: June 15, 2019, 9:03 AM IST
 • Share this:
ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശ വിഷയത്തില്‍ ജനവികാരം മനസിലാക്കുന്നതില്‍ സംസ്ഥാന ഘടകം പരാജയപ്പെട്ടെന്ന് സിപിഎം അവലോകന രേഖ. ശബരിമലയില്‍ യുവതികള്‍ കയറിയത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരായി.

1977-ന് സമാനമായ തിരിച്ചടിയാണ് കേരളത്തില്‍ പാര്‍ട്ടിക്കുണ്ടായത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചത് സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളെ സ്വാധീനിച്ചെന്നും കേന്ദ്രകമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.

നഷ്ടമായ വോട്ടുകള്‍ തിരികെ കൊണ്ട് വരാന്‍ 12 ഇന കര്‍മ പദ്ധതിക്കും പാര്‍ട്ടി രൂപം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ദളിത്, പിന്നോക്ക, ന്യുന പക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

പ്രധാന കണ്ടെത്തലുകള്‍ ഇങ്ങനെ

കേരളം

 • വനിതാമതിലിന്ന് തൊട്ടുപിന്നാലെ ശബരിമലയില്‍ യുവതിപ്രവേശനമുണ്ടായത് യുഡിഎഫും ബിജെപിയും മുതലെടുത്തു.

 • വോട്ടെടുപ്പിന് ശേഷവും ജനങ്ങളുടെ വികാരം മനസിലാക്കാന്‍ സംസ്ഥാന ഘടകത്തിന് കഴിയാതിരുന്നത് ഗുരുതരമായ വീഴ്ചയാണ്.

 • അടിയന്തരാവസ്ഥയ്ക്കുശേഷം 1977 ലെ പൊതു തെരഞ്ഞെടുപ്പില്‍ ഉണ്ടായതിന് സമാനമായ തിരിച്ചടിയാണ് കേരളത്തിലുണ്ടായത്.

 • പരമ്പരാഗത വോട്ടുകള്‍ പോലും ചോര്‍ത്താന്‍ എതിരാളികള്‍ക്കായി.
  ജനങ്ങളുടെ വികാരം മനസ്സിലാക്കുന്നതില്‍ സംസ്ഥാന ഘടകം പരാജയപ്പെട്ടു.

 • ശബരിമലയിലെ സുപ്രിം കോടതി വിധി നടപ്പാക്കുക എന്ന സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നിലപാടില്‍ തെറ്റില്ല.

 • കേന്ദ്രത്തില്‍ നരേന്ദ്ര മോദി അധികാരത്തിലെത്താതിരിക്കാന്‍ ജനങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണച്ചു.

 • രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം ന്യൂനപക്ഷ വോട്ടുകള്‍ കേന്ദ്രീകരിക്കാന്‍ ഇടയാക്കി.

 • സി.പി.എമ്മിന്റെ പരാജയം ഉറപ്പാക്കാന്‍ തിരുവനന്തപുരം ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് മണ്ഡലങ്ങളില്‍ ഒഴികെ ബിജെപി കോണ്‍ഗ്രസിന് വോട്ട് മറിച്ച് നല്‍കി.ബംഗാള്‍

 • തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്രമ രാഷ്ട്രീയത്തെ ചെറുക്കാന്‍ പാട്ടിക്ക് കഴിയുന്നില്ല.

 • ദേശീയ തലത്തില്‍ മുന്നേറ്റം ഉയര്‍ത്തിക്കാട്ടി ബിജെപി തൃണമൂല്‍ വിരുദ്ധ വോട്ടുകള്‍ സമാഹരിച്ചു.

 • സംസ്ഥാനത്ത്‌സഖ്യനീക്കം തള്ളിയത് കോണ്‍ഗ്രസ്.


ത്രിപുര

First published: June 15, 2019, 9:03 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading