നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • സുഗന്ധവ്യാപാരിയുടെ വീട്ടിൽ റെയ്ഡ്; നോട്ടുകൂമ്പാരം എണ്ണിത്തീർക്കാനാകാതെ ഉദ്യോഗസ്ഥർ

  സുഗന്ധവ്യാപാരിയുടെ വീട്ടിൽ റെയ്ഡ്; നോട്ടുകൂമ്പാരം എണ്ണിത്തീർക്കാനാകാതെ ഉദ്യോഗസ്ഥർ

  ഉദ്യോഗസ്ഥർക്ക് പണം എണ്ണിത്തിട്ടപ്പെടുത്താൻ ആകാത്തതിനെ തുടർന്ന് നോട്ടെണ്ണുന്ന യന്ത്രം എത്തിക്കുകയായിരുന്നു

  Image: Twitter

  Image: Twitter

  • Share this:
   ന്യൂഡൽഹി: കാൺപൂരിലെ സുഗന്ധ വ്യാപാരിയുടെ (perfume trader) വീട്ടിൽ ആദായവകുപ്പ് ( Income Tax department) നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപ. ഇൻകം ടാക്സ് വകുപ്പും ജിഎസ്ടി ഇന്റലിജൻസ് ഡയറക്ടറേറ്റ് ജനറലും ((DGGI)) സംയുക്തമായാണ് റെയ്ഡ് നടത്തുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്.

   സുഗന്ധ വ്യാപാരിയായ പീയുഷ് ജെയിനിന്റെ കാൺപൂരിലുള്ള വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. അലമാരകളിൽ കെട്ടുകളായിട്ടാണ് നോട്ടുകൾ കണ്ടെത്തിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കണ്ടെത്തിയ പണം ഉദ്യോഗസ്ഥർ എണ്ണാൻ തുടങ്ങി മണിക്കൂറുകൾ പിന്നിട്ടിട്ടും അവസാനിക്കാത്തതിനാൽ പിന്നീട് നോട്ട് എണ്ണുന്ന മെഷീൻ എത്തിക്കുകയായിരുന്നുവെന്ന് ഇന്ത്യാടുഡേ റിപ്പോർട്ടിൽ പറയുന്നു.

   ഇതുവരെ ആറ് പെട്ടി നോട്ടുകെട്ടുകളാണ് ആദായ വകുപ്പ് വീട്ടിൽ നിന്ന് കണ്ടെത്തിയത്. കാൺപൂരിലെ ഇട്ടാർവാലി ഗലിയിൽ സുഗന്ധവ്യാപാരിയാണ് പീയുഷ് ജെയ്ൻ. കനൗജ്, കമ്പുരന്ദ്. മുംബൈ എന്നിവിടങ്ങളിലും ഇയാൾക്ക് ഓഫീസുണ്ട്.

   ജെയിൻ ബിസിനസ് നടത്തുന്ന 40 ഓളം കമ്പനികളെ ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കാൺപൂരിലെ മിക്ക പാൻ മസാല നിർമാണ യൂണിറ്റുകളും പ്രവർത്തിക്കുന്നത് ഇയാളിൽ നിന്ന് വാങ്ങിയ ഭൂമിയിലാണ്.
   Also Read-ഞങ്ങൾ പശുവിനെ അമ്മയെ എന്ന പോലെ ബഹുമാനിക്കുന്നു; എന്നാൽ ചിലർ അവയെക്കുറിച്ച് സംസാരിക്കുന്നത് പാപമായി കാണുന്നു; പ്രധാനമന്ത്രി

   ജെയിനിന്റെ വീട്ടിലെ അലമാരകളിൽ സൂക്ഷിച്ച നോട്ടുകെട്ടുകളുടേയും ഉദ്യോഗസ്ഥർ ഇവ എണ്ണുന്നതിന്റേയും ദൃശ്യങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജെയിനിന്റെ ഉടമസ്ഥതയിലുള്ള മുംബൈയിലേയും സ്ഥാപനങ്ങളിലും സമാന രീതിയിൽ റെയ്ഡ് തുടരുകയാണ്.

   നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ജിഎസ്ടി ഉദ്യോഗസ്ഥാരാണ് ആദ്യം റെയ്ഡ് നടത്തിയത്. പണം കണ്ടെടുത്തതോടം ആദായ വകുപ്പും റെയ്ഡിൽ പങ്കുചേരുകയായിരുന്നു.


   സമാജ് വാദി പാർട്ടിയുടെ പേരിൽ 'സമാജ് അത്തർ' പുറത്തിറക്കിയത് പീയുഷ് ജെയിൻ ആയിരുന്നു. ബിജെപി നേതാക്കളും റെയ്ഡിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
   Published by:Naseeba TC
   First published: