നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'എല്ലാം മാറും ഇന്നുമുതൽ' ; ഡ്രൈവിങ് ലൈസൻസും ആർസിബുക്കും ഡിജിറ്റൽ; ക്രെഡിറ്റ്- ഡെബിറ്റ് കാർഡ് സേവനങ്ങളിലും മാറ്റം

  'എല്ലാം മാറും ഇന്നുമുതൽ' ; ഡ്രൈവിങ് ലൈസൻസും ആർസിബുക്കും ഡിജിറ്റൽ; ക്രെഡിറ്റ്- ഡെബിറ്റ് കാർഡ് സേവനങ്ങളിലും മാറ്റം

  കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം, ഉജ്വാല പദ്ധതി, ആരോഗ്യ ഇന്‍ഷുറന്‍സ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് നിയമങ്ങള്‍ എന്നിവയാണ് ഇന്നു മുതല്‍ മാറുന്നത്.

  News18 Malayalam

  News18 Malayalam

  • Share this:
   ന്യൂഡൽഹി: വാഹനരേഖകൾ ഓൺലൈനായി സൂക്ഷിക്കാമെന്നത് ഉൾപ്പെടെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച മാറ്റങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളിലാണ് പ്രധാന മാറ്റം. ഉജ്വാല പദ്ധതി, ആരോഗ്യ ഇന്‍ഷുറന്‍സ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് നിയമങ്ങള്‍ എന്നിവയാണ് ഇന്നു മുതല്‍ മാറുന്നത്.

   ഇന്നുമുതൽ പ്രാബല്യത്തിലാവുന്ന പ്രധാന മാറ്റങ്ങൾ

   വാഹനരേഖകൾ ഓൺലൈനിൽ- രാജ്യത്തെങ്ങും ഒരേതരം വാഹന റജിസ്ട്രേഷൻ കാർഡുകളും ഡ്രൈവിങ് ലൈസൻസും. എല്ലാ വാഹന രേഖകളും ഡ്രൈവിങ് ലൈസൻസും സർക്കാരിന്റെ ഡിജിലോക്കറിലോ എം-പരിവാഹൻ പോർട്ടലിലോ സംസ്ഥാന വാഹന പോർട്ടലുകളിലോ ഡിജിറ്റലായി സൂക്ഷിക്കാം. പരിശോധനാ സമയത്ത് ഇവ കാണിച്ചാൽ മതി. പിഴ ഓൺലൈനായി അടയ്ക്കണം. ഇതിന്റെ വിവരങ്ങൾ കേന്ദ്രീകൃത ഓൺലൈൻ ഡാറ്റാ ബേസിൽ 10 വർഷം സൂക്ഷിക്കും. വാഹന നമ്പറുമായി ലിങ്ക് ചെയ്ത ഫോൺ നമ്പറിലേക്കും വിവരങ്ങൾ എത്തും.

   Also Read- പെൺകുട്ടിയുടെ മരണത്തിനുത്തരവാദി ദയയില്ലാത്ത സർക്കാർ; നീതി തേടി സോണിയ ഗാന്ധി

   ക്യു ആര്‍ കോഡ് ഉള്‍പ്പെടുന്ന മൈക്രോ ചിപ്പും നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സംവിധാനവും പുതിയ ലൈസന്‍സിലുണ്ട്. ശാരീരിക വെല്ലുവിളി നേരിടുന്ന ഡ്രൈവര്‍മാര്‍, അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതപത്രം ഒപ്പിട്ടിട്ടുള്ളവര്‍ എന്നിവരെ തിരിച്ചറിയാന്‍ ഈ ലൈസന്‍സിലൂടെ കഴിയും.

   മൊബൈൽ ഉപയോഗം- ഡ്രൈവിങ്ങിനിടെ വഴി അറിയാനുള്ള നാവിഗേഷന് മാത്രമേ ഇനി മൊബൈൽ ഫോൺ ഉപയോഗിക്കാവൂ. വണ്ടി ഓടിക്കുമ്പോൾ ഫോൺ വിളി വേണ്ടെന്ന് ചുരുക്കം.

   ക്രെഡിറ്റ്- ഡെബിറ്റ് കാർഡുകൾ- ഇടപാടുകൾ സുരക്ഷിതമാക്കാൻ റിസർവ് ബാങ്ക് പ്രഖ്യാപിച്ച മാറ്റങ്ങളും ഇന്നുമുതൽ പ്രാബല്യത്തിൽ വരും. നിലവിൽ ഒരു ഓൺലൈൻ ഇടപാടും നടത്താത്ത കാർഡ് ഉപയോഗിച്ച് ഇനി ഓൺലൈൻ ഇടപാട് സാധിക്കില്ല. ആവശ്യമുള്ള സേവനങ്ങൾ കാർഡ് ഉടമയ്ക്ക് തിരഞ്ഞെടുക്കാം. എടിഎം സേവനം ആവശ്യമില്ലെങ്കിൽ അത് ബാങ്കിൽ അറിയിച്ചാൽ മതി. പ്രതിദിന ഇടപാട് പരിധിയും തീരുമാനിക്കാം. രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ നടത്തുന്ന പണമിടപാടുകള്‍ക്ക് ഡിസ്കൌണ്ട് ലഭിക്കില്ല. എന്നാല്‍ ഡെബിറ്റ് കാര്‍ഡുകള്‍ക്കുള്ള ഡിസ്കൌണ്ട് തല്‍ക്കാലത്തേക്ക് തുടരും.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശരാശരി പ്രതിമാസ ബാലന്‍സ് കുറയ്ക്കാനുള്ള തീരുമാനമുണ്ടായിരുന്നു. മെട്രോ, അര്‍ബന്‍ അക്കൗണ്ടുകള്‍ക്കും 3000 രൂപയും ഗ്രാമീണ ശാഖകള്‍ക്കും 1000 രൂപയുമായി നിലനിര്‍ത്തിയിട്ടുണ്ട്.

   Also Read- യുപിയെ ഞെട്ടിച്ച് വീണ്ടും കൂട്ടബലാത്സംഗം: പീഡനത്തിനിരയായ 22കാരി മരിച്ചു

   മധുരപലഹാരങ്ങൾക്ക് ഉപയോഗ കാലാവധി- മധുരപലഹാരങ്ങളുടെ ഉപയോഗ കാലാവധി വ്യക്തമാക്കണമെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദേശവും ഇന്നുമുതൽ പ്രാബല്യത്തിൽ വരികയാണ്. പായ്ക്കറ്റിലല്ലാതെ വിൽക്കുന്ന ജിലേബി, ലഡു തുടങ്ങിയവയ്ക്ക് ഇന്നുമുതൽ ഇത് ബാധകം.

   ആരോഗ്യ ഇൻഷുറൻസ്- 17 രോഗങ്ങൾക്കു കൂടി പരിരക്ഷ ഏർപ്പെടുത്തിയതോടെ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം വർധിക്കും. കോവിഡ് 19നെയും ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

   ടിവി വില ഉയരും- ടെലിവിഷൻ ഓപ്പൺ സെൽ പാനലിനുള്ള 5 ശതമാനം ഇറക്കുമതി തീരുവ ഇളവ് അവസാനിച്ചു. 32 ഇഞ്ച് ടിവിക്ക് 600 രൂപ വരെയും 43 ഇഞ്ചിന് 1200 -1500 രൂപ വരെയും വില ഉയർന്നേക്കാം.

   Also Read- Drive in Cinema| ഇനി കാറിലിരുന്ന് ബിഗ് സ്ക്രീനിൽ സിനിമ കാണാം; ഡ്രൈവ് ഇൻ സിനിമ കൊച്ചിയിൽ വരുന്നു

   വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി- ഏഴു ലക്ഷത്തിന് മുകളിലുള്ള ഇടപാടുകൾക്ക് 5 ശതമാനം നികുതി ബാങ്കുകൾക്കും മറ്റും ഈടാക്കാം. മക്കളുടെ വിദേശ പഠനത്തിനും വിദേശത്തു ബന്ധുക്കളുടെ ചികിത്സയ്ക്കു പണം അയയ്ക്കുമ്പോഴും ചെലവേറും. വിദേശ ടൂർ പാക്കേജ് നൽകുന്നവർ, തുകയുടെ 5 ശതമാനം ആദായ നികുതി അടയ്ക്കണം.   ആദായനികുതി റിട്ടേൺ നവംബർ 30 വരെ- 2018- 19 വർഷത്തെ ആദായനികുതി റിട്ടേൺ വൈകി സമർപ്പിക്കാനും തിരുത്തി സമർപ്പിക്കാനുമുള്ള സമയം നവംബർ 30 വരെ നീട്ടി. 2019–20 ലെ റിട്ടേൺ നൽകാനുളള അവസാന തീയതിയും നവംബർ 30 ആണ്.

   10 കോടിയിലേറെ വരുമാനമെങ്കിൽ ടിസിഎസ്- കഴിഞ്ഞ സാമ്പത്തിക വർഷം വാർഷിക വരുമാനം 10 കോടി രൂപയിൽ കൂടുതലുള്ള വ്യാപാരികൾക്കു മാത്രമാകും ഇന്നു മുതൽ സ്രോതസ്സിൽ ആദായ നികുതി (ടിസിഎസ്) പിരിക്കാനുള്ള ചട്ടം ബാധമാകുക. 50 ലക്ഷം രൂപയ്ക്ക് മുകളിൽ സാധനങ്ങൾ വാങ്ങുന്നവരിൽ നിന്നു 0.10 ശതമാനം ടിസിഎസ് ഈടാക്കാനാണ് നിർദേശം.

   സൗജന്യ എൽപിജി പദ്ധതി അവസാനിച്ചു- പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി വഴി സൗജന്യ ഗ്യാസ് കണക്‌ഷന് അപേക്ഷിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചു. കോവിഡ് പശ്ചാത്തലത്തിലാണ് പദ്ധതി സെപ്റ്റംബർ വരെ നീട്ടിയത്.
   Published by:Rajesh V
   First published: