Silverline | 'നിലവിലെ ഡിപിആർ അപൂർണം'; സിൽവർലൈനിന് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര റെയിൽവേമന്ത്രി
Silverline | 'നിലവിലെ ഡിപിആർ അപൂർണം'; സിൽവർലൈനിന് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര റെയിൽവേമന്ത്രി
ആയിരം കോടിയിലേറെ രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം വേണം. നിലവിൽ സിൽവർലൈൻ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകിയിട്ടില്ലെന്നും റെയിൽവേ മന്ത്രി പാർലമെന്റിൽ വ്യക്തമാക്കി
ന്യൂഡൽഹി: സിൽവർലൈൻ റെയിൽ (Silverline Railway) പദ്ധതിയുടെ ഡിപിആർ അപൂർണമാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ആയിരം കോടിയിലേറെ രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം വേണം. നിലവിൽ സിൽവർലൈൻ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകിയിട്ടില്ലെന്നും റെയിൽവേ മന്ത്രി പാർലമെന്റിൽ വ്യക്തമാക്കി. പദ്ധതി സംബന്ധിച്ച് അടൂർ പ്രകാശ് എം.പിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി.
സിൽവർ ലൈൻ പദ്ധതി സങ്കീർണമെന്ന് കേന്ദ്ര റയിൽ മന്ത്രി അശ്വനി വൈഷ്ണവ് കഴിഞ്ഞ ദിവസം രാജ്യസഭയിൽ പറഞ്ഞിരുന്നു. പദ്ധതിക്ക് അനുമതി നൽകിയിട്ടില്ലെന്നും മന്ത്രി രാജ്യസഭയിൽ (Rajyasabha) പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പട്ട് നിരവധി ആശങ്കകൾ നിലനിൽക്കുന്നുണ്ട്. മുഖ്യമന്ത്രി പറഞ്ഞതിനേക്കാൾ പദ്ധതിക്ക് ചെലവ് വരും. പദ്ധതി ചെലവ് ഒരു ലക്ഷം കോടിക്ക് മുകളിലാകുമെന്നും മന്ത്രി പറഞ്ഞു. റെയില്‍വെ മന്ത്രാലയത്തിന്മേലുള്ള ബജറ്റ് ചര്‍ച്ചയില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് ബി.ജെ.പി, സി.പി.എം അംഗങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
63000 കോടി രൂപയാണ് പദ്ധതി ചെലവ് വരികയെന്ന സംസ്ഥാന സര്‍ക്കാര്‍ വാദമാണ് മന്ത്രി രാജ്യസഭയിലെ പ്രസ്താവനയില്‍ തളളിയത്. ഒരുലക്ഷം കോടിയിലധികം ചെലവ് പദ്ധതിയ്ക്ക് വരുമെന്നാണ് കേന്ദ്ര റെയില്‍വെ മന്ത്രാലയം കണക്കുകൂട്ടുന്നത്. 'കേരളം ഈ പദ്ധതിയില്‍ ഒട്ടും തിടുക്കം കാണിക്കരുത്. വളരെ ആലോചിച്ച് മാത്രം തീരുമാനമെടുക്കണം.'- കേന്ദ്ര റെയില്‍വെ മന്ത്രി പ്രതികരിച്ചു. ഇത് ഒറ്റ ലൈനില്‍ ട്രെയിന്‍ ഓടുന്ന തരത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. സാങ്കേതികവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ പദ്ധതിയിലുണ്ട്. കേരളത്തിന്റെ നന്മയെ മുന്നില്‍ കണ്ട് കേരളത്തിലെ ജനങ്ങള്‍ക്ക് അനുകൂലമായ നടപടിയുണ്ടാകുമെന്നും മന്ത്രി രാജ്യസഭയിൽ അറിയിച്ചു.
സില്‍വര്‍ ലൈന്‍ റയില്‍പാതയില്‍ മറ്റു ട്രെയിനുകള്‍ ഓടിക്കാന്‍ സാധിക്കില്ല. സ്റ്റാന്‍ഡേര്‍ഡ് ഗേജിലാണ് നിര്‍മിക്കുകയെങ്കില്‍ ബ്രോഡ്ഗേജ് വണ്ടികള്‍ ഓടിക്കാന്‍ പറ്റില്ല. മറ്റു ചില സാങ്കേതിക പ്രശ്നങ്ങള്‍ കൂടി ഉണ്ടെന്നും മന്ത്രി പറഞ്ഞു. ശരിയായി ആലോചിച്ച ശേഷമേ പദ്ധതിയുമായി മുന്നോട്ട് പോകാവൂ എന്നാണ് കേരളത്തിലെ എല്ലാ കക്ഷികളോടുമുള്ള അഭ്യര്‍ഥനയെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന തീരുമാനം എന്താണെങ്കിലും അത് നീതിപൂര്‍വകവും കേരളത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതും ആകുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി വ്യക്തമാക്കി.
അതേസമയം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയോടെ കെ റെയിലിന് കേന്ദ്രാനുമതി വേഗത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി അതീവ താൽപര്യത്തോടെ കാര്യങ്ങൾ കേട്ടു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച കേന്ദ്രാനുമതി വേഗത്തിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. സിൽവർ ലൈൻ പദ്ധതിയോട് പ്രധാനമന്ത്രിക്ക് അനുഭാവ പൂർണമായ സമീപനമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.