നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • സ്പ്രിങ്ക്ളർ അനുമതി കർശന ഉപാധികളോടെ; ഇ‌ടക്കാല ഉത്തരവിലെ 10 സുപ്രധാന കാര്യങ്ങൾ

  സ്പ്രിങ്ക്ളർ അനുമതി കർശന ഉപാധികളോടെ; ഇ‌ടക്കാല ഉത്തരവിലെ 10 സുപ്രധാന കാര്യങ്ങൾ

  കോവിഡ് സമയമായതിനാലാണ് കരാറില്‍ ഇടപെടാത്തതെന്നും മറ്റൊരവസരത്തിലായിരുന്നെങ്കില്‍ ഇടപെടുമായിരുന്നെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

  News18

  News18

  • Share this:
   കൊച്ചി:  കോവിഡ് വിവരശേഖരണത്തിന് സംസ്ഥാന സർക്കാർ അമേരിക്കൻ കമ്പനിയായ സ്പ്രിങ്ക്ളറുമായി ഉണ്ടാക്കിയ കരാർ തുട‌രാൻ ഹൈക്കോടതി അനുമതി നൽകിയത് കർശന ഉപാധികളോടെ. ശേഖരിക്കുന്ന വിവരങ്ങളുടെയും രഹസ്യ സ്വഭാവം ഉറപ്പുവരുത്തണമെന്നും ഇവ ബസിനസ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നും കോടതി നിർദ്ദേശിച്ചു.

   കോവിഡ് സമയമായതിനാലാണ് കരാറില്‍ ഇടപെടാത്തതെന്നും മറ്റൊരവസരത്തിലായിരുന്നെങ്കില്‍ ഇടപെടുമായിരുന്നെന്നും ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും ടി.ആർ രവിയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
   BEST PERFORMING STORIES:Sprinklr Row| സ്പ്രിങ്ക്ളറിനെ മാത്രം എങ്ങനെ തെരഞ്ഞെടുത്തു? ഹൈക്കോടതിയിൽ നടന്നത് മണിക്കൂറുകൾ നീണ്ട വാദം [NEWS]മഹാമാരി ജീവനെടുത്ത കുരുന്നിന് വിട; മാനദണ്ഡം പാലിച്ച് ശരീരം ഖബറടക്കി [PHOTOS]'ചെന്നിത്തല പുസ്തകം വായിക്കുമോ? ചോദിക്കുന്നത് മറ്റാരുമല്ല, പുസ്തകം കൈകൊണ്ട് തൊടാത്ത പരിഷകൾ'; ജോയ് മാത്യു [NEWS]

   ഉത്തരവിലെ സുപ്രധാന കാര്യങ്ങൾ    • വിവരശേഖരണത്തിന് വ്യക്തികളുടെ സമ്മതപത്രം വാങ്ങണം.

    • ശേഖരിക്കുന്ന വിവരങ്ങൾ വിശകലനത്തനു ശേഷം സർക്കാരിന് തിരിച്ചു നൽകണം.

    • ശേഖരിക്കുന്ന വിവരങ്ങൾ രഹസ്യാത്മകമായതിനാൽ പുറത്തുവിടരുത്.

    • സർക്കാർ ലോഗോ ഉപയോഗിക്കുകയോ ശേഖരിച്ച ഡേറ്റ  പിന്നീട് പരസ്യത്തിനായി സ്പ്രിങ്ക്ളർ ഉപയോഗിക്കുകയോ ചെയ്യരുത്.

    • ഡേറ്റ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത്.

    • വിവരം ശേഖരിക്കുന്നത് സർക്കാരല്ല സ്പ്രിങ്ക്ളറാണെന്ന് പൗരൻമാരെ അറിയിക്കണം.

    • വിവരം ചോര്‍ന്നാല്‍ സര്‍ക്കാരിനായിരിക്കും ഉത്തരവാദിത്തം

    • സ്വകാര്യതാ ലംഘനമുണ്ടായാല്‍ സ്പ്രിങ്ക്ളറിനെതിരെ നടപടിയുണ്ടാകും.

    • വ്യക്തിഗത വിവരങ്ങള്‍ സ്പ്രിങ്ക്ളറിന് കൈമാറരുത്

    • കോവിഡ് പകർച്ചവ്യാധിക്കു പിന്നാലെ ഡേറ്റാ ചോർച്ചയെന്ന മഹാവ്യാധി ഉണ്ടാകരുത്.


   First published:
   )}