നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • സിപിഎം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു;പാർട്ടി ഓഫീസുകളിൽ ദേശീയ പതാക ഉയർത്തും

  സിപിഎം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു;പാർട്ടി ഓഫീസുകളിൽ ദേശീയ പതാക ഉയർത്തും

  രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് ഏഴര പതിറ്റാണ്ടാകുമ്പോഴാണ് സിപിഎം കേന്ദ്ര കമ്മിറ്റി ആദ്യമായി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   കൊൽക്കത്ത: ചരിത്രത്തിലാദ്യമായി ഔദ്യോഗികമായി സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ സിപിഎം തീരുമാനിച്ചു. സ്വാതന്ത്ര്യ ദിനത്തിൽ എല്ലാ പാർട്ടി ഓഫീസുകളിലും ദേശീയ പതാക ഉയർത്തും. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് ഏഴര പതിറ്റാണ്ടാകുമ്പോഴാണ് സിപിഎം കേന്ദ്ര കമ്മിറ്റി ആദ്യമായി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. പശ്ചിമ ബംഗാൾ ഘടകമാണ് ഈ തീരുമാനത്തിന് മുൻകൈ എടുത്തത്.

   കഴിഞ്ഞ കുറേ വർഷങ്ങളായി ഡിവൈഎഫ്ഐ, എസ്എഫ്ഐ എന്നീ സിപിഎമ്മിന്‍റെ പോഷക സംഘടനകൾ വിവിധ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് സ്വതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കാറുണ്ട്. ഭരണഘടനയുടെയും മതനിരപേക്ഷതയും സംരക്ഷിക്കുകയെന്ന മുദ്രാവാക്യമാണ് ഈ സംഘടനകൾ സ്വാതന്ത്ര്യദിനത്തിൽ ഉയർത്തുന്നത്. എന്നാൽ പാർട്ടി എന്ന നിലയ്ക്ക് സിപിഎം ഇതുവരെ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചിട്ടില്ല. ബിജെപിയും സംഘപരിവാറും ഇക്കാര്യം ഉന്നയിച്ച് നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

   രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ സുപ്രധാന പങ്കും ചരിത്രവും പ്രത്യേകമായി പ്രചരിപ്പിക്കാനും കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. മുമ്പ് ,പശ്ചിമ ബംഗാളിൽ ഇടതുമുന്നണി സർക്കാർ 1977 ൽ അധികാരമേറ്റതിനു ശേഷമുള്ള ആദ്യ മുഖ്യമന്ത്രി ജ്യോതിബസു സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്താൻ തയ്യാറാകാതിരുന്നത് വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ അദ്ദേഹം 1989 മുതൽ ബംഗാൾ നിയമസഭയായ റൈറ്റേഴ്സ് ബിൽഡിംഗിന് മുന്നിൽ ദേശീയ പതാക ഉയർത്താൻ തുടങ്ങി.

   യാദൃച്ഛികമാകാം, സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ സിപിഎം തീരുമാനിച്ചതിനു പിന്നിൽ പ്രവർത്തിച്ചത് ബംഗാൾ ഘടകമാണ്.

   ദീർഘകാലമായുള്ള "തെറ്റിദ്ധാരണകൾ" ഇല്ലാതാക്കാൻ പാർട്ടി സ്വാതന്ത്ര്യദിനാഘോഷം നടത്തണമെന്ന് സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗവും മുൻ പാർലമെന്ററി നേതാവുമായ സുജൻ ചക്രവർത്തി ബംഗാൾ സംസ്ഥാന കമ്മിറ്റിയിൽ മുമ്പ് ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് 15 ന് വിദ്യാർത്ഥികളുടെ പരിപാടി സംഘടിപ്പിക്കുന്നതിലും രാജ്യത്തിന്റെ ചരിത്രം പ്രചരിപ്പിക്കുന്നതിനും അദ്ദേഹം മുൻകൈ എടുത്തു. സംസ്ഥാനത്തെ ചർച്ചകൾക്ക് ശേഷം അദ്ദേഹം ഇക്കാര്യം നിർദ്ദേശമായി കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. ഇത്തവണത്തെ കേന്ദ്രകമ്മിറ്റി യോഗത്തിലെ ചർച്ചയിൽ സുജൻ ചക്രവർത്തി സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനെക്കുറിച്ചും ആവശ്യം ഉന്നയിച്ചു. ഏതായാലും അദ്ദേഹത്തിന്‍റെ ആവശ്യം ഒടുവിൽ പാർട്ടി അംഗീകരിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി പോളിറ്റ് ബ്യൂറോയിൽ നടന്ന ചർച്ചയ്ക്ക് ശേഷം, സ്വാതന്ത്ര്യദിനം വിപുലമായി ആചരിക്കാൻ നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഒരു വർഷം നീണ്ടുനിൽക്കുന്ന 75 ആം സ്വാതന്ത്ര്യദിന ആഘോഷത്തിന് ഓഗസ്റ്റ് 15ന് തുടക്കമാകും.​

   കണ്ണൂരില്‍ ആദ്യമായി സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്; കേരളം ആതിഥ്യം വഹിക്കുന്നത് അഞ്ചാം തവണ

   സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍. അടുത്ത വര്‍ഷം ഏപ്രിലിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക. ഓണ്‍ലൈനില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി കേരളത്തില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ എപ്പോള്‍ തുടങ്ങണമെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനിക്കും.

   Also Read- 'വിവാദങ്ങള്‍ സിപിഎം സൃഷ്ടിച്ചത്; സമുദായത്തിന് വേണ്ടി കപട സ്‌നേഹം നടിക്കുന്നവരെ തിരിച്ചറിയണം'; പി കെ കുഞ്ഞാലിക്കുട്ടി

   പാര്‍ട്ടിക്ക് അധികാരമുള്ള ഏക സംസ്ഥാനം കൂടിയാണ് കേരളം. ഇത് അഞ്ചാം തവണയാണ് കേരളം പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥ്യം വഹിക്കുന്നത്. 1956ല്‍ നാലാം പാര്‍ട്ടി കോണ്‍ഗ്രസിന് പാലക്കാട് വേദിയായി. 1968 ഡിസംബറില്‍ എട്ടാം പാര്‍ട്ടി കോണ്‍ഗ്രസ് കൊച്ചിയിലും 1988 ഡിസംബര്‍ 27 മുതല്‍ 1989 ജനുവരി ഒന്നുവരെ 13-ാം കോണ്‍ഗ്രസ് തിരുവനന്തപുരത്തും ചേര്‍ന്നു. 2012 ഏപ്രിലില്‍ 20-ാം പാര്‍ട്ടി കോണ്‍ഗ്രസിന് കോഴിക്കോട് ആതിഥ്യം വഹിച്ചു.

   ദേശീയ തലത്തില്‍ പ്രതിപക്ഷ നേതൃത്വം ഏറ്റെടുക്കാനുള്ള ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നീക്കങ്ങളില്‍ പാര്‍ട്ടി എന്തു നിലപാട് സ്വീകരിക്കണമെന്ന് ഉടന്‍ തീരുമാനിക്കണമെന്ന് കഴിഞ്ഞ പോളിറ്റ്ബ്യൂറോ യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. കേരള ഘടകമായിരുന്നു ആവശ്യമുന്നയിച്ചത്.
   Published by:Anuraj GR
   First published:
   )}