• HOME
  • »
  • NEWS
  • »
  • india
  • »
  • ശ്മശാനത്തിലെ മേൽക്കൂര തകർന്ന സംഭവം; ജൂനിയർ എഞ്ചിനിയർ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

ശ്മശാനത്തിലെ മേൽക്കൂര തകർന്ന സംഭവം; ജൂനിയർ എഞ്ചിനിയർ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

ശവസംസ്കാര ചടങ്ങുകൾക്കിടെ അപ്രതീക്ഷിതമായുണ്ടായ മഴയെ തുടർന്ന് ആളുകൾ ശ്മശാനത്തിലെ ഒരു കെട്ടിടത്തിൽ അഭയം തേടിയിരുന്നു. അടുത്തിടെ നിർമ്മാണം പൂര്‍ത്തിയാക്കിയ ഇതിന്‍റെ മേല്‍ക്കൂരയാണ് തകർന്നു വീണത്.

muradnagar

muradnagar

  • Last Updated :
  • Share this:
    ഗസീയാബാദ്: യുപിയില്‍ ശ്മശാനത്തിലെ മേൽക്കൂര തകർന്ന് 25 പേർ മരിച്ച സംഭവത്തിൽ ജൂനിയർ എഞ്ചിനിയർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. കഴിഞ്ഞ ദിവസമാണ് മുരാദ്നഗറിലെ ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾക്കിടെ മേൽക്കൂര തകര്‍ന്നു വീണത്. ജൂനിയർ എഞ്ചിനിയർ ചന്ദ്രപാൽ, സൂപ്പർവൈസർ ആശിഷ് എന്നിവരുൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്.

    Also Read-മദ്യപിച്ചതോടെ പ്രിയ ഗായികയോടുള്ള ഇഷ്ടം കൂടി; ടൈറ്റാനിക് ഗായികയുടെ പേര് സ്വീകരിച്ച് യുവാവ്

    ശവസംസ്കാര ചടങ്ങുകൾക്കിടെ അപ്രതീക്ഷിതമായുണ്ടായ മഴയെ തുടർന്ന് ആളുകൾ ശ്മശാനത്തിലെ ഒരു കെട്ടിടത്തിൽ അഭയം തേടിയിരുന്നു. അടുത്തിടെ നിർമ്മാണം പൂര്‍ത്തിയാക്കിയ ഇതിന്‍റെ മേല്‍ക്കൂരയാണ് തകർന്നു വീണത്. എഞ്ചിനിയർ, സൂപ്പർവൈസർ എന്നിവർക്ക് പുറമെ കോണ്‍ട്രാക്ടർ അജയ് ത്യാഗി, ഇ.ഒ.നിഹാരിക സിംഗ് എന്നിവരെയും എഫ്ഐആറിൽ പൊലീസ് പ്രതി ചേർത്തിട്ടുണ്ട്. മനപ്പൂർവ്വമല്ലാത്ത നരഹത്യ, കുറ്റകരമായ അനാസ്ഥ തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ.

    Also Read-'എട്ടുതവണ ആമസോണിനെ സമീപിച്ചിട്ടും അവർ സഹായിച്ചില്ല'; ഫ്യൂച്ചർ ഗ്രൂപ്പ് സ്ഥാപകൻ കിഷോർ ബിയാനി



    അപകടത്തിൽ നിരവധി ആളുകള്‍ക്ക് പരിക്കേറ്റതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ രണ്ടുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്.
    Published by:Asha Sulfiker
    First published: