• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അധ്യക്ഷ പദവിയിൽ തുടരില്ലെന്നുറച്ച് രാഹുൽ; നേതാക്കള്‍ കൂട്ടരാജി തുടരുന്നു: പ്രതിസന്ധിയിൽ കോൺഗ്രസ്

വരുംദിവസങ്ങളിൽ കോൺഗ്രസിൽ നിന്ന് കൂടുതൽ നേതാക്കൾ രാജി വച്ചേക്കുമെന്നും സൂചനകളുണ്ട്

news18
Updated: June 30, 2019, 7:29 AM IST
അധ്യക്ഷ പദവിയിൽ തുടരില്ലെന്നുറച്ച് രാഹുൽ; നേതാക്കള്‍ കൂട്ടരാജി തുടരുന്നു: പ്രതിസന്ധിയിൽ കോൺഗ്രസ്
congress working committee
news18
Updated: June 30, 2019, 7:29 AM IST
കെ.പി.അഭിലാഷ്

ന്യൂഡൽഹി : മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ്, ഡൽഹി സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് കോൺഗ്രസ്. രാഹുൽ ഗാന്ധി അധ്യക്ഷ പദവിയിൽ തുടരില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയും. നേതാക്കളുടെ കൂട്ടരാജി തുടരുകയും ചെയ്യുന്ന കോൺഗ്രസ് ഫലത്തിൽ നാഥനില്ലാത്ത അവസ്ഥയിലാണ്. എത്രനാൾ ഇങ്ങനെ മുന്നോട്ട് പോകാനാകുമെന്ന ആശങ്കയിലാണ് ഒരു വിഭാഗം നേതാക്കൾ. പ്രതിസന്ധി എത്രയും വേഗം പരിഹരിക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.

Also Read-'ജയ് ശ്രീറാം' വിളിച്ചില്ല, 16 വയസുള്ള മുസ്ലിം ആൺകുട്ടിക്ക് കാൺപുരിൽ മർദ്ദനം

നിലവിലെ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് പ്രവർത്തകസമിതി ഉടൻ ചേർന്നേക്കുമെന്നാണ് സൂചന. പ്രവർത്തക സമിതി ചേർന്ന് പ്രശ്നം പരിഹരിക്കണം എന്ന ആവശ്യം പാർട്ടിക്കകത്ത് ശക്തമായിയിട്ടുണ്ട്. ആ സാഹചര്യത്തിൽ വരുന്ന ആഴ്ച തന്നെ പ്രവർത്തക സമിതി ചേരുമെന്നാണ് റിപ്പോർട്ടുകൾ. രാഹുൽ ഗാന്ധിക്ക് പകരം ആരെന്നതിൽ താൽക്കാലിക ധാരണ പ്രവർത്തക സമിതിയിൽ ഉണ്ടായേക്കും. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സംസ്ഥാനങ്ങളില്‍ പുനസംഘടന നടത്താനും പ്രവർത്തക സമിതി തീരുമാനമെടുത്തക്കും .

അതേസമയം തന്നെ വരുംദിവസങ്ങളിൽ കോൺഗ്രസിൽ നിന്ന് കൂടുതൽ നേതാക്കൾ രാജി വച്ചേക്കുമെന്നും സൂചനകളുണ്ട്.

First published: June 30, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...