• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ബാലറ്റ് പേപ്പർ തിരിച്ചുകൊണ്ടുവരേണ്ടെന്ന് സി.പി.എം


Updated: August 3, 2018, 9:48 PM IST
ബാലറ്റ് പേപ്പർ തിരിച്ചുകൊണ്ടുവരേണ്ടെന്ന് സി.പി.എം

Updated: August 3, 2018, 9:48 PM IST
ന്യൂഡൽഹി: രാജ്യത്തെ തെരഞ്ഞെടുപ്പുകൾ ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുമ്പോൾ വ്യത്യസ്ത നിലപാടുമായി സി.പി.എം.

ലോക് സഭാ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറില്‍ നടത്തേണ്ടതില്ലെന്നാണ് സി.പി.എം നിലപാട്. ബാലറ്റിലേക്ക് മടങ്ങുന്നത് തെരഞ്ഞെടുപ്പ് വൈകാന്‍ കാരണമാകും. ഇക്കാര്യത്തില്‍ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾക്കൊപ്പം നിൽക്കേണ്ടതില്ലെന്നും സി.പി.എം പോളിറ്റ് ബ്യൂറോ തീരുമാനിച്ചു.

ലോക് സഭാ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന് പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കണമെന്ന് പ്രതിപക്ഷ പാർ‌ട്ടികൾ ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. വോട്ടിങ് യന്ത്രങ്ങളുടെ നിഷ്പക്ഷത ചോദ്യം ചെയ്ത തൃണമൂൽ കോൺഗ്രസ് നേരത്തേ തന്നെ ബാലറ്റ് പേപ്പറിനായി ആവശ്യം ഉന്നയിച്ചിരുന്നു.

തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ നേതൃത്വത്തിൽ 17 പ്രതിപക്ഷ പാർട്ടികൾ ഈ ആവശ്യമുന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനിരിക്കുകയാണ്.

സി.പി.എമ്മും പൊതുനിലപാടെന്ന നിലയിൽ ഇതിനെ പിന്തുണയ്ക്കും എന്നായിരുന്നു കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ കരുതിയത്. എന്നാൽ ബാലറ്റ് പേപ്പർ വേണ്ടെന്ന് സി.പി.എം പിബി തീരുമാനമെടുക്കുകയായിരുന്നു.
Loading...
കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ബി.എസ്.പി, എൻ.സി.പി, ആർ.ജെ.ഡി, എ.എ.പി, വൈ.എസ്.ആർ, ഡി.എം.കെ, ജെ.ഡി.എസ്, ടി.ഡി.പി, കേരള കോൺഗ്രസ് (എം), സി.പി.ഐ, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികളാണ് ബാലറ്റ് പേപ്പര്‍ തിരികെയെത്തിക്കണമെന്ന ആവശ്യവുമായി ഒന്നിക്കാനിരിക്കുന്നത്. അടുത്ത ആഴ്ച കമ്മീഷനെ സമീപിക്കാനാണ് തീരുമാനം.

 
First published: August 3, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍