ഡൽഹിയിൽ നോട്ടയ്ക്കും പതിന്മടങ്ങ് പിന്നിൽ CPM; മൂന്നിടത്തെ വോട്ടുനില ഇങ്ങനെ

ബദർപുരിൽ ജഗദിഷ് ചന്ദ് നേടിയത് 683 വോട്ടുകൾ. എന്നാൽ, നോട്ട ഇവിടെ 745 വോട്ടുകൾ നേടി.

News18 Malayalam | news18
Updated: February 11, 2020, 7:58 PM IST
ഡൽഹിയിൽ നോട്ടയ്ക്കും പതിന്മടങ്ങ് പിന്നിൽ CPM; മൂന്നിടത്തെ വോട്ടുനില ഇങ്ങനെ
സിപിഎം
  • News18
  • Last Updated: February 11, 2020, 7:58 PM IST
  • Share this:
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് മികച്ച വിജയം നൽകുകയും ബി ജെ പിയെ പരാജയപ്പെടുത്തുകയും ചെയ്ത ഡൽഹി ജനതയെ അഭിനന്ദനം കൊണ്ട് മൂടിയത് സി പി എം ആയിരുന്നു. സി പി എമ്മിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ആയിരുന്നു ബി ജെ പിയെ പരാജയപ്പെടുത്തിയ ഡൽഹി ജനതയെ അഭിനന്ദിച്ചുള്ള സന്ദേശം. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള സി പി എമ്മിന്‍റെ പ്രധാനപ്പെട്ട എല്ലാ നേതാക്കളും അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കും അഭിനന്ദനം അറിയിച്ചു.

എന്നാൽ, ഡൽഹിയിൽ നോട്ടയ്ക്കും പിന്നിലാണ് സി പി എമ്മിന് ലഭിച്ച വോട്ടുകൾ എന്നതാണ് സത്യം. ബദര്‍പുര്‍, കാരാവാള്‍ നഗര്‍, വസീര്‍പുര്‍ എന്നീ മുന്ന് മണ്ഡലങ്ങളിൽ ആയിരുന്നു സി പി എം സ്ഥാനാർത്ഥികളെ നിർത്തിയത്. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പ്രതീക്ഷിച്ച വോട്ട് പോലും ഇവർക്ക് നേടാനായില്ല. ബദർപുരിൽ ജഗദിഷ് ചന്ദും കാരാവാൾ നഗറിൽ രഞ്ജിത്ത് തിവാരിയും വസീർപുരിൽ നദ്ദു റാമും ആയിരുന്നു സി പി എം സ്ഥാനാർത്ഥികളായി മത്സരരംഗത്ത് ഉണ്ടായിരുന്നത്. മൊത്തം വോട്ടു വിഹിതത്തിൽ 0.01% മാത്രമാണ് സി പി എമ്മിന് നേടാനായത്. സി പി ഐ 0.02% വോട്ടും നോട്ട 0.46% വോട്ടും നേടി.

കെജ്രിവാൾ തരംഗത്തിനിടയിലും അടിതെറ്റിയ ഏഴ് AAP സ്ഥാനാർഥികൾ ആരൊക്കെ ?

ബദർപുരിൽ ജഗദിഷ് ചന്ദ് നേടിയത് 683 വോട്ടുകൾ. എന്നാൽ, നോട്ട ഇവിടെ 745 വോട്ടുകൾ നേടി. കാരാവൾ നഗറിൽ സി പി എം സ്ഥാനാർഥിയായ രഞ്ജിത്ത് തിവാരിക്ക് ലഭിച്ചത് 414 വോട്ടുകൾ. ഇതിൽ ഒരെണ്ണം പോസ്റ്റൽ വോട്ടായിരുന്നു. നോട്ടയ്ക്ക് ഇവിടെ ലഭിച്ചത് 370 വോട്ടുകളാണ്. സി പി എം മത്സരിച്ച മറ്റൊരു മണ്ഡലമായ വസീർപുരിൽ പാർട്ടി സ്ഥാനാർത്ഥിയായ നദ്ദു റാമിന് ലഭിച്ചത് 139 വോട്ടുകൾ. ഇവിടെ നോട്ടയ്ക്ക് ലഭിച്ചത് 477 വോട്ടുകൾ ആയിരുന്നു.

മത്സരിച്ച മൂന്നു മണ്ഡലങ്ങളിൽ രണ്ട് മണ്ഡലങ്ങളിലും സി പി എം നോട്ടയ്ക്കും പിറകിലായിരുന്നു എന്നതാണ് യാഥാർത്ഥ്യം. മൂന്ന് മണ്ഡലങ്ങളിലും കൂടി സി പി എമ്മിന് ഡൽഹി തെരഞ്ഞെടുപ്പിൽ ആകെ ലഭിച്ച വോട്ട് 1236 ആണ്.
First published: February 11, 2020, 7:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading