നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കശ്മീരിൽ തീവ്രവാദികളുടെ ആക്രമണം; ഒരു സൈനികന്‍ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു

  കശ്മീരിൽ തീവ്രവാദികളുടെ ആക്രമണം; ഒരു സൈനികന്‍ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു

  ഒരു ചെക്പോസ്റ്റ് ലക്ഷ്യം വച്ച് നടത്തിയ ആക്രമണത്തിലാണ് ജവാനും വഴിയാത്രക്കാരനും കൊല്ലപ്പെട്ടത്.

  Image for representation (Reuters)

  Image for representation (Reuters)

  • Share this:
   ശ്രീനഗർ: കാശ്മീരിൽ സൈനിക സംഘത്തെ ലക്ഷ്യം വച്ച് ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു ജവാൻ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. സിഎആർപിഎഫ് ജവാനും വഴിയാത്രക്കാരനായ ഒരു മധ്യവയസ്കനും ആണ് കൊല്ലപ്പെട്ടത്.

   ബരാമുള്ളയിലെ സോപോർ മേഖലയിൽ ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ഇവിടെ ഒരു ചെക്പോസ്റ്റ് ലക്ഷ്യം വച്ച് നടത്തിയ ആക്രമണത്തിലാണ് ജവാനും വഴിയാത്രക്കാരനും കൊല്ലപ്പെട്ടത്. പൊലീസ് സേനാംഗങ്ങളും ആ സമയത്ത് ഇവിടെ ഡ്യൂട്ടിക്കുണ്ടായിരുന്നു. സുരക്ഷ സേന പ്രത്യാക്രമണം നടത്തിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
   TRENDING: അമ്പെയ്ത്ത് താരങ്ങളായ ദീപിക കുമാരിയും അതാനു ദാസും വിവാഹിതരായി [PHOTOS]UC Browser| TikTok ജനപ്രിയമായിരിക്കാം; പക്ഷേ എന്തുകൊണ്ടാണ് ഇത്രയധികം പേർ യുസി ബ്രൗസർ നിരോധനത്തിൽ സങ്കടപ്പെടുന്നത് ? [NEWS] 'റേഷനരി കൂട്ടി ചോറുണ്ടു; സർക്കാരിന് ഒരു ബിഗ് സല്യൂട്ട്': സംവിധായകൻ രഞ്ജിത് ശങ്കർ [NEWS]
   ഇതിനിടെ ആക്രമണത്തിൽ കൊല്ലപ്പെട്ടയാൾക്കൊപ്പമുണ്ടായിരുന്ന മൂന്ന് വയസുകാരനെ സൈന്യം രക്ഷപ്പെടുത്തിയിരുന്നു. ഈ കുട്ടിയുടെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
   Published by:Asha Sulfiker
   First published:
   )}