• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഉമ്മൻ ചാണ്ടിയും കെ.സി വേണുഗോപാലും പ്രവർത്തക സമിതിയിലേക്ക്; ആന്റണി തുടരും


Updated: July 17, 2018, 10:21 PM IST
ഉമ്മൻ ചാണ്ടിയും കെ.സി വേണുഗോപാലും പ്രവർത്തക സമിതിയിലേക്ക്; ആന്റണി തുടരും

Updated: July 17, 2018, 10:21 PM IST
ന്യൂഡൽഹി: സോണിയാ ഗാന്ധി ടീമിലെ ഭൂരിപക്ഷം പേരെയും നിലനിര്‍ത്തി കോണ്‍ഗ്രസ് പ്രവർത്തക സമിതി പുനഃസംഘടിപ്പിച്ചു. അധ്യക്ഷ പദവി ഒഴിഞ്ഞ സോണിയാ ഗാന്ധി ഉള്‍പ്പെടെ 23 പേര്‍ സ്ഥിരം അംഗങ്ങളും 18 പേര്‍ സ്ഥിരം ക്ഷണിതാക്കളും 10 പേര്‍ പ്രത്യേക ക്ഷണിതാക്കളുമാണ്.

കേരളത്തില്‍ നിന്നു എ.കെ ആന്റണിക്കു പുറമെ ഉമ്മന്‍ ചാണ്ടിയും കെ.സി വേണുഗോപാലും പ്രവര്‍ത്തക സമിതിയില്‍ ഇടം പിടിച്ചു. ജനാര്‍ദ്ദന്‍ ദ്വിവേദി, ദിഗ് വിജയ് സിംഗ് തുടങ്ങി പഴയ സമിതിയിലെ ആറു പേരെ ഒഴിവാക്കി

പ്ലീനറി സമ്മേളനം കഴിഞ്ഞ് നാല് മാസത്തിനു ശേഷമാണ് കോണ്‍ഗ്രസിന്റെ പരമോന്നത സമിതി ആയ പ്രവര്‍ത്തക സമിതി പ്രഖ്യാപിച്ചത്. സോണിയാ ടീമില്‍ നിന്നും രാഹുല്‍ ടീമില്‍ നിന്നും ആരെയൊക്കെ ഉള്‍പ്പെടുത്തണം എന്ന ചര്‍ച്ചകള്‍ ആയിരുന്നു പ്രഖ്യാപനം വൈകിച്ചത്. അധ്യക്ഷ പദവി ഒഴിഞ്ഞ സോണിയാ ഗാന്ധി, അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, എ.കെ ആന്റണി, അഹമ്മദ് പട്ടേല്‍ ഉള്‍പ്പെടെ 23 പേരാണ് സ്ഥിരാംഗങ്ങള്‍..

ആന്ധ്രാ പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയും കര്‍ണാടകത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും സ്ഥിരാംഗങ്ങള്‍ ആണ്. കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രവര്‍ത്തക സമിതിയില്‍ ഇടം പിടിച്ചപ്പോള്‍ മുന്‍ ധനമന്ത്രി പി. ചിദംബരം ഉള്‍പ്പെട്ടത് സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയിലാണ്.

ഡല്‍ഹിയുടെ ചുമതലയുള്ള പി.സി ചാക്കോയെ സ്ഥിരം ക്ഷണിതാവാക്കി. യുവനിരയില്‍ നിന്നു ഗൗരവ് ഗോഗോയ് സ്ഥിരം ക്ഷണിതാവായപ്പോള്‍, ദീപേന്ദ്ര ഹൂഡയെയും മധ്യപ്രദേശ് മുന്‍ പി.സി.സി പ്രസിഡന്റ് അരുണ്‍ യാദവിനെയും പ്രത്യേക ക്ഷണിതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ജനാര്‍ദ്ദന്‍ ദ്വിവേദി, സുശീല്‍ കുമാര്‍ ഷിന്‍ഡെ, ദിഗ് വിജയ് സിംഗ്, സി.പി ജോഷി, മോഹന്‍ പ്രകാശ്, കമല്‍ നാഥ് തുടങ്ങി പഴയ സമിതിയിലെ ആറു പേരെ ഒഴിവാക്കി. ഇതില്‍ കമല്‍നാഥിനെ മധ്യപ്രദേശ് പി.സി.സി പ്രസിഡന്റ് ആയി നിയമിച്ചിരുന്നു. പ്രവര്‍ത്തക സമിതിയുടെ ആദ്യ യോഗം 22 നു ചേരും.

 
First published: July 17, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍