• HOME
 • »
 • NEWS
 • »
 • india
 • »
 • CPM | സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് മുതല്‍; രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ട് തയാറാക്കല്‍ പ്രധാന അജണ്ട

CPM | സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് മുതല്‍; രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ട് തയാറാക്കല്‍ പ്രധാന അജണ്ട

പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ മുന്നൊരുക്കങ്ങളും നിലവിലെ രാഷ്ട്രീയ സാഹചര്യവും യോഗത്തില്‍ ചര്‍ച്ചയാകും

 • Share this:
  സി.പി.എം പോളിറ്റ് ബ്യൂറോ(cpm politburo)  യോഗം ഇന്ന് ആരംഭിക്കും. കണ്ണൂരില്‍ നടക്കുന്ന ഇരുപത്തി മൂന്നാമത് പാര്‍ട്ടി കോണ്‍ഗ്രസില്‍ (23rd cpm party congress) അവതരിപ്പിക്കാനുള്ള രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ട് തയാറാക്കലാണ് പോളിറ്റ് ബ്യൂറോ യോഗത്തിന്‍റെ മുഖ്യ അജണ്ട. രാഷ്ട്രീയ പ്രമേയത്തിന്‍റെ ഭേദഗതികളെ കുറിച്ചും രണ്ട് ദിവസം നടക്കുന്ന പി.ബി യോഗത്തില്‍ ചര്‍ച്ച ചെയ്യും.

  READ ALSO- CPM സംസ്ഥാന സെക്രട്ടറിയായി കോടിയേരിക്ക് മൂന്നാമൂഴം; 88 അംഗ സംസ്ഥാന കമ്മിറ്റിയിൽ 16 പുതുമുഖങ്ങളും 13 വനിതകളും; പാർട്ടിയിലെ തലമുറ മാറ്റം ഇങ്ങനെ

  പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ മുന്നൊരുക്കങ്ങളും നിലവിലെ രാഷ്ട്രീയ സാഹചര്യവും യോഗത്തില്‍ ചര്‍ച്ചയാകും. പി.ബി യോഗത്തില്‍ തയാറാക്കുന്ന  രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ട് അടുത്ത കേന്ദ്ര  കമ്മിറ്റി യോഗത്തില്‍ പരിഗണിക്കും. ഈ മാസം 25,26,27 തിയതികളിലാണ് കേന്ദ്ര കമ്മിറ്റി യോഗം നടക്കുക.

  READ ALSO- CPM | സ്ത്രീ വിമോചനത്തെ കുറിച്ച് ലീഗുകാർക്ക് ക്ലാസെടുക്കാൻ ഇനിയും വരില്ലേ ഈ വഴി സിപിഎമ്മിനെ പരിഹസിച്ച് ഫാത്തിമ തെഹ്‌ലിയ

  ഏപ്രില്‍ 6 മുതല്‍  10  വരെയാണ് കണ്ണൂരില്‍ ഇരുപത്തിമൂന്നാമത് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക. ഇതിന് മുന്നോടിയായി സംസ്ഥാനത്തെ വിവിധ സംഘടന സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി. കൊച്ചിയില്‍ ചേര്‍ന്ന സി.പി.എം സംസ്ഥാന സമ്മേളനം പുതിയ സംസ്ഥാന സമിതി, സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന സെക്രട്ടറി എന്നിവയെ തിരഞ്ഞെടുത്തിരുന്നു.

  CPM | 'ഞാന്‍ സിപിഎമ്മിന്‍റെ സെക്രട്ടറിയാണ്, കൊലക്കേസ് പ്രതിയെ ഭാരവാഹിയാക്കിയത് DYFI ആണ് നോക്കേണ്ടത്' : കോടിയേരി


  ആലപ്പുഴയിൽ (Alappuzha) പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയെ ഡിവൈഎഫ്ഐ (DYFI) ഭാരവാഹിയാക്കിയ സംഭവത്തില്‍ പ്രതികരണവുമായി സി.പി.എം. (CPM) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ (Kodiyeri Balakrishnan). ഞാന്‍ സിപിഎമ്മിന്റെ സെക്രട്ടറിയാണ്.കൊലക്കേസ് പ്രതിയെ ഡിവൈഎഫ്‌ഐ ഭാരവാഹിയാക്കിയത് ഡിവൈഎഫ്‌ഐ ആണ് പരിശോധിക്കേണ്ടത്. അതൊരു സ്വതന്ത്ര സംഘടനയാണെന്നും കോടിയേരി പറഞ്ഞു.

  കഴിഞ്ഞ ദിവസം നടന്ന ആര്യാട് ഐക്യഭാരതം മേഖലാ കമ്മറ്റിയുടെ വൈസ് പ്രസിഡൻ്റായാണ് കോവിഡ് ആനുകൂല്യത്തിൽ പരോളിലിറങ്ങിയ  ആൻ്റണി ജോസഫിനെ (Antony joseph) തെരഞ്ഞെടുത്തത്. കാളാത്ത് സ്വദേശി അജു എന്ന യുവാവിനെ ആളുമാറി കൊലപ്പെടുത്തിയ കേസിൽ ആണ് ആൻറണിയെ കോടതി ശിക്ഷിച്ചത്.

  READ ALSO- കൊലക്കേസിൽ ശിക്ഷയനുഭവിക്കുന്ന യുവാവ് പരോളിലിറങ്ങിയപ്പോൾ DYFI മേഖലാ വൈസ് പ്രസിഡന്റ്

  2008 നവംബർ 16ന് ആലപ്പുഴ നഗരത്തിലെ കാളാത്ത് വാർഡിൽ അജു എന്ന 25കാരനെ ആളുമാറി വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ആലപ്പുഴ ജില്ലാ കോടതി  ആൻറണി ഉൾപ്പെടെയുള്ള 7 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. പിന്നീട് കീഴ്ക്കോടതി വിധി ഹൈക്കോടതിയും ശരിവച്ചു.

  കോവിഡ് ആനുകൂല്യത്തിൽ പരോളിലിറങ്ങിയ ശേഷമാണ് ആന്റണി ഡിവൈഎഫ്ഐ ഐക്യ ഭാരതം മേഖലാ കമ്മറ്റിയുടെ സമ്മേളന പ്രതിനിധിയായി എത്തുന്നതും ഭാരവാഹിത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതും. പരോളിലായ വ്യക്തി എങ്ങനെയാണ് സമ്മേളന പ്രതിനിധിയായത് എന്നതിനെ സംബന്ധിച്ച് വിശദീകരണം നൽകാൻ ഡിവൈഎഫ്ഐ ക്ക് ആയിട്ടില്ല. തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് അറിവില്ലായിരുന്നു എന്ന് ജില്ലാ സെക്രട്ടറി ആർ നാസർ സ്ഥിരീകരിച്ചു.

  READ ALSO- K Sudhakaran | ഇടുക്കി CPM ജില്ലാ സെക്രട്ടറിയുടെ പരാമര്‍ശം വിവരമില്ലാത്ത രാഷ്ട്രീയക്കാരന്റെ പാഴ്വാക്ക്; കെ സുധാകരന്‍

  ആലപ്പുഴയിൽ ഏറെ കോളിളക്കം  സൃഷ്ടിച്ച കേസായിരുന്നു അജു വധക്കേസ്. മറ്റൊരാളെ തേടിയെത്തിയ ക്രിമിനൽ സംഘം ആളുമാറി അജു ഉൾപ്പടെയുള്ള രണ്ട് പേരെ വെട്ടുകയായിരുന്നു. അക്രമത്തിന് ശേഷം സമീപത്തേക്ക് ആരേയും അടുക്കാനോ രക്ഷപെടുത്താനോ പോലും അക്രമികൾ അനുവദിച്ചില്ല. സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ തന്നെ അന്ന് രംഗത്തെത്തിയിരുന്നു എന്നതും വിരോധാഭാസം.

  പാർട്ടിയിൽ വിഭാഗിയത മുതലെടുത്ത് ക്രിമിനലുകൾ കയറിപ്പറ്റുന്നു എന്ന് ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ട് തന്നെ വ്യക്തമാക്കി ആഴ്ചകൾ പിന്നിടുമ്പോഴാണ് യുവജന സംഘടനയുടെ നേതൃത്വത്തിലേക്ക് കോലക്കേസ് പ്രതി എത്തുന്നത്. ഏരിയാ സമ്മേളന കാലയളവിൽ രാമങ്കരി ഉൾപ്പടെയുള്ള ഇടങ്ങളിൽ വാഹനം കത്തിക്കലടക്കമുള്ള കേസുകൾ സമ്മേളനവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിരുന്നു. ക്രിമിനൽ വത്കരണം രൂക്ഷമാകുന്നു എന്ന് ആരോപണം കടുക്കുന്നതിനിടയിൽ ആണ് പുത്തൻ നടപടികൾ
  Published by:Arun krishna
  First published: