കണ്ണൂരില്‍ ആദ്യമായി സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്; കേരളം ആതിഥ്യം വഹിക്കുന്നത് അഞ്ചാം തവണ

പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി കേരളത്തില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ എപ്പോള്‍ തുടങ്ങണമെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനിക്കും.

News18 malayalam

News18 malayalam

 • Share this:
  ന്യൂഡല്‍ഹി: സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍. അടുത്ത വര്‍ഷം ഏപ്രിലിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക. ഓണ്‍ലൈനില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി കേരളത്തില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ എപ്പോള്‍ തുടങ്ങണമെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനിക്കും.

  പാര്‍ട്ടിക്ക് അധികാരമുള്ള ഏക സംസ്ഥാനം കൂടിയാണ് കേരളം. ഇത് അഞ്ചാം തവണയാണ് കേരളം പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥ്യം വഹിക്കുന്നത്. 1956ല്‍ നാലാം പാര്‍ട്ടി കോണ്‍ഗ്രസിന് പാലക്കാട് വേദിയായി. 1968 ഡിസംബറില്‍ എട്ടാം പാര്‍ട്ടി കോണ്‍ഗ്രസ് കൊച്ചിയിലും 1988 ഡിസംബര്‍ 27 മുതല്‍ 1989 ജനുവരി ഒന്നുവരെ 13-ാം കോണ്‍ഗ്രസ് തിരുവനന്തപുരത്തും ചേര്‍ന്നു. 2012 ഏപ്രിലില്‍ 20-ാം പാര്‍ട്ടി കോണ്‍ഗ്രസിന് കോഴിക്കോട് ആതിഥ്യം വഹിച്ചു.

  പശ്ചിമ ബംഗാളിലെയും കേരളത്തിലെയും തെരഞ്ഞെടുപ്പ് ഫലങ്ങളും കേന്ദ്ര കമ്മിറ്റി വിശദമായി പരിശോധിച്ചു. കൂടാതെ വരാനിരിക്കുന്ന ത്രിപുര തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും യോഗത്തില്‍ ധാരണയായി.

  ദേശീയ തലത്തില്‍ പ്രതിപക്ഷ നേതൃത്വം ഏറ്റെടുക്കാനുള്ള ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നീക്കങ്ങളില്‍ പാര്‍ട്ടി എന്തു നിലപാട് സ്വീകരിക്കണമെന്ന് ഉടന്‍ തീരുമാനിക്കണമെന്ന് കഴിഞ്ഞ പോളിറ്റ്ബ്യൂറോ യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. കേരള ഘടകമായിരുന്നു ആവശ്യമുന്നയിച്ചത്.

  Also Read-ഇഷ്ടക്കാർക്കായി ഗ്രൂപ്പ് നേതാക്കൾ സമ്മർദ്ദം ചെലുത്തുമോ? KPCC പുനഃസംഘടനയിൽ നേതാക്കളുടെ നിലപാട് ഇന്നറിയാം

  എന്നാല്‍ ലോകസഭ തിരഞ്ഞെടുപ്പിന് മൂന്ന് വര്‍ഷം ശേഷിക്കുന്നതിനാല്‍ ഇപ്പോള്‍ നിപോട് സ്വീകരിക്കേണ്ടതില്ലെന്ന് സി.സി തീരുമാനിച്ചതായാണ് വിവരം. ദേശീയ രാഷ്ട്രീയ സാഹചര്യത്തിലുണ്ടാകുന്ന മാറ്റം പരിശോധിച്ച് പിന്നിട്ട് നിലപാട് സ്വീകരിക്കും.

  എന്നാല്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ കാര്യത്തില്‍ ബംഗാള്‍ ഘടകത്തിന് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നു. കേരളം, തമിഴ് നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ്, തെരഞ്ഞെടുപ്പ് അവലോകന ചര്‍ച്ചയില്‍ ബംഗാള്‍ ഘടകത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

  ബംഗാള്‍ ഘടകം സ്വീകരിച്ച തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഔചിത്യത്തെ കേന്ദ്ര കമ്മറ്റിയിലെ ചര്‍ച്ചകളില്‍ ചോദ്യം ചെയ്യപ്പെട്ടു.സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസ്സിനെയും ദേശീയ തലത്തില്‍ ബിജെപിയെയും എതിര്‍ക്കുക എന്ന പാര്‍ട്ടി നയമാണ് പിന്തുടര്‍ന്നതെന്ന് ബംഗാളിലെ നേതാക്കള്‍ യോഗത്തെ അറിയിച്ചു.
  Published by:Jayesh Krishnan
  First published:
  )}