യോഗി ആദിത്യനാഥിന്‍റെ ലൗ ജിഹാദ് ബില്ലിനെതിരേ സിപിഎം കോടതിയിലേക്ക്

ലൗ ജിഹാദ് ബിൽ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും വ്യക്തിഗത പൗരന്മാരുടെ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും സിപിഎം

News18 Malayalam | news18-malayalam
Updated: November 21, 2020, 10:51 AM IST
യോഗി ആദിത്യനാഥിന്‍റെ ലൗ ജിഹാദ് ബില്ലിനെതിരേ സിപിഎം കോടതിയിലേക്ക്
പ്രതീകാത്മക ചിത്രം
  • Share this:
ന്യൂഡൽഹി: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ കൊണ്ടുവരുന്ന 'ആന്റി ലവ് ജിഹാദ്' ബില്ലിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി സിപിഎം. ഇത്തരം ബിൽ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും വ്യക്തിഗത പൗരന്മാരുടെ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും സിപിഎം പിബി അംഗം സുഭാഷിണി അലി ന്യൂസ് 18നോട് പറഞ്ഞു. അതുകൊണ്ടുതന്നെ യോഗി സർക്കാരിന്‍റെ ലൗ ജിഹാദ് ബില്ലിനെതിരേ കോടതിയെ സമീപിക്കുമെന്നും അവർ അറിയിച്ചു.

മതപരിവർത്തന വിരുദ്ധ ബില്ലിന്‍റെ ഭാഗമായാണ് യുപി സർക്കാർ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുന്നത്. എന്നാൽ ഇത് പൗരാവകാശം ലംഘിക്കുന്നതും ഭരണഘടനയ്ക്ക് നിരക്കുന്നതല്ലെന്നുമാണ് സിപിഎം വാദിക്കുന്നത്. രാജ്യത്തെ ഹൈക്കോടതികളിലെയും സുപ്രീം കോടതിയിലെയും സമീപകാല വിധിന്യായങ്ങളുടെയും ലംഘനമാണ് ഈ ബിൽ എന്ന് സിപിഎം ചൂണ്ടിക്കാട്ടുന്നു.

മതേതര രാജ്യമായ ഇന്ത്യയിൽ ഈ മതാധിഷ്ഠിത അജണ്ട പിന്തുടരാൻ അനുവദിക്കാനാകില്ലെന്ന് സുഭാഷിണി അലി പറഞ്ഞു. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുള്ള അത്തരമൊരു നിയമം അംഗീകരിക്കാൻ ഒരു തരത്തിലും കഴിയില്ല. അത്തരമൊരു നിർദ്ദിഷ്ട നിയമം പ്രാബല്യത്തിൽ വരുത്താൻ യുപി സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നാൽ, അത് കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നും അവർ വ്യക്തമാക്കി.

Also Read- Yogi Adityanath | 'ലൗ ജിഹാദ്' തടയാൻ നിയമം കൊണ്ടുവരും; കടുത്ത താക്കീതുമായി യോഗി ആദിത്യനാഥ്

ഇത്തരത്തിലുള്ള എന്തു ബിൽ രാജ്യത്തുകൊണ്ടുവന്നാലും അതിനെതിരായ നിലപാട് സിപിഎം സ്വീകരിക്കുമെന്ന് സുഭാഷിണി അലി പറഞ്ഞു. ആവശ്യമെങ്കിൽ നിയമപോരാട്ടം നടത്തും. കാരണം, ലൗ ജിഹാദ് പ്രശ്നം ഏറ്റവുമധികം ചർച്ചയായ സംസ്ഥാനമാണ് കേരളം. പാർട്ടി അധികാരത്തിലിരിക്കുന്ന സംസ്ഥാനത്ത് ഇത്തരൊരു ബിൽ കൊണ്ടുവരില്ല. യുപിയിലെ ഈ നിയമം കേരളത്തിലെ ബിജെപിയെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്രചരണായുധമായി മാറും.

നിർബന്ധിത മതപരിവർത്തനത്തിലുൾപ്പെടുന്ന ആളുകളെ 'രാം നാം സത്യ'യാത്രയ്ക്ക് അയക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹൈന്ദവ ആചാരപ്രകാരം മൃതദേഹവും വഹിച്ചുള്ള യാത്രയിൽ ഉച്ചരിക്കുന്ന വാക്കുകളാണ് 'രാം നാം സത്യ'. ലൗ ജിഹാദിന് തടയിടാനുള്ള എല്ലാ മാർഗവും സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്നും ഇതിനായി നിയമനിർമ്മാണം നടത്തുമെന്നും ആദിത്യനാഥ് അറിയിച്ചിട്ടുണ്ട്.

ചില തീവ്രവലതുപക്ഷസംഘടനകൾ ഉയർത്തിക്കൊണ്ടു വന്ന ഒരു ഗൂഢാലോചന സിദ്ധാന്തമാണ് ലൗ ജിഹാദ്. ഇതില്‍ മുസ്ലീം യുവാക്കൾ പ്രണയം അഭിനയിച്ച് അന്യമതസ്ഥരായ പെൺകുട്ടികളെ സ്വന്തം മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നു എന്നാണിവർ അവകാശപ്പെടുന്നത്. വിവാഹം കഴിക്കുന്നതിനായി മതപരിവര്‍ത്തനം നടത്തേണ്ട ആവശ്യമില്ലെന്ന് അലഹബാദ് ഹൈക്കോടതി ഈയടുത്ത് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യോഗി ആദിത്യനാഥ് ലൗ ജിഹാദിനെതിരെ ശക്തമായി പ്രതികരിച്ചത്.
Published by: Anuraj GR
First published: November 21, 2020, 10:51 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading