HOME /NEWS /India / ഇസ്രായേൽ നടത്തുന്നത് മനുഷ്യാവകാശ ലംഘനം; പലസ്‌തീനെതിരായ ആക്രമണത്തെ അപലപിച്ച് സിപിഎം

ഇസ്രായേൽ നടത്തുന്നത് മനുഷ്യാവകാശ ലംഘനം; പലസ്‌തീനെതിരായ ആക്രമണത്തെ അപലപിച്ച് സിപിഎം

Image- AP

Image- AP

ജൂത കുടിയേറ്റത്തിന്‌ വഴിയൊരുക്കുന്നതിനായി, ഷെയ്‌ക്ക്‌ ജെറായിലെ താമസക്കാരെ ബലമായി ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന പലസ്‌തീൻകാരെയാണ്‌ ഇസ്രയേൽ സൈന്യം ആക്രമിക്കുന്നത്‌

  • Share this:

    പലസ്‌തീൻകാർക്കെതിരായ ഇസ്രയേലി ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് സിപിഐഎം. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടുന്നതിൽ ആവർത്തിച്ച് പരാജയപ്പെട്ട ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു, നിസ്സാരമായ രാഷ്ട്രീയ നേട്ടങ്ങൾക്കും കോവിഡിനെ നേരിടുന്നതിൽ സർക്കാരിന്‍റെ പരാജയം മറച്ചുവെക്കുന്നതിനും വേണ്ടിയാണ് പലസ്തീനെതിരായ ആക്രമണം ആരംഭിച്ചതെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ ആരോപിക്കുന്നത്.

    ഇസ്രയേലിന്റെ നടപടികൾ മനുഷ്യാവകാശങ്ങളുടെയും യുഎൻ പാസാക്കിയ വിവിധ പ്രമേയങ്ങളുടെയും കടുത്ത ലംഘനമാണെന്നും വിമർശിക്കുന്നുണ്ട്. പലസ്‌തീൻകാർക്ക്‌ പിന്തുണയുമായി ഇന്ത്യാ സർക്കാരും രാജ്യത്തെ ജനങ്ങളും മുന്നോട്ടുവരണമെന്നും പോളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്യുന്നു.

    പ്രസ്താവനയുടെ പൂർണ്ണരൂപം:

    പലസ്‌തീൻകാർക്കെതിരായ ഇസ്രയേലി ആക്രമണത്തെ സിപിഐ എം പോളിറ്റ്‌ബ്യൂറോ ശക്തമായി അപലപിക്കുന്നു. ഗാസാ മുനമ്പിൽ ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണങ്ങളിൽ നിരവധി പലസ്‌തീൻകാർ കൊല്ലപ്പെട്ടു. കിഴക്കൻ ജറുസലേമിന്റെ പൂർണമായ അധിനിവേശമാണ്‌ ഇസ്രയേൽ ലക്ഷ്യം. ജൂത കുടിയേറ്റത്തിന്‌ വഴിയൊരുക്കുന്നതിനായി, ഷെയ്‌ക്ക്‌ ജെറായിലെ താമസക്കാരെ ബലമായി ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന പലസ്‌തീൻകാരെയാണ്‌ ഇസ്രയേൽ സൈന്യം ആക്രമിക്കുന്നത്‌. മുസ്ലിങ്ങളുടെ മൂന്നാമത്തെ വിശുദ്ധ ആരാധനാലയമായ അൽഅഖ്‌സ പള്ളിക്കുനേരെയുള്ള ആക്രമണത്തിൽ റംസാൻ പ്രാർഥനയിലായിരുന്നവർക്കടക്കം പരിക്കേറ്റിട്ടുണ്ട്.

    Also Read-ഇസ്രായേലിൽ മിസൈലാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി

    ഇസ്രയേൽ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടുന്നതിൽ ആവർത്തിച്ച് പരാജയപ്പെട്ട നെതന്യാഹു നിസ്സാരമായ രാഷ്ട്രീയ നേട്ടങ്ങൾക്കും കോവിഡിനെ നേരിടുന്നതിൽ സർക്കാരിൻ്റെ പരാജയം മറച്ചുവെക്കുന്നതിനും വേണ്ടിയാണ് പലസ്തീനെതിരായ ആക്രമണം ആരംഭിച്ചത്. ഇസ്രയേലിൽ കഴിയുന്ന പലസ്‌തീൻകാർക്ക്‌ വാക്‌സിൻ നൽകുന്നതിൽ പോലും കാട്ടുന്ന വിവേചനം വംശീയ നയങ്ങളുടെ പ്രതിഫലനമാണ്‌. ഇസ്രയേലിന്റെ ഈ നടപടികൾ മനുഷ്യാവകാശങ്ങളുടെയും യുഎൻ പാസാക്കിയ വിവിധ പ്രമേയങ്ങളുടെയും കടുത്ത ലംഘനമാണ്‌.

    പലസ്‌തീൻകാർക്ക്‌ പിന്തുണയുമായി ഇന്ത്യാ സർക്കാരും രാജ്യത്തെ ജനങ്ങളും മുന്നോട്ടുവരണമെന്ന്‌ പോളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്യുന്നു.

    പലസ്തീനിലെ അൽ അഖ്സ പള്ളിയിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നൂറുകണക്കിന് പേർക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേൽ-പലസ്തീൻ സംഘർഷം വീണ്ടും രൂക്ഷമായത്. കഴിഞ്ഞ ദിവസം ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഒന്‍പതു കുട്ടികളടക്കം 26 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ പലസ്തീൻ സായുധവിഭാഗമായ ഹമാസ് ഇസ്രയേലിലേക്ക് നടത്തിയ വ്യോമാക്രമണത്തിൽ മലയാളി യുവതി ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു.

    സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ അറബ് രാജ്യങ്ങൾ ഇസ്രയേലിനെതിരെ രംഗത്തെത്തിയിരുന്നു. സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യാന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്റെ സ്ഥിരം പ്രതിനിധികളുടെ അടിയന്തരയോഗവും ജിദ്ദയിൽ ചേർന്നിട്ടുണ്ട്.

    First published:

    Tags: Cpm, Israel, Israel Hamaz Missile attack, Malayalee woman killed, Missile attack in Israel, Palestine