മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിലിനിടെ സ്ഫോടനം; സിആർപിഎഫ് കോബ്ര കമാൻഡോയ്ക്ക് വീരമൃത്യു
സെക്കൻഡ് ഇൻ കമാൻഡ് ഓഫീസർ ദിനേഷ് കുമാർ സിംഗ് ഉൾപ്പെടെ ഉള്ളവർക്ക് സ്ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്.

Nitin P Balerao,
- News18 India
- Last Updated: November 29, 2020, 11:24 AM IST
സുഖ്മ; ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിൽ ഓപ്പറേഷനിടെ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് കമാൻഡോ കൊല്ലപ്പെട്ടു. സിആർപിഎഫ് കമാൻഡോ ബറ്റാലിയൻ ഫോർ റിസൊല്യൂറ്റ് ആക്ഷൻ (CoBRA)അസിസ്റ്റന്റ് കമാൻഡന്റ് നിതിൻ പി ബലെറോ ആണ് മരിച്ചത്. സുഖ്മയിലെ തഡ്മെൽറ്റ പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം.
Also Read-പാക് ക്രിക്കറ്റ് താരത്തിനെതിരെ ലൈംഗിക ആരോപണവുമായി യുവതി; വിവാഹം വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് പരാതി സിആർപിഎഫിന്റെ കോബ്രാ കമാൻഡോ വിഭാഗത്തിൽ നിന്നും ബലേറെ ഉൾപ്പെടെ പത്ത് പേരാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. തിരച്ചിൽ തുടരുന്നതിനിടെ അറബജ് മെട്ട മലമേഖലയിൽ മാവോയിസ്റ്റുകള്‍ സ്ഥാപിച്ചെന്ന് കരുതപ്പെടുന്ന ഐഇഡി ഉപകരണത്തിൽ ഇവർ ചവിട്ടുകയും അത് പൊട്ടിത്തെറിക്കുകയുമായിരുന്നു. സെക്കൻഡ് ഇൻ കമാൻഡ് ഓഫീസർ ദിനേഷ് കുമാർ സിംഗ് ഉൾപ്പെടെ ഉള്ളവർക്ക് സ്ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്.
Also Read-Covid 19 | വാക്സിനുകൾ മാത്രം പര്യാപ്തമാകില്ല; ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പിന്തുടരണമെന്ന് ICMR
ഗുരുതരമായി പരിക്കേറ്റ നിതിനെ റായ്പുരിലേക്ക് ചികിത്സയ്ക്കായി കൊണ്ടു പോകുന്നതിനിടെയാണ് മരണം. 'പത്ത് സൈനിക ഉദ്യോഗസ്ഥർക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റത്. ഇതിൽ എട്ട് പേരെ അർധരാത്രി തന്നെ വ്യോമമാര്‍ഗം റായ്പുരിലെത്തിച്ചു. ബാക്കി രണ്ട് പേർ ചിന്റൽനറിലെ സിആർപിഎഫ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്' സിആർപിഎഫ് പ്രസ്താവനയിൽഅറിയിച്ചു. വീരമൃത്യു വരിച്ച ഉദ്യോഗസ്ഥന്റെ മൃതശരീരം അദ്ദേഹത്തിന്റെ നാടായ നാസിക്കിലെത്തിക്കുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.
Also Read-കർഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അറിയിച്ച് അമിത് ഷാ; റോഡുകളിൽ പ്രതിഷേധിക്കരുതെന്നും അഭ്യർഥന
സെര്‍ച്ച് ഓപ്പറേഷൻ പൂർത്തിയാക്കി മടങ്ങി വരുന്ന വഴിക്കാണ് സ്ഫോടനം നടന്നതെന്നാണ് അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. രണ്ട് ഐഇഡി ഉപകരണങ്ങളാണ് പൊട്ടിത്തെറിച്ചതെന്നും ഇവർ അറിയിച്ചിട്ടുണ്ട്.
Also Read-പാക് ക്രിക്കറ്റ് താരത്തിനെതിരെ ലൈംഗിക ആരോപണവുമായി യുവതി; വിവാഹം വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് പരാതി