നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കോൺഗ്രസിനെ മാറ്റിനിർത്തി പ്രതിപക്ഷഐക്യം പ്രായോഗികമല്ല; വർഗീയതയെ ചെറുക്കുന്നതിൽ കോൺഗ്രസ് പരാജയം; CPM

  കോൺഗ്രസിനെ മാറ്റിനിർത്തി പ്രതിപക്ഷഐക്യം പ്രായോഗികമല്ല; വർഗീയതയെ ചെറുക്കുന്നതിൽ കോൺഗ്രസ് പരാജയം; CPM

  കോൺഗ്രസ്സിനെ മാറ്റിനിർത്തിയുള്ള പ്രതിപക്ഷ  ഐക്യ നീക്കം  പ്രായോഗികമല്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോയിൽ വിലയിരുത്തൽ. വർഗീയതയെ  ചെറുക്കുന്നതിൽ  കോണ്ഗ്രസ് പരാജയമെന്നും യോഗം  വിമർശിച്ചു.

  News18 malayalam

  News18 malayalam

  • Share this:
  ന്യൂഡൽഹി: കോൺഗ്രസിനെ മാറ്റിനിർത്തിയുള്ള പ്രതിപക്ഷ  ഐക്യ നീക്കം  പ്രായോഗികമല്ലെന്ന് സി പി എം പൊളിറ്റ് ബ്യൂറോയിൽ വിലയിരുത്തൽ. പാർട്ടിയുടെ രാഷ്ട്രീയ നയ  സമീപനങ്ങൾക്ക് അടിത്തറയിടുന്ന, പാർട്ടി കോൺഗ്രസ്സിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരട് തയ്യാറാക്കുന്ന യോഗത്തിലാണ് കോൺഗ്രസ്സിനെ ഒഴിച്ചു നിർത്തിയുള്ള പ്രതിപക്ഷ  ഐക്യം  പ്രയോഗികമല്ലെന്ന് അഭിപ്രായം ഉയർന്നത്.

  കരുത്ത് കുറഞ്ഞെങ്കിലും  ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ പാർട്ടി കോൺഗ്രസ് തന്നെയാണ്‌. എന്നാൽ വർഗീയതക്കെതിരായ  പോരാട്ടത്തിൽ കോൺഗ്രസ് പരാജയപ്പെടുന്നതായും വിമർശനമുണ്ടായി.

  രാജ്യത്തെ  നിലവിലെ  സാഹചര്യത്തിൽ  ഫെഡറൽ മുന്നണിയോ, മൂന്നാം മുന്നണിയോ പ്രയോഗികമല്ല. ബിജെപിക്കെതിരെ പ്രതിപക്ഷ  പാർട്ടികൾ ഒറ്റ കെട്ടായി നിൽക്കുന്നതാണ്‌ ഫലപ്രദം. രാഷ്ട്രീയ എതിരാളികളുടെ പോരാട്ടങ്ങളേക്കാൾ കർഷക - തൊഴിലാളി സമരങ്ങൾക്കാണ് ബി. ജെ. പി സർക്കാരിനെ പ്രതിരോധത്തിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. അതിനാൽ  വർഗസമരങ്ങളിൽ കൂടുതൽ ശ്രദ്ധ  കേന്ദ്രീകരിക്കണം. വർഗ  ബഹുജന സംഘടനകൾ ജനക്ഷേമ വിഷയങ്ങളിൽ കൂടുതൽ  ഇടപെടണമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. ജനകീയ  വിഷയങ്ങളിൽ പ്രാദേശിക പാർട്ടികളുടെ ഐക്യത്തിനായി  ശ്രമിക്കണം. ഇടതു പാർട്ടികളുടെ യോജിച്ചുള്ള പ്രക്ഷോഭ പരിപാടികൾ ശക്തിപ്പെടുത്തണമെന്നും യോഗം വിലയിരുത്തി.

  പി.ബിയിൽ ചർച്ച ചെയ്ത തയ്യാറാക്കിയ കരട്  രാഷ്ട്രീയ പ്രമേയത്തിന് കേന്ദ്ര കമ്മറ്റി അന്തിമ രൂപം നൽകും. ഈമാസം  22ന്   3 ദിവസത്തെ കേന്ദ്രകമ്മറ്റിയോഗം ആരംഭിക്കും. അടുത്ത വർഷം കണ്ണൂരിൽ നടക്കുന്ന 23-ാം പാർട്ടി കോൺഗ്രസിൽ പ്രമേയം അവതരിപ്പിക്കും.

  Lakhimpur Kheri | കേന്ദ്രമന്ത്രിപുത്രന്‍ അറസ്റ്റില്‍; ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ല

  ലഖിംപുരില്‍ കർഷകരെ വാഹനം ഇടിച്ചുകൊന്ന കേസില്‍ കേന്ദ്രമന്ത്രി പുത്രന്‍ ആശിഷ് മിശ്ര അറസ്റ്റില്‍. ചോദ്യം ചെയ്യലുമായി ആശിഷ് സഹകരിച്ചില്ലെന്ന് പൊലീസ് പറയുന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റ്. ക്രൈംബ്രാഞ്ച് ഓഫീസില്‍ 12 മണിക്കൂറായി ആശിഷിനെ ചോദ്യം ചെയ്യുകയായിരുന്നു.

  Also Read- അകമ്പടി വാഹനങ്ങളുടെ എണ്ണം കുറച്ച് സ്റ്റാലിന്‍; തമിഴ്‌നാട്ടില്‍ പരിഷ്‌കാരങ്ങള്‍ തുടരുന്നു

  ആശിഷ് മിശ്രയെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. ലഖിംപുര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൊലപാതകം, കലാപമുണ്ടാക്കല്‍ തുടങ്ങി എട്ടു വകുപ്പുകള്‍ ചുമത്തിയാണ് ആശിഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

  ഒക്ടോബര്‍ മൂന്നിനാണ് എട്ടുപേരുടെ മരണത്തിന് ഇടയാക്കിയ ലഖിംപുര്‍ സംഘര്‍ഷം നടന്നത്. മന്ത്രി അജയ് മിശ്രയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കു നേരെ ആശിഷ് മിശ്ര സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. ഇതില്‍ നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മറ്റു നാലുപേരും മരിച്ചു.

  സംഭവത്തില്‍ യുപി സര്‍ക്കാരിനെ സുപ്രീംകോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കൊലക്കുറ്റം ചുമത്തിയ കേസില്‍ പ്രതികളോട് ഇത്രയും ഉദാര സമീപം എന്തിനെന്നായിരുന്നു ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബഞ്ച് കഴിഞ്ഞ ദിവസം ചോദിച്ചത്.

  യു പി പോലീസ് സ്വീകരിച്ച നടപടിയില്‍ തൃപ്തരല്ലെന്നും കേസില്‍ ഉള്‍പ്പെട്ടവര്‍ ഉന്നതരായതിനാല്‍ സിബിഐ അന്വേഷണം എന്ന ആവശ്യത്തില്‍ ന്യായമില്ലെന്നും വ്യക്തമാക്കിയ കോടതി കേസിലെ എല്ലാ തെളിവുകളും സംരക്ഷിക്കാന്‍ ഡിജിപിക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു.

  ശനിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് മുമ്പായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആശിഷ് മിശ്രയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. ശനിയാഴ്ച രാവിലെ 10.40-ഓടെയാണ് ആശിഷ് ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയത്.

  Published by:Anuraj GR
  First published: