കൊൽക്കത്ത: ബംഗാളിൽ ബിജെപിയുടെ ഓപ്പറേഷൻ ലോട്ടസ്. ഇതിന്റെ ഭാഗമായി സിപിഎം എം.എൽ.എയും പുറത്താക്കപ്പെട്ട തൃണമൂൽ എം.പിയും ബിജെപിയിൽ ചേർന്നു. സിപിഎം എംഎൽഎ ഖാഹൻ മുർമുവും തൃണമൂൽ കോൺഗ്രസിൽനിന്ന് പുറത്താക്കപ്പെട്ട അനുപം ഹസ്രയുമാണ് ഇന്ന് ബിജെപിയിൽ ചേർന്നത്.
ബിജെപി ജനറൽ സെക്രട്ടറി വിജയവർഗിയയുടെ സാന്നിദ്ധ്യത്തിലാണ് അനുപം ഹസ്ര ബിജെപിയിൽ ചേർന്നത്. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് ഇക്കഴിഞ്ഞ ജനുവരി ഒമ്പതിനാണ് അനുപം ഹസ്രയെ തൃണമൂൽ കോൺഗ്രസ് പുറത്താക്കിയത്.
പരിസ്ഥിതിക്ക് ദോഷം; തെരഞ്ഞെടുപ്പിനിടെ റോഡ്ഷോകളും ബൈക്ക് റാലിയും നിരോധിക്കണമെന്ന് ഹർജി
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബോൽപുർ മണ്ഡലത്തിൽനിന്നാണ് അനുപം ഹസ്ര വിജയിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് രണ്ടുദിവസത്തിനകമാണ് സിപിഎം എം.എൽ.എയും തൃണമൂൽ എം.പിയും ബിജെപിയിൽ ചേർന്നത്. ഏപ്രിൽ 11 മുതൽ മെയ് 19 വരെ ഏഴ് ഘട്ടങ്ങളിലായാണ് ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.