നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാവിന് ആദരമർപ്പിച്ച് CPM; ചൈനയ്ക്കൊപ്പം നിൽക്കുന്നവരെ തള്ളിക്കളയണമെന്ന് ബംഗാൾ-കേരള ജനതയോട് BJP

  ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാവിന് ആദരമർപ്പിച്ച് CPM; ചൈനയ്ക്കൊപ്പം നിൽക്കുന്നവരെ തള്ളിക്കളയണമെന്ന് ബംഗാൾ-കേരള ജനതയോട് BJP

  ''നമ്മുടെ പൗരന്മാരോടോ സൈനികരോടോ സഹാനുഭൂതി കാണിക്കാത്ത കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരെ തള്ളിക്കളയണം''

  cpm

  cpm

  • Share this:
   ന്യൂഡൽഹി: ചൈനയിലെ കമ്മ്യൂണിസ്റ്റ് നേതാവിന് ആദരമർപ്പിച്ച സി പി എമ്മിനെ വിമർശിച്ച് ബി ജെ പി. ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ഡെങ് സിയാവോ പിങ്ങിന്റെ ചരമവാർഷിക ദിനത്തിലാണ് സി പി എം പുതുച്ചേരി ഘടകം ആദരമർപ്പിച്ച് ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെ വിമർശനവുമായെത്തിയ ബി ജെ പി,  നമ്മുടെ പൗരന്മാരോടോ സൈനികരോടോ സഹാനുഭൂതി കാണിക്കാത്ത കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരെ തള്ളിക്കളയണമെന്ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെയും കേരളത്തിലെയും വോട്ടർമാരോട് അഭ്യർത്ഥിച്ചു.

   Also Read- 'ഭാര്യയുടെ ജീവനെടുത്തത് സദാചാര ഗുണ്ടായിസം'; അവിഹിത ബന്ധം ആരോപിച്ച് കടുത്ത മാനസിക പീഡനം'; ഭർത്താവ് സുരേഷ്

   '24 വർഷം മുൻപ് 1997 ഫെബ്രുവരി 19നാണ് സഖാവ് ഡെങ് സിയാവോ പിങ്ങ് അന്തരിച്ചത്. ചൈനയിലെ വിപ്ലവകാരിയായ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. 1978 മുതൽ 1989വരെ അദ്ദേഹം ചൈനയെ നയിച്ചു. മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാതയിലൂടെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ മാവോയുടെ ചിന്തകൾക്കും സിദ്ധാന്തങ്ങൾക്കും അനുസൃതമായാണ് അദ്ദേഹം നയിച്ചത്’.-സി പി എം പുതുച്ചേരി ഘടകത്തിന്റെ ട്വീറ്റ് ഇങ്ങനെയയായിരുന്നു.

   Also Read- ഉച്ചഭക്ഷണത്തിൽ വിഷം; ചെന്നൈയിൽ മലയാളി ദമ്പതികൾ മരിച്ചു; മകൻ ആശുപത്രിയിൽ; ദുരൂഹത

   ''ഇടതുപക്ഷത്തിന്റെ മുൻഗണ എന്താണെന്ന് ഇതോടെ വളരെ വ്യക്തമായിരിക്കുകയാണ്- ചൈനയ്ക്ക് വേണ്ടി പോരാടുക എന്നതാണ് അത്. കാലഹരണപ്പെട്ട കമ്മ്യൂണിസ്റ്റ് തത്വചിന്തയെയും കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തെയും തള്ളി കളയുക''- ബി ജെ പി ജനങ്ങളോട് അഭ്യർത്ഥിച്ചു.   സി പി എം നയിക്കുന്ന ഇടതുമുന്നണി, മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വീണ്ടും കേരളത്തിൽ അധികാരത്തിലെത്താമെന്ന പ്രതീക്ഷയിലാണ്. ബംഗാളിലാകട്ടെ കോൺഗ്രസിനൊപ്പം ചേർന്ന് ഭരണത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലുമാണ് സി പി എം. 34 വർഷത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അവസാനം കുറിച്ച് 2011ലാണ് മമതാ ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് ബംഗാളിൽ അധികാരത്തിൽ വന്നത്.

   English Summary- The Puducherry unit of the CPM wrote a tribute to Chinese Communist Party leader Deng Xiaoping on his death anniversary. After this BJP put out a tweet urging voters of election-bound West Bengal and Kerala to reject the Communist ideology as they neither empathise with our soldiers nor our citizens.
   Published by:Rajesh V
   First published:
   )}