ജെഎൻയു അക്രമം; ഐഷി ഘോഷിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഐഷി ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

News18 Malayalam | news18-malayalam
Updated: January 13, 2020, 5:03 PM IST
ജെഎൻയു അക്രമം; ഐഷി ഘോഷിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു
Aishe Khosh
  • Share this:
ന്യൂഡൽഹി: ജെഎൻ യു കാമ്പസിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കാമ്പസിലെ യൂണിയൻ ഓഫീസിനുള്ളിൽ വെച്ചാണ് ചോദ്യം ചെയ്തത്. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഐഷി ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

also read:ജെഎൻയു സംഘർഷം; ഫേസ്ബുക്ക്, ഗൂഗിൾ, വാട്സ്ആപ്പ്, ആപ്പിൾ എന്നീ കമ്പനികൾക്ക് ഡൽഹി ഹൈക്കോടതി നോട്ടീസ്

ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് ഒമ്പതു പേര്‍ക്കും നോട്ടീസ് നൽകിയിരുന്നു. എന്നാൽ പിന്നീട് തീരുമാനം മാറ്റി ക്രൈംബ്രാഞ്ച് കാമ്പസിൽ നേരിട്ടെത്തി ചോദ്യം ചെയ്യുകയായിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനം ദിവസങ്ങളായി ക്രൈംബ്രാഞ്ച് സംഘം കാമ്പസിലുണ്ട്. പതിമൂന്ന് സെക്യൂരിറ്റി ജീവനക്കാരുടെയും ഹോസ്റ്റല്‍ വാര്‍ഡന്‍മാരുടെയും മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

പോലീസിന്റെ ആദ്യ പ്രതി പട്ടികയിലുള്ള ഒമ്പത് പേരില്‍ ഐഷി ഘോഷ് ഉള്‍പ്പെടെയുള്ള അഞ്ച് പേര്‍ ഇടത് സംഘടനാ പ്രവര്‍ത്തകരായിരുന്നു. രണ്ട് പേര്‍ എബിവിപി പ്രവര്‍ത്തകരും രണ്ടു പേർ കാമ്പസിന് പുറത്തുള്ളവരുമായിരുന്നു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 49 പേർക്ക് അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടുണ്ട്.
Published by: Gowthamy GG
First published: January 13, 2020, 4:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading