• HOME
  • »
  • NEWS
  • »
  • india
  • »
  • CPM CENTRAL COMMITTEE TO DECIDE THE PARTY CONGRESS VENUE TODAY AR TV

സിപിഎം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ? കേന്ദ്രകമ്മിറ്റി തീരുമാനം ഇന്ന് ഉണ്ടായേക്കും

കണ്ണൂരിൽ  നടത്താമെന്ന കേരള ഘടകത്തിന്റെ നിർദ്ദേശത്തിൽ പ്രതിനിധികളുടെ എണ്ണം, യാത്ര - താമസ  സൗകര്യം എന്നിവ ഉൾപ്പെടെ പരിശോധിച്ച് കേന്ദ്ര കമ്മിറ്റി അന്തിമ തീരുമാനമെടുക്കും

News18 malayalam

News18 malayalam

  • Share this:
ന്യൂഡൽഹി: സി പി എം 23-ാം പാർട്ടി കൊൺഗ്രസ്സിന് കണ്ണൂർ വേദിയാക്കുന്നത് സംബന്ധിച്ച് കേന്ദ്രകമ്മിറ്റി ഇന്ന് തീരുമാനമെടുക്കും. അടുത്ത പാർട്ടി കോൺഗ്രസ്, കണ്ണൂരിൽ  നടത്താമെന്ന കേരള ഘടകത്തിന്റെ നിർദ്ദേശത്തിൽ പ്രതിനിധികളുടെ എണ്ണം, യാത്ര - താമസ  സൗകര്യം എന്നിവ ഉൾപ്പെടെ പരിശോധിച്ച് കേന്ദ്ര കമ്മിറ്റി അന്തിമ തീരുമാനമെടുക്കും. 2022 ഏപ്രിലിൽ പാർട്ടി കോൺഗ്രസ് നടത്താനാണ്  ആലോചന.

പാർട്ടി കോൺഗ്രസിന് മുമ്പായുള്ള സമ്മേളനങ്ങളുടെ  സമയക്രമവും തീരുമാനിക്കും. ദേശീയ  തലത്തിൽ  പ്രതിപക്ഷ നേതൃത്വം ഏറ്റെടുക്കാനുള്ള ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നീക്കങ്ങളിൽ പാർട്ടി എന്തു നിലപാട് സ്വീകരിക്കണമെന്ന് ഉടൻ തീരുമാനിക്കണമെന്ന് കഴിഞ്ഞ പോളിറ്റ്ബ്യൂറോ യോഗത്തിൽ ആവശ്യമുയർന്നിരുന്നു. കേരള ഘടകമായിരുന്നു ആവശ്യമുന്നയിച്ചത്.

എന്നാൽ ലോകസഭ തിരഞ്ഞെടുപ്പിന് മൂന്ന് വർഷം ശേഷിക്കുന്നതിനാൽ ഇപ്പോൾ നിപോട് സ്വീകരിക്കേണ്ടതില്ലെന്ന് സി.സി തീരുമാനിച്ചതായാണ് വിവരം. ദേശീയ രാഷ്ട്രീയ സാഹചര്യത്തിലുണ്ടാകുന്ന മാറ്റം പരിശോധിച്ച് പിന്നിട്ട് നിലപാട് സ്വീകരിക്കും.

മന്ത്രിമാരടക്കം നേതാക്കളെ മല്‍സരിപ്പിക്കാതിരുന്നത് ഉള്‍പ്പടെ കേരളഘടകത്തിന്‍റെ തിരഞ്ഞെടുപ്പ് നയത്തിന്  കേന്ദ്ര കമ്മിറ്റിയിലും പ്രശംസ ലഭിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മന്ത്രിമാരടക്കം നേതാക്കളെ മല്‍സരിപ്പിക്കാത്തത് ഭാവി മുന്നില്‍ കണ്ടുള്ള നീക്കമാണെന്നാണ് കരട് റിപ്പോര്‍ട്ടിലുള്ളത്. ഭരണനേട്ടങ്ങള്‍ തിരഞ്ഞെടുപ്പില്‍ തുണച്ചതായും ജോസ് കെ മാണിയുടെ വരവ് എല്‍ഡിഎഫിന് ഗുണം ചെയ്തതായും റിപ്പോർട്ടിലുണ്ട്. കോണ്‍ഗ്രസും ബിജെപിയും ഒത്തുകളിച്ചുവെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

Also Read- ഓണക്കിറ്റിൽ കശുവണ്ടി പരിപ്പ് ഉണ്ടാകില്ല; പകരം കായമോ പുളിയോ

എന്നാൽ കോൺഗ്രസ് സഖ്യത്തിന്റെ കാര്യത്തിൽ ബംഗാൾ ഘടകത്തിന് കടുത്ത വിമർശനം നേരിടേണ്ടി വന്നു. കേരളം, തമിഴ് നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ  നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ്, തെരഞ്ഞെടുപ്പ് അവലോകന ചർച്ചയിൽ ബംഗാൾ ഘടകത്തിനെതിരെ  രൂക്ഷ  വിമർശനങ്ങൾ ഉന്നയിച്ചത്. ബംഗാൾ  ഘടകം  സ്വീകരിച്ച  തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഔചിത്യത്തെ കേന്ദ്ര കമ്മറ്റിയിലെ ചർച്ചകളിൽ  ചോദ്യം  ചെയ്യപ്പെട്ടു.സംസ്ഥാനത്ത് തൃണമൂൽ  കോൺഗ്രസ്സിനെയും ദേശീയ തലത്തിൽ  ബിജെപിയെയും എതിർക്കുക എന്ന  പാർട്ടി നയമാണ്  പിന്തുടർന്നതെന്ന് ബംഗാളിലെ  നേതാക്കൾ  യോഗത്തെ  അറിയിച്ചു.

മൂന്ന് ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് സമാപിക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായാണ് യോഗം നടക്കുന്നത്.

CPM Youtube| സിപിഎമ്മിന്റെ യൂട്യൂബ് ചാനലിന് സിൽവർ ബട്ടൺ; കേരളത്തിലെ രാഷ്ട്രീയ പാർട്ടികളിൽ ആദ്യം

സിപിഎമ്മിന്റെ കേരളത്തിലെ യൂട്യൂബ് ചാനലിന് സിൽവർ ബട്ടൺ ലഭിച്ചു. സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനാണ് പാർട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഇക്കാര്യം അറിയിച്ചത്. 2017ൽ ആരംഭിച്ച ചാനലിന് (https://youtube.com/CPIMKeralam) ഇപ്പോൾ 1,12,000 സബ്സ്ക്രൈബേഴ്സാണ് ഉള്ളത്. കേരളത്തിൽ ഒരു രാഷ്ട്രീയ പാർടിയുടെ യുട്യൂബ് ചാനലിന് ആദ്യമായാണ് സിൽവർ ബട്ടൺ ലഭിക്കുന്നത്.

കുട്ടികള്‍ അടക്കമുള്ളവർ തുടങ്ങുന്ന യൂ ട്യൂബ് ചാനലിന് സിൽവർ ബട്ടൺ ലഭിക്കുന്നത് പുതിയ കാര്യമല്ലെങ്കിലും കേരളത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ ചാനലിന് സിൽവർ ബട്ടൺ ലഭിക്കുന്നത് ആദ്യമാണ്. സമകാലിക വിഷയത്തിലുള്ള പാർട്ടിയുടെ നിലപാടുകളും വിശദീകരണങ്ങൾക്കൊപ്പം, ബൗദ്ധികമായ വിഷയങ്ങളിലുള്ള ക്ലാസുകളും ചാനലിൽ വരാറുണ്ട്. ഇതിന് പുറമെ സിപിഎം എംഎൽഎമാരുടെ നിയമസഭയിലെ പ്രസംഗങ്ങളും ചാനലിൽ അപ്ലോഡ് ചെയ്യാറുണ്ട്. പാർട്ടിക്കുനേരെയുള്ള വിമർശനങ്ങൾക്ക് നേതാക്കളുടെ മറുപടികളും യൂ ട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യാറുണ്ട്.
Published by:Anuraj GR
First published:
)}