• HOME
  • »
  • NEWS
  • »
  • india
  • »
  • പൗരത്വ നിയമഭേദഗതിക്ക് എതിരെ സമരം ചെയ്ത 75കാരനായ CPM പ്രവർത്തകൻ തീ കൊളുത്തി മരിച്ചു

പൗരത്വ നിയമഭേദഗതിക്ക് എതിരെ സമരം ചെയ്ത 75കാരനായ CPM പ്രവർത്തകൻ തീ കൊളുത്തി മരിച്ചു

പ്രജാപതിയുടെ വസ്ത്രങ്ങളുടെ പോക്കറ്റുകളിൽ നിന്ന് ചില എൻ ‌ആർ ‌സി വിരുദ്ധ, സി‌ എ‌ എ ലഘുലേഖകൾ കണ്ടെത്തിയതായി സിറ്റി എസ് പി സെൻ‌ട്രൽ കോട്വാലി ബി‌പി‌എസ് പരിഹാർ പറഞ്ഞു

News 18

News 18

  • News18
  • Last Updated :
  • Share this:
    ഇൻഡോർ: മധ്യപ്രദേശിൽ സി പി എം പ്രവർത്തകൻ സ്വയം തീ കൊളുത്തി മരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ഇയാൾ തീ കൊളുത്തിയത്. പൊള്ളലേറ്റ് ചികിത്സയിലിരിക്കേ തിങ്കളാഴ്ച പുലർച്ചെയാണ് ഇയാൾ മരിച്ചത്. 90 ശതമാനം പൊള്ളലോടെയാണ് 75കാരനായ രമേഷ് പ്രജാപതിയെ വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ഇയാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.

    പൗരത്വ ഭേദഗതി നിയമത്തിന് എതിരെയും ദേശീയ പൗരത്വ രജിസ്റ്ററിന് എതിരെയുമുള്ള പ്രതിഷേധ സമരങ്ങളുടെ ഭാഗമായി ഇദ്ദേഹത്തിന്‍റെ ആത്മഹത്യയ്ക്ക് ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ കുറേ വർഷങ്ങളായി പ്രജാപതി സി പി എമ്മിന്‍റെ സജീവ പ്രവർത്തകനാണ്. ഒപ്പം, പൗരത്വ നിയമ ഭേദഗതിക്ക് എതിരെയുള്ള സമരങ്ങളിലും സജീവമായിരുന്നു.

    ഇബ്രാഹിം കുഞ്ഞ് പ്രതിസ്ഥാനത്തുള്ള കേസുകളിൽ അനുമതി വൈകുന്നതെന്ത്? സർക്കാരിനോട് ഹൈക്കോടതി

    പ്രജാപതിയുടെ വസ്ത്രങ്ങളുടെ പോക്കറ്റുകളിൽ നിന്ന് ചില എൻ ‌ആർ ‌സി വിരുദ്ധ, സി‌ എ‌ എ ലഘുലേഖകൾ കണ്ടെത്തിയതായി സിറ്റി എസ് പി സെൻ‌ട്രൽ കോട്വാലി ബി‌പി‌എസ് പരിഹാർ പറഞ്ഞു. എന്നാൽ, ആരോഗ്യം മോശമായതിനാൽ പൊലീസിന് മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞില്ല.

    പ്രജാപതിയുടെ മരണത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താൻ ന്യായമായ അന്വേഷണം വേണമെന്ന് പ്രജാപതിയുടെ കുടുംബം ആവശ്യപ്പെട്ടു. ഉപജീവനത്തിനായി തയ്യൽക്കാരനായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹമെന്നും കുടുംബം പറഞ്ഞു.
    Published by:Joys Joy
    First published: