• HOME
  • »
  • NEWS
  • »
  • india
  • »
  • 'CPI താഴോട്ടെന്ന്' മന്ത്രി നിർമലാ സീതാരാമൻ പറഞ്ഞാൽ ബിനോയ് വിശ്വത്തിന് ദേഷ്യം പിടിക്കാതിരിക്കുമോ? ജോൺ ബ്രിട്ടാസിന്റെ ചോദ്യം

'CPI താഴോട്ടെന്ന്' മന്ത്രി നിർമലാ സീതാരാമൻ പറഞ്ഞാൽ ബിനോയ് വിശ്വത്തിന് ദേഷ്യം പിടിക്കാതിരിക്കുമോ? ജോൺ ബ്രിട്ടാസിന്റെ ചോദ്യം

സാധാരണഗതിയിൽ വളരെ ഗൗരവസ്വഭാവത്തിൽ മറുപടി പറയുന്ന ധനമന്ത്രി നിർമല സീതാരാമനെപോലും പൊട്ടിച്ചിരിപ്പിച്ച സംഭവമാണ് കഴിഞ്ഞ ദിവസം രാജ്യസഭയിൽ ഉണ്ടായത്.

  • Share this:
    ന്യൂഡൽഹി: കേരളത്തിൽ വല്യേട്ടനും ചെറിയേട്ടനുമൊക്കെയാണെങ്കിലും സിപിഎമ്മും (CPM) സിപിഐയും (CPI) പല കാര്യങ്ങളിലും ദേശീയ തലത്തിലും സംസ്ഥാനതലത്തിലും ഇരുപാർട്ടികൾക്കുമിടയിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. കേരളത്തിൽ നിന്നെത്തുന്ന പാർലമെന്റംഗങ്ങള്‍ക്കിടയിൽപോലും ഇത്തരം ഭിന്നതകൾ ഉണ്ടാകുന്നുവെന്നത് ദേശീയതലത്തിൽ എത്തുമ്പോൾ കൗതുകകരമായി തോന്നാം. ഇത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം രാജ്യസഭയിൽ നടന്നത്.

    സാധാരണഗതിയിൽ വളരെ ഗൗരവസ്വഭാവത്തിൽ മറുപടി പറയുന്ന ധനമന്ത്രി നിർമല സീതാരാമനെപോലും പൊട്ടിച്ചിരിപ്പിച്ച സംഭവമാണ് കഴിഞ്ഞ ദിവസം രാജ്യസഭയിൽ ഉണ്ടായത്. ബജറ്റ് ചർച്ചകളുമായി ബന്ധപ്പെട്ട് മറുപടി പറയുന്നതിനിടെ കുറച്ചേറെ തവണ കേരളത്തിൽ നിന്നുള്ള സിപിഐ നേതാവ് ബിനോയ് വിശ്വം ധനമന്ത്രിയുടെ മറുപടി തടസ്സപ്പെടുത്തി.

    ഇടയ്ക്കിടെയുള്ള ബിനോയ് വിശ്വത്തിന്റെ ഇടപെടൽ ധനമന്ത്രിയെയും ദേഷ്യം പിടിപ്പിച്ചു.

    ഈ സമയം കേരളത്തിൽ നിന്നുള്ള സിപിഎം അംഗം ജോൺ ബ്രിട്ടാസ് എഴുന്നേറ്റ്, ''എപ്പോഴും ഇങ്ങനെ CPI താഴോട്ടാണ്, CPI താഴോട്ടാണ് എന്ന് മന്ത്രി പറയുന്നതുകൊണ്ടല്ലേ ബിനോയ് വിശ്വത്തെ ദേഷ്യം പിടിപ്പിക്കുന്നത്? അതുകൊണ്ട് മന്ത്രിയുടെ പ്രസംഗം തടസപ്പെടുത്താനുളള അവകാശം അദ്ദേഹത്തിനുണ്ട്'' എന്ന് തമാശരൂപേണ പറഞ്ഞു. ഗൗരവത്തിൽ മറുപടി പറയുകയായിരുന്ന ധനമന്ത്രി നിർമല സീതാരാമൻ മാത്രമല്ല, സഭ മുഴുവൻ ബ്രിട്ടാസിന്റെ വാക്കുകൾ കേട്ട് പൊട്ടിച്ചിരിയോടയാണ് സ്വീകരിച്ചത്.

    Also Read- K T Jaleel | 'അല്ലെങ്കിലും പന്നികള്‍ക്ക് പണ്ടേ എല്ലിന്‍ കഷണങ്ങളോട് താല്‍പര്യമില്ല'; ലോകായുക്തയ്ക്ക് ജലീലിന്റെ മറുപടി

    വാസ്തവത്തിൽ ധനമന്ത്രി മറുപടി പറഞ്ഞുകൊണ്ടിരുന്നത് കൺസ്യൂമർ പ്രൈസ് ഇൻഡക്സ് (CPI), ഹോൾസെയിൽ പ്രൈസ് ഇൻഡക്ട് (WPI) എന്നിവ സംബന്ധിച്ചുള്ള പ്രതിപക്ഷ ആരോപണങ്ങൾക്കാണ്. കൺസ്യൂമർ ഇൻഡക്സ് താഴോട്ടാണ് എന്ന് പറയാൻ പലതവണ 'CPI താഴോട്ടാണ്' എന്നാണ് ധനമന്ത്രി ഉപയോഗിച്ചത്. എന്നാൽ‌ ദേശീയ മാധ്യമങ്ങൾ മികച്ച നർമബോധമുളള ബ്രിട്ടാസിന്റെ നിർദോഷമായ ഫലിതമായി കാണുന്നില്ല. മറിച്ച് കിട്ടിയ അവസരത്തിൽ ബ്രിട്ടാസ് സിപിഐയ്ക്ക് ഒരു ചെറിയ കൊട്ട് കൊടുത്തു എന്നാണ് ദേശീയ മാധ്യമങ്ങളുടെ വ്യാഖ്യാനം.

    കേരളത്തിൽ ലോകായുക്ത ഓർഡിനൻസിന്റെ പേരിൽ അടുത്തിടെയുണ്ടായ സിപിഎം- സിപിഐ തർക്കവുമായി ബന്ധപ്പെടുത്തിയാണ് അവരുടെ റിപ്പോർട്ട്. തങ്ങൾ കൂടി അംഗങ്ങളായ മന്ത്രിസഭ പാസാക്കിയ ഓർഡിനൻസിനെതിരെ സിപിഐ പരസ്യമായി രംഗത്ത് വന്നത് വലിയ പ്രാധാന്യത്തോടെ ദേശീയ മാധ്യമങ്ങൾ നൽകിയിരുന്നു.

    Also Read- Lokayukta| ‘എല്ല് കടിക്കുന്ന പട്ടിയുടെ അടുത്ത് ചെന്നാല്‍ എല്ല് എടുക്കാനാണെന്ന് അത് കരുതും’; ജസ്റ്റിസ് സിറിയക് ജോസഫ്

    ഒരേ മുന്നണിയിലാണെങ്കിലും പല വിഷയങ്ങളിലും ഇരുപാർട്ടികൾക്കുമിടയിലുള്ള ഭിന്നത ഇടയ്ക്കിടെ പുറത്തുവരാറുണ്ട്. ഇതിൽ ഏറ്റവും അവസാനത്തേതാണ് ലോകായുക്ത ഭേദഗതി ഓർഡിനൻസിനെ ചൊല്ലിയുള്ളത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തന്നെ ഓർഡിനൻസിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. എന്നാൽ, ചർച്ച നടത്തി പ്രശ്നം പരിഹരിക്കുമെന്നായിരുന്നു ഇതിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും നൽകിയ മറുപടി.
    Published by:Rajesh V
    First published: