'തോല്‍പ്പിച്ചത് വിശ്വാസികള്‍'; റിപ്പോര്‍ട്ടില്‍ 'ശബരിമല' ഉപയോഗിക്കാതെ സി.പി.എം

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ പാര്‍ട്ടിയെ വിശ്വാസികളില്‍ നിന്നും അകറ്റിയെന്ന് ചില ജില്ലാ കമ്മിറ്റികള്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ശബരിമല എന്ന പദം ഒഴിവാക്കിയുള്ള റിപ്പോര്‍ട്ടാണ് സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ചത്.

news18
Updated: May 31, 2019, 9:11 PM IST
'തോല്‍പ്പിച്ചത് വിശ്വാസികള്‍'; റിപ്പോര്‍ട്ടില്‍ 'ശബരിമല' ഉപയോഗിക്കാതെ സി.പി.എം
സിപിഎം
  • News18
  • Last Updated: May 31, 2019, 9:11 PM IST
  • Share this:
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം ഒരു വിഭാഗം വിശ്വാസികള്‍ എതിരായതിനാലെന്ന് സി.പി.എം റിപ്പോര്‍ട്ട്. അതേസമയം ശബരിമല എന്ന വാക്ക് പൂര്‍ണായും ഒഴിവാക്കിയുള്ള റിപ്പോര്‍ട്ടാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചത്. ന്യൂനപക്ഷ ഏകീകരണം തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ജില്ലാ കമ്മിറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തുള്ള റിപ്പോര്‍ട്ടാണ് സംസ്ഥാന സമിതിയില്‍ കോടിയേരി അവതരിപ്പിച്ചത്.

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ പാര്‍ട്ടിയെ വിശ്വാസികളില്‍ നിന്നും അകറ്റിയെന്ന് ചില ജില്ലാ കമ്മിറ്റികള്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ശബരിമല എന്ന പദം ഒഴിവാക്കിയുള്ള റിപ്പോര്‍ട്ടാണ് സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ചത്. എതിര്‍ചേരി വിശ്വാസികളില്‍ തെറ്റിദ്ധാരണ പരത്തിയെന്നും അതു പ്രതിരോധിക്കാനായില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം ഇത്തരം പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ പത്തനംതിട്ടയില്‍ സാധിച്ചെന്നും അതുകൊണ്ടാണ് ബി.ജെ.പിയുടെ ജയസാധ്യത ഇല്ലാതായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കേന്ദ്രനേതൃത്വത്തെ പ്രതിനിധികരിച്ച് ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, എസ് രാമചന്ദ്രന്‍പിള്ള, പ്രകാശ് കാരാട്ട്, എം.ബി.ബേബി എന്നിവര്‍ രണ്ടു ദിവസത്തെ സംസ്ഥാന സമിതിയില്‍ പങ്കെടുക്കും. പാലക്കാട്ടെ പരാജയത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതി വേണമോയെന്നും സംസ്ഥാന സമിതി പരിശോധിക്കും.

Also Read രാജ്യം നേരിടുന്നത് 45 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ; റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

First published: May 31, 2019, 9:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading