അയോധ്യകേസ് വിധി: മുംബൈ നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

രാജ്യത്ത് സൗഹൃദം നിലനിർത്തേണ്ടത് എല്ലാവരുടെയും കടമായാണെന്നും മോദി വ്യക്തമാക്കി.

News18 Malayalam | news18
Updated: November 8, 2019, 4:20 PM IST
അയോധ്യകേസ് വിധി: മുംബൈ നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
അയോധ്യ
  • News18
  • Last Updated: November 8, 2019, 4:20 PM IST
  • Share this:
മുംബൈ: അയോധ്യകേസ് വിധിയുടെ പശ്ചാത്തലത്തിൽ മുംബൈ നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ മാസം 18 വരെയാണ് നിരോധനാജ്ഞ. വിധിക്ക് ശേഷം ആഹ്ലാദ പ്രകടനങ്ങളോ പ്രതിഷേധ പ്രകടനങ്ങളോ അനുവദിക്കില്ല.

സാമൂഹ്യ മാധ്യമങ്ങളും കർശന നിരീക്ഷണത്തിലാണ്. അയോധ്യാവിധി വരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അതീവ ജാഗ്രതാനിർദ്ദേശം നൽകി.

മോദി സർക്കാരിനെപ്പോലെ കേരള സർക്കാർ പ്രവർത്തിക്കരുത്: വിമർശനവുമായി കാനം

പ്രശ്നബാധിത മേഖലകളിൽ കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്താനാണ് നിർദ്ദേശം. വിധിയുടെ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി പ്രധാനമന്ത്രിയും രംഗത്ത് എത്തിയിരുന്നു. അയോധ്യയെ പറ്റി അനാവശ്യ പരാമർശങ്ങൾ പാടില്ലെന്ന് നരേന്ദ്ര മോദി മന്ത്രിമാർക്ക് നിർദ്ദേശം നൽകി.

രാജ്യത്ത് സൗഹൃദം നിലനിർത്തേണ്ടത് എല്ലാവരുടെയും കടമായാണെന്നും മോദി വ്യക്തമാക്കി.


First published: November 8, 2019, 4:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading