നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • തൊഴിലാളികൾക്ക് കുറഞ്ഞ കൂലി 18000: വാഗ്ദാനങ്ങളുമായി സിപിഎമ്മിന്റെ പ്രകടന പത്രിക

  തൊഴിലാളികൾക്ക് കുറഞ്ഞ കൂലി 18000: വാഗ്ദാനങ്ങളുമായി സിപിഎമ്മിന്റെ പ്രകടന പത്രിക

  തൊഴിലുറപ്പ് പദ്ധതിയില്‍ 200 ദിവസം ജോലി ഉറപ്പാക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു.

  News 18

  News 18

  • Share this:
   ന്യൂഡൽഹി : തൊഴിലാളികൾക്ക് കുറഞ്ഞ കൂലിയായി 18000 രൂപ ഉറപ്പാക്കുമെന്ന് സിപിഎം. കർഷകത്തൊഴിലാളികള്‍ക്കുള്ള ദിവസക്കൂലി 600 രൂപയാക്കും. ഇന്ന് പുറത്തിറക്കിയ പ്രകടന പത്രികയിലാണ് പ്രഖ്യാപനങ്ങൾ. തൊഴിലുറപ്പ് പദ്ധതിയില്‍ 200 ദിവസം ജോലി ഉറപ്പാക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു. കേന്ദ്രത്തിൽ ബിജെപിയെ പരാജയപ്പെടുത്തി മതേതര ജനാധിപത്യ സർക്കാർ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നാണ് പ്രകടന പത്രിക പുറത്തിറക്കി കൊണ്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്.

   Also Read-രാഹുൽ ഗാന്ധി വയനാട്ടിലേക്ക് വരില്ല; കർണാടകയിൽ മത്സരിച്ചേക്കും

   പ്രകടന പത്രികയിലെ മറ്റ് വാഗ്ദാനങ്ങൾ

   ആരോഗ്യ ഇൻഷുറൻസ് രംഗത്ത് സ്വകാര്യ കമ്പനികളെ ഒഴിവാക്കും

   കർഷകർക്ക് ഉത്പ്പാദന ചിലവിന്‍റെ 50% അധിക വില

   വാർധക്യ പെൻഷന്‍ ആറായിരമോ മിനിമം വേതനത്തിന്റെ പകുതിയോ

   രണ്ട് രൂപാ നിരക്കിൽ 35 കിലോ ഭക്ഷ്യധാന്യം..

   First published: