ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയിലൂടെയും ദേശീയ പൗരത്വ രജിസ്ട്രേഷനിലൂടെയും ബിജെപി സർക്കാർ വിവേചനപരവും ഭിന്നിപ്പിക്കുന്നതുമായ അജണ്ട നടപ്പാക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി. പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നും ദേശീയ പൗരത്വ രജിസ്ട്രേഷൻ നിർത്തിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് പാസാക്കിയ പ്രമേയത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
also read:'
ജെഎൻയുവിലെ വിദ്യാർത്ഥികളുടെ പോരാട്ടത്തിന്റെ ശക്തി ഈ പെൺകുട്ടിയുടെ കണ്ണുകളിലുണ്ട്'; ഐഷിയെ കണ്ട ശേഷം പിണറായി കുറിച്ചതിങ്ങനെകോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു യോഗം. നിയമം വിവേചനപരമാണെന്നും ഇന്ത്യയിലെ ജനങ്ങളെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുന്നതാണെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. ഇന്ത്യയിലെ യുവാക്കളുടെയും വിദ്യാർഥികളുടെയും ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുന്നതിനെയും പ്രമേയം വിമർശിച്ചു.
പ്രധാനമന്ത്രിയും ബിജെപി സർക്കാരും യുവാക്കളുടെ വിശ്വാസത്തെ വഞ്ചിച്ചുവെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. ഡൽഹി യൂണിവേഴ്സിറ്റ്, ജെഎൻയു, ജാമിയ മിലിയ യൂണിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, അലഹാബാദ് യൂണിവേഴ്സിറ്റി, അലിഗർ മുസ്ലിം യൂണിവേഴ്സിറ്റി തുടങ്ങി രാജ്യത്തെ പ്രമുഖ കോളേജുകളിലെല്ലാം കൂട്ടായ പ്രതിഷേധം നടക്കുകയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
ഭരണഘടന സംരക്ഷിക്കാനുള്ള യുവാക്കളുടെ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതായും പ്രമേയം വ്യക്തമാക്കി. മൻമോഹൻ സിംഗ്, പി ചിദംബരം, രാഹുൽ ഗാന്ധി, ആനന്ദ് ശർമ, എകെ ആന്റണി, കെ. സി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.