നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • സാമ്പത്തിക സംവരണ ബില്ലില്‍ ഭേദഗതി ആവശ്യപ്പെട്ട് സിപിഎം

  സാമ്പത്തിക സംവരണ ബില്ലില്‍ ഭേദഗതി ആവശ്യപ്പെട്ട് സിപിഎം

  news 18

  news 18

  • Last Updated :
  • Share this:
   ന്യൂഡല്‍ഹി: സാമ്പത്തിക സംവരണ ബില്ലില്‍ ഭേദഗതി ആവശ്യപ്പെട്ട് സിപിഎം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എസ്‌സി/എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പാക്കണമെന്ന ഭേദഗതിയാണ് സിപിഎം മുന്നോട്ട് വെക്കുന്നത്. എന്നാല്‍ ഭേദഗതി നിര്‍ദേശം സമര്‍പ്പിക്കാന്‍ വൈകിയത് കൊണ്ട് ലോക്‌സഭയില്‍ ഭേദഗതി അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കിയില്ല.

   രാജ്യസഭ ബില്‍ പരിഗണിക്കവെ ഭേദഗതി മുന്നോട്ട് വയ്ക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. സ്വകാര്യ സ്ഥാപനങ്ങളില്‍ സാമ്പത്തിക സംവരണത്തിന് ബില്‍ വ്യവസ്ഥ ചെയ്യുന്ന ഭാഗത്താണ് ഭേദഗതി ആവശ്യപ്പെടുന്നത്. സ്വകാര്യ മേഖലയിലെ ജോലികളിലും സംവരണം വേണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

   BREAKING: സാമ്പത്തിക സംവരണ ബില്‍ ലോക്‌സഭയില്‍ പാസായി

   സിപിഎം ലോക്‌സഭാ കക്ഷി നേതാവ് പി കരുണാകരന്‍ എംപിയാണ് ഭേദഗതി നിര്‍ദ്ദേശം സമര്‍പ്പിച്ചത് എന്നാല്‍ വൈകിയതിനാല്‍ സ്പീക്കര്‍ അനുമതി നിഷേധിക്കുകയായിരുന്നു. നേരത്തെ ലോക്‌സഭയില്‍ സാമ്പത്തിക സംവരണ ബില്‍ ചര്‍ച്ചചെയ്തപ്പോള്‍ ബില്ലിനോട് എതിര്‍പ്പില്ലെന്നായിരുന്നു സിപിഎം നിലപാട്. തത്വത്തില്‍ എതിര്‍പ്പില്ലെന്നും ബില്‍ കൊണ്ടുവന്ന രീതിയോട് വിയോജിക്കുന്നെന്നും സിപിഎം ചര്‍ച്ചയില്‍ വ്യക്തമാക്കി.   സാമ്പത്തിക സംവരണ ബില്ലിനെ എതിര്‍ത്തത് മൂന്നുപേര്‍ മാത്രം

   വോട്ടെടുപ്പിലൂടെയായിരുന്നു ലോക്‌സഭയില്‍ ബില്‍ പാസക്കിയത്. 323 പേര്‍ അനുകൂലിച്ച് വോട്ടുചെയ്തപ്പോള്‍ മൂന്നു പേരായിരുന്നു എതിര്‍ത്തത്. മുസ്‌ലിം ലീഗിലെ ഇടി മുഹമ്മദ് ബഷീര്‍, പികെ കുഞ്ഞാലിക്കുട്ടി, എഐഎം നേതാവ് അസദുദീന്‍ ഒവൈസി എന്നിവരായിരുന്നു ബില്ലിനെതിരെ വോട്ടു ചെയ്തത്.

   First published: