• HOME
  • »
  • NEWS
  • »
  • india
  • »
  • സിപിഎമ്മിന് എട്ട് നിയമസഭകളിൽ പ്രതിനിധ്യമായി

സിപിഎമ്മിന് എട്ട് നിയമസഭകളിൽ പ്രതിനിധ്യമായി

news18

news18

  • Last Updated :
  • Share this:
    ഒരു സമയത്ത് മൂന്നു സംസ്ഥാനങ്ങളിൽ ഭരണമുണ്ടായിരുന്ന സിപിഎം, ബംഗാളും ത്രിപുരയും നഷ്ടമായതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ രാജസ്ഥാനിൽ രണ്ട് സീറ്റുകളിൽ ജയിക്കാനായത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്. രാജസ്ഥാനിൽ പ്രാതിനിധ്യം ലഭിക്കുന്നതോടെ നിലവിൽ സിപിഎം എംഎൽഎമാരുള്ള എട്ടാമത്തെ നിയമസഭയായി അത് മാറുകയാണ്. രാജസ്ഥാന് പുറമെ കേരളം, ബംഗാൾ, ത്രിപുര, ഹിമാചൽപ്രദേശ് , മഹാരാഷ്ട്ര, ഒഡിഷ എന്നീ നിയമസഭകളിൽ സിപിഎമ്മിന് പ്രാതിനിധ്യമുണ്ട്. പിരിച്ചുവിടപ്പെട്ട ജമ്മു കശ്മീർ നിയമസഭയിലെ ഒരു അംഗത്തെ കൂടി കണക്കിലെടുക്കുമ്പോഴാണ് സിപിഎമ്മിന് എട്ട് നിയമസഭകളിൽ പ്രാതിനിധ്യമാകുന്നത്. കേരളം- 62, ബംഗാൾ- 26, ത്രിപുര-16, രാജസ്ഥാൻ- രണ്ട്, ഹിമാചൽപ്രദേശ്- 1, മഹാരാഷ്ട്ര-1, ഒഡീഷ- 1 എന്നിങ്ങനെയാണ് സിപിഎം എംഎൽഎമാരുടെ എണ്ണം. ജമ്മു കശ്മീർ എംഎൽഎ മുഹമ്മദ് യൂസഫ് തരിഗാമി ഉൾപ്പടെ 110 എംഎൽഎമാരാണ് രാജ്യത്ത് സിപിഎമ്മിനുള്ളത്.

    കേരളത്തിലെ ബിജെപിയേക്കാൾ വലിയ പാർട്ടിയായി രാജസ്ഥാനിൽ സിപിഎം

    വൻ ഭൂരിപക്ഷത്തോടെയാണ് സിപിഎം രാജസ്ഥാനിൽ രണ്ട് സീറ്റുകൾ നേടിയത്. ഈ വിജയത്തോടെ ഹിന്ദി മേഖലയിലെ സാനിധ്യം വർധിപ്പിക്കാനും സിപിഎമ്മിന് സാധിച്ചു. നേരത്തെ ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ രാകേഷ് സിൻഹ ചരിത്ര വിജയം നേടിയിരുന്നു. തിയോങ് മണ്ഡലത്തിൽനിന്നുമാണ് രാകേഷ് സിൻഹ ഹിമാചൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

    അതേസമയം കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി സിപിഎമ്മിന്‍റെ സാനിധ്യം പാർലമെന്‍റിലും നിയമസഭകളിലും കുറഞ്ഞുവരികയാണെന്ന് കാണാം. കേരളം, ബംഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങൾ ഭരിച്ചിരുന്ന സിപിഎമ്മിന് പിന്നീട് രണ്ടിടങ്ങളിൽ ഭരണം നഷ്ടമായി. 2004ൽ നാൽപ്പതോളം ലോക്സഭാ അംഗങ്ങളുണ്ടായിരുന്ന സിപിഎമ്മിന് ഇപ്പോൾ വെറും 9 അംഗങ്ങൾ മാത്രമാണുള്ളത്. ഹിന്ദിമേഖലയിൽ എംഎൽഎമാരുടെ സാനിധ്യം വർധിപ്പിച്ച സിപിഎമ്മിന് ഒരുകാലത്ത് ഉത്തർപ്രദേശിലെ ഫൈസാബാദിൽനിന്ന് എം.പി ഉണ്ടായിരുന്നു. രാമജന്മഭൂമി വിവാദം കൊടുമ്പിരിക്കൊണ്ട 1989 ൽ കാൺപൂർ ലോക് സഭ സീറ്റിൽ സുഭാഷിണി അലിയാണ് സിപിഎം ടിക്കറ്റിൽ പാർലമെന്‍റിൽ എത്തിയത്.  അന്ന് അയോദ്ധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ നിന്നും സി പി ഐ സ്ഥാനാർഥി മിത്രാ സെൻ യാദവാണ് ലോക് സഭയിലെത്തിയത് .

    ഇടതുപക്ഷം ജയിച്ചത് രണ്ട് സീറ്റിൽ മാത്രം

    രാജസ്ഥാനിൽ ബിജെപിയുടെ സിറ്റിങ് സീറ്റുകളായ ദുംഗർഗഡ്, ഭദ്ര മണ്ഡലങ്ങളാണ് സിപിഎം വിജയിച്ചത്. ദുംഗർഗഡിൽ ഗിർധാരി ലാൽ മാഹിയ 23888 വോട്ടുകൾക്കും ഭദ്രയിൽ ബൽവാൻ പൂനിയ 20743 വോട്ടുകൾക്കുമാണ് ജയിച്ചത്. അതേസമയം സിപിഎം പ്രതീക്ഷ വെച്ചിരുന്ന ധോദ് മണ്ഡലത്തിൽ പേമാറാം രണ്ടാം സ്ഥാനത്തെത്തി. രാജസ്ഥാനിലെ വിജയത്തോടെ ഹിന്ദിമേഖലയിൽ സാനിധ്യമറിയിക്കാൻ സിപിഎമ്മിന് സാധിച്ചു.
    First published: