ചൂടുള്ള രാഷ്ട്രീയവും, ആരോപണ പ്രത്യാരോപണവും മാത്രമല്ല രസകരമായ സംഭവങ്ങളും തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടാകാറുണ്ട്. മഹാരാഷ്ട്ര ഹരിയാന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും അത്തരം സംഭവങ്ങൾ ഉണ്ടായി.. അതിൽ ചിലതിലേക്ക്...
രാഹുലിന്റെ സിക്സർ
ഹരിയാനയിലെ മഹേന്ദ്രഗഡിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തിയതായിരുന്നു കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. പ്രചാരണം കഴിഞ്ഞ് ഹെലികോപ്പ്റ്ററിൽ ഡൽഹിയിലേക്ക് തിരിച്ചെങ്കിലും യാത്ര പൂർത്തീകരിക്കാൻ ആയില്ല. മോശം കാലാവസ്ഥ കാരണം ഹെലികോപ്പ്റ്റർ നൂറു കിലോമീറ്റർ അകലെയുള്ള റിവാരിയിലെ കോളേജ് ഗ്രൗണ്ടിൽ ഇറക്കി.. അവിടെ കുട്ടികൾ ക്രിക്കറ്റ് കളിക്കുണ്ടായിരുന്നു..ആലോചിച്ചു നിൽക്കാതെ രാഹുലും ഒപ്പം കൂടി.. തെരഞ്ഞെടുപ്പു രംഗം കടുകട്ടി ആണെങ്കിലും രാഹുൽ കൂളായി ബാറ്റു വീശി.. രാഹുൽ ഓരോ ഷോട്ട് പായിക്കുമ്പോഴും ചുറ്റും കൂടിയ കുട്ടികൾ ആർപ്പു വിളിച്ചു.
ഒവൈസിയുടെ ഡാൻസ്
വിവാദ പ്രസ്താവനകൾ കൊണ്ടും
പാർലമെന്റിലെ തീപ്പൊരി പ്രസംഗം കൊണ്ടും ശ്രദ്ധേയനാണ് എഐഎംഐഎം നേതാവ് അസദുദീൻ ഒവൈസി. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഒവൈസിയുടെ പാർട്ടി മത്സര രംഗത്തുണ്ട്. പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നതും ഹൈദരാബാദ് എംപി തന്നെ.. മോദിക്കും അമിത്ഷാക്കുമെതിരെ പ്രസംഗങ്ങളിലെ വിമർശനം മാത്രമല്ല വോട്ട് കിട്ടാൻ ഡാൻസ് വരെ ചെയ്യുന്നുണ്ട് ഒവൈസി.. ഔറംഗാബാദിലെ
പ്രസംഗം കഴിഞ്ഞു വേദിയിൽ നിന്നു ഇറങ്ങുമ്പോഴാണ് മിയ മിയ മിയ ഭായ് എന്നാ ഗാനത്തിനൊപ്പം ഒവൈസി ചുവടുവച്ചത്.. ഒവൈസിയുടെ ഡാൻസ് ഏതായാലും സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്
മഴയത്തും ചോരാത്ത പവാർ വീര്യം
നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം മഹാരാഷ്ട്രയിലെ സാതാര ലോക്സഭാ മണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പും
നടക്കുന്നുണ്ട്. എൻസിപി അംഗം ബിജെപിയിൽ ചേർന്നതോടെയാണ് സാതാരയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആറു മാസം മുൻപ് എൻസിപി ടിക്കറ്റിൽ ജയിച്ച ഉദയൻരാജേ ഇപ്പോൾ ബിജെപി സ്ഥാനാർഥിയാണ്.. എൻസിപി സ്ഥാനാർഥി ശ്രീനിവാസ് പാട്ടീലിനു വേണ്ടി പ്രചാരണത്തിന് എത്തിയതായിരുന്നു അധ്യക്ഷൻ ശരദ് പവാർ. പവാർ പ്രസംഗം തുടങ്ങും മുൻപേ മഴ തുടങ്ങി. പക്ഷെ പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന നിലപാടിലായിരുന്നു പവാർ.
ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ തനിക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞാണ് പവാർ തുടങ്ങിയത്. എന്നാൽ സാതാരയിലെ യുവാക്കളും പ്രായമായവരുമായ വോട്ടർമാർ അതു തിരുത്തുമെന്ന് തനിക്കു ഉറപ്പുണ്ടെന്നും പവാർ പറഞ്ഞു..പിന്നെ തകർത്തുപെയ്ത മഴയെയും പവാർ കൂട്ടുപിടിച്ചു.. പ്രസംഗത്തിനിടെ മഴപെയ്തത് എന്‍സിപിക്കു മഴ ദൈവങ്ങൾ നൽകിയ അനുഗ്രഹം ആണ്.. .. ഈ അനുഗ്രഹം കൊണ്ടു തെരഞ്ഞെടുപ്പിൽ അത്ഭുതം സൃഷ്ടിക്കുമെന്നും പവാർ പറഞ്ഞു.
Also Read- അയോധ്യയിൽ കെ കെ നായർ ശരിയായിരുന്നോ?
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.