നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • പൊതുസ്ഥലങ്ങളില്‍ നിസ്‌കരിക്കുന്ന ശീലം വച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്ന ഹരിയാനാ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ CPM

    പൊതുസ്ഥലങ്ങളില്‍ നിസ്‌കരിക്കുന്ന ശീലം വച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്ന ഹരിയാനാ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ CPM

    മുഖ്യമന്ത്രി രാജ്യത്തെ ഒരു വിഭാഗം പൗരന്മാരുടെ ഭരണഘടനാപരമായ അവകാശം നിഷേധിക്കുകയാണെന്ന് സിപിഎം

    • Share this:
      ന്യൂഡല്‍ഹി: പൊതുസ്ഥലങ്ങളില്‍ നിസ്‌കരിക്കുന്ന ശീലം വച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്ന ഹരിയാന(Haryana) മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ(CM Manohar Lal Khattar) പ്രസ്താവനയ്‌ക്കെതിരെ സിപിഎം(CPM). മുഖ്യമന്ത്രിയുടെ പ്രസ്താവന അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് സിപിഎം. എല്ലാ മതസ്തരും പൊതുസ്ഥലങ്ങളില്‍ പ്രാര്‍ഥനകള്‍ നടത്താറുണ്ട്. മനോഹര്‍ ലാല്‍ ഖട്ടറിന്റെ പ്രസ്താവന അംഗീകരിക്കാനാകില്ല.

      ഗുരുഗ്രാമില്‍ പള്ളികള്‍ നിര്‍മിക്കാന്‍ സാധിക്കാത്ത ഇടങ്ങളില്‍ പൊതുസ്ഥലത്ത് വെള്ളിയാഴ്ച പ്രാര്‍ഥന നടത്താന്‍ മുസ്ലിങ്ങള്‍ക്ക് ഇതേ സര്‍ക്കാര്‍ നല്‍കിയ അനുമതി മുഖ്യമന്ത്രി പിന്‍വലിച്ചു.

      അനുവദിച്ച സ്ഥലങ്ങളില്‍ മുസ്ലിങ്ങള്‍ വെള്ളിയാഴ്ച പ്രാര്‍ഥന നടത്തുന്നത് മാസങ്ങളായി ബജ്റംഗദള്‍ പോലുള്ള സംഘടനകളിലെ പ്രവര്‍ത്തകര്‍ തടയുന്നു. നീതി നിഷേധത്തിനു പൊലീസ് കൂട്ടുനില്‍ക്കുന്നു.

      അക്രമികള്‍ ശിക്ഷിക്കപ്പെടുമെന്നും സമാധാനപരമായി പ്രാര്‍ഥന നടക്കുമെന്നും ഉറപ്പുവരുത്തേണ്ടതിനുപകരം മുഖ്യമന്ത്രി രാജ്യത്തെ ഒരു വിഭാഗം പൗരന്മാരുടെ ഭരണഘടനാപരമായ അവകാശം നിഷേധിക്കുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോയുടെ പ്രസ്താവനയില്‍ പറയുന്നു.

      Also Read-Tablighi Jamaat | തബ്ലീ​ഗ് ജമാഅത്തിനെ തീവ്രവാദവുമായി ബന്ധപ്പെടുത്തിയത് അടിസ്ഥാനരഹിതം; സൗദിക്കെതിരെ ഇന്ത്യയിലെ മുസ്ലീം സംഘടനകൾ

      ഹരിയാന സര്‍ക്കാര്‍ ഈ തീരുമാനം പിന്‍വലിക്കണം. വെള്ളിയാഴ്ച പ്രാര്‍ഥനകള്‍ സമാധാനപരമായി നടത്താനുള്ള സാഹചര്യം സൃഷ്ടിക്കണം. പള്ളികള്‍ നിര്‍മിക്കാനും വഖഫ് വസ്തുക്കളുടെ നിയന്ത്രണം നേടാനും മുസ്ലീം സമുദായത്തിന് അനുമതി നല്‍കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
      Published by:Jayesh Krishnan
      First published:
      )}