പുൽവാമയ്ക്ക് പിന്നാലെ അക്രമങ്ങൾ ; ജമ്മുവിൽ നിരോധനാജ്ഞ

പുൽവാമ ഭീകരാക്രമണത്തിന് ശേഷം വ്യാപകമായി ഉണ്ടായ അക്രമസംഭവങ്ങളെ തുടർന്ന് ജമ്മുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

news18india
Updated: February 15, 2019, 8:16 PM IST
പുൽവാമയ്ക്ക് പിന്നാലെ അക്രമങ്ങൾ ; ജമ്മുവിൽ നിരോധനാജ്ഞ
ജമ്മുവിൽ നിരോധനാജ്ഞ
  • Share this:
കതുവ: പുൽവാമ ഭീകരാക്രമണത്തിന് ശേഷം വ്യാപകമായി ഉണ്ടായ അക്രമസംഭവങ്ങളെ തുടർന്ന് ജമ്മുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജമ്മു സിറ്റിയിൽ വ്യാപകമായി ഉണ്ടായ അക്രമസംഭവങ്ങളിൽ പന്ത്രണ്ടോളം ആളുകൾക്ക് പരുക്കേറ്റു. കഴിഞ്ഞദിവസം പുൽവാമയിൽ സൈനികരുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 40 സി ആർ പി എഫ് ജവാൻമാർ വീരമൃത്യു വരിച്ചിരുന്നു. ഇതിനെ തുടർന്നാണ് ജമ്മുവിൽ അക്രമം പൊട്ടി പുറപ്പെട്ടത്.

ക്രമസമാധാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ആർമി ജമ്മുവിൽ ഫ്ലാഗ് മാർച്ച് നടത്തി. വർഗീയ പ്രത്യാക്രമണം ഭയന്നാണ് സ്ഥലത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയത്. എന്നാൽ, നിരോധനാജ്ഞ ഏർപ്പെടുത്തിയെന്ന് വിളിച്ചുപറഞ്ഞിട്ടും സമരാനുകൂലികൾ പിരിഞ്ഞുപോകാൻ തയ്യാറായില്ല.

പാക് സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു

അതേസമയം, മുൻകരുതലിന്‍റെ ഭാഗമായാണ് ജമ്മു സിറ്റിയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയതെന്ന് ജമ്മു ഡെപ്യൂട്ടി കമ്മീഷണർ രമേഷ് കുമാർ പറഞ്ഞു.

അതേസമയം, ജമ്മുവിൽ ബന്ദിന് സമാനമായ അവസ്ഥയാണെന്നാണ് ഔദ്യോഗികവൃത്തങ്ങൾ പറയുന്നത്. കടകളും മാർക്കറ്റുകളും അടഞ്ഞ നിലയിലാണ്. പാകിസ്ഥാൻ വിരുദ്ധ പ്രകടനങ്ങളാണ് ജമ്മു സിറ്റിയിൽ പ്രധാനമായും നടക്കുന്നത്. കല്ലേറിനെ തുടർന്ന് ഗുജ്ജർ നഗറിൽ ചില വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടായി.

ഭീകരവാദ വിരുദ്ധ, പാകിസ്ഥാൻ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയ പ്രതിഷേധക്കാർ റോഡിൽ ടയറുകൾ കത്തിക്കുകയും ചെയ്തു.

First published: February 15, 2019, 3:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading