• HOME
  • »
  • NEWS
  • »
  • india
  • »
  • Shocking | ഭർത്താവിന് ജീവൻ നഷ്‌ടമായി, ഭാര്യക്ക് ഗുരുതര പരിക്ക്; റോഡപകടത്തിന്റെ കാരണക്കാരനെ കണ്ടെത്താൻ സഹായിച്ചത് സി.സി.ടി.വി. ക്യാമറ

Shocking | ഭർത്താവിന് ജീവൻ നഷ്‌ടമായി, ഭാര്യക്ക് ഗുരുതര പരിക്ക്; റോഡപകടത്തിന്റെ കാരണക്കാരനെ കണ്ടെത്താൻ സഹായിച്ചത് സി.സി.ടി.വി. ക്യാമറ

ഇടിച്ചുവീഴ്ത്തിയ കാറിന്റെ ദൃശ്യം കണ്ടെത്താൻ പൊലീസിന് സഹായകമായത് സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങൾ

അപകട ദൃശ്യം

അപകട ദൃശ്യം

  • Share this:

    ശനിയാഴ്ച രാവിലെ ശ്രീനഗർ പ്രാന്തപ്രദേശത്തുള്ള അൽ ഖുദ്ദാം അഹമ്മദ് നഗർ പ്രദേശത്തിന് സമീപം അമിതവേഗതയിലെത്തിയ കാർ ഇടിച്ച് ദമ്പതികൾ സഞ്ചരിച്ചിരുന്ന മോട്ടോർ ബൈക്ക് അപകടത്തിൽപ്പെട്ടു (road accident). ദാരുണമായ റോഡപകടത്തിൽ ഭർത്താവ് മരിക്കുകയും, ഭാര്യക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

    റിപ്പോർട്ടുകൾ പ്രകാരം, സൗരയിലെ എല്ലാഹി ബാഗിലെ 58 കാരനായ ഫാറൂഖ് അഹമ്മദ് വാനിയും ഭാര്യ നസീമയുമാണ് (55 വയസ്സ്) അപകടത്തിൽ പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

    ബൈക്ക് ഓടിച്ചിരുന്ന ഫാറൂഖ് അഹമ്മദിനെയും പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ഭാര്യ നസീമയും ഒരു വളവ് തിരിയുന്നതിനിടയിൽ പുറകിൽ നിന്ന് അമിതവേഗതയിൽ വന്ന വാഹനം ഇടിക്കുകയായിരുന്നു.

    അമിതവേഗതയിൽ വന്ന കാർ ബൈക്കിലിടിച്ച് റോഡരികിലെ ഡിവൈഡറിൽ തെന്നി ഫാറൂഖ് അഹമ്മദും ഭാര്യയും തെറിച്ചുവീഴുകയായിരുന്നു.

    അപകടത്തിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഈ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ തിരിച്ചറിയാൻ പോലീസിനെ സഹായിച്ചത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

    പരിക്കേറ്റവർ രക്തത്തിൽ കുളിച്ചുകിടക്കുന്നത് കണ്ട് വഴിയാത്രക്കാർ ഓടിയെത്തി. പരിക്കേറ്റ ഫാറൂഖിനെയും ഭാര്യ നസീമയെയും നാട്ടുകാരാണ് ചികിത്സയ്ക്കായി ഷേർ-ഇ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (സ്കിംസ്) ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ഫാറൂഖ് അഹമ്മദ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

    ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫാറൂഖിന്റെ ഭാര്യയുടെ നില അതീവഗുരുതരമാണെന്നാണ് സൂചന. അവൾക്ക് ഒന്നിലധികം പരിക്കുകളുണ്ട്.

    അതേസമയം, സംഭവം ശ്രദ്ധയിൽപ്പെട്ട പോലീസ് പ്രതിയെ പിടികൂടാൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

    ഏതാനും ദിവസങ്ങൾക്കു മുൻപ് മറ്റൊരു അപകടത്തിന്റെ ദൃശ്യം ഇത്തരത്തിൽ സി.സി.ടി.വി. മുഖാന്തരം കണ്ടെത്തിയിരുന്നു. ഹിമാചൽ പ്രദേശിലെ ധരംശാലയിൽ റോഡിലൂടെ അതിവേഗത്തിൽ വന്ന കാർ എതിർദിശയിൽ നിന്ന് വന്ന പിക്ക് അപ്പ് വാനിലേക്ക് ഇടിച്ചുകയറുകയും തുടർന്ന് പാർക്ക് ചെയ്തിരുന്ന വാഹനത്തിലേക്കു കയറുകയും ചെയ്യുന്നത് അപകടത്തിന്റെ സിസിടിവി വീഡിയോയിൽ ദൃശ്യമായിരുന്നു.
    ധരംശാലയിലെ ബഡോൾ ഗ്രാമത്തിന് സമീപമാണ് അതിവേഗ കാർ റേസുകളിലെ അപകടത്തെ പ്രതിഫലിപ്പിക്കുന്ന അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

    മാരകമായ കൂട്ടിയിടിക്ക് കാരണം എന്താണെന്ന് വ്യക്തമല്ല.
    സോഷ്യൽ മീഡിയയിൽ വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.

    Summary: Visuals of a road accident was caught on the CCTV camera which ended in a motorist husband losing life leaving his wife critically injured. A speeding car hit the bike from behind the bike when it was taking a turn at the divider. Police could identify the car from the visuals and search is on to nab the culprit

    Published by:user_57
    First published: