• HOME
  • »
  • NEWS
  • »
  • india
  • »
  • മൂന്ന് സഹപ്രവർത്തകരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സിആർ പിഎഫ് ജവാൻ സ്വയം നിറയൊഴിച്ചു

മൂന്ന് സഹപ്രവർത്തകരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സിആർ പിഎഫ് ജവാൻ സ്വയം നിറയൊഴിച്ചു

ഉദ്ദംപൂരിലെ ബറ്റാൽ ബല്യൻ ഏരിയയിലുള്ള 187ാം ബറ്റാലിയൻ ക്യാംപിലാണ് സംഭവം ഉണ്ടായത്. അജിത്കുമാർ തന്റെ സർവീസ് റൈഫിളിൽ നിന്നാണ് മൂന്നു സഹപ്രവർത്തകരെയും വെടിവച്ചത്.

news18

news18

  • Last Updated :
  • Share this:
    ന്യൂഡൽഹി: മൂന്ന് സഹ്രവർത്തകരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സിആർപിഎഫ് ജവാൻ സ്വയം നിറയൊഴിച്ചു. ജമ്മുകശ്മീരിലെ പട്ടാള ക്യാമ്പിലാണ് സംഭവം. സിആർപിഎഫ് കോൺസ്റ്റബിൾ അജിത് കുമാറാണ് മൂന്നു സഹപ്രവർത്തകരെ വെടിവെച്ച് കൊലപ്പെടുത്തിയത്. ജവാന്മാർ തമ്മിലുള്ള വാക്കു തർക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് റിപ്പേർട്ടുകൾ.

    also read:കോഹ്‌ലിപ്പടയ്ക്ക് ജാഗ്രത മുന്നറിയിപ്പ്; പരിശീലനത്തിനിടെ ധോണിയുടെ സിക്‌സ് പറന്നത് സ്റ്റേഡിയത്തിന് പുറത്തേക്ക്

    ഉദ്ദംപൂരിലെ ബറ്റാൽ ബല്യൻ ഏരിയയിലുള്ള 187ാം ബറ്റാലിയൻ ക്യാംപിലാണ് സംഭവം ഉണ്ടായത്. അജിത്കുമാർ തന്റെ സർവീസ് റൈഫിളിൽ നിന്നാണ് മൂന്നു സഹപ്രവർത്തകരെയും വെടിവച്ചത്. സഹപ്രവർത്തകരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം അജിത് കുമാർ സ്വയം നിറയൊഴിക്കുകയായിരുന്നു. ഇയാൾ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ നില ഗുരുതരമാണ്.

    ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിയാണ് അജിത്കുമാർ. കോൺസ്റ്റബിളുമാരായ രാജസ്ഥാനിലെ ഝുൻഝുനു സ്വദേശി പൊകാർമൽ ആർ, ഡൽഹി സ്വദേശി യോഗേന്ദ്ര ശർമ, ഹരിയാന റേവാരി സ്വദേശി ഉമേദ് സിംഗ് എന്നിവരാണ് മരിച്ചത്. സിആർപിഎഫിലെ ഉന്നത ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.

    First published: