നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'രാജ്യത്തിന് തന്നെ നാണക്കേട്': കരസേനാ മേധാവിക്കെതിരെ ട്വിറ്ററിൽ പ്രതിഷേധം

  'രാജ്യത്തിന് തന്നെ നാണക്കേട്': കരസേനാ മേധാവിക്കെതിരെ ട്വിറ്ററിൽ പ്രതിഷേധം

  bipin-rawat-pti

  bipin-rawat-pti

  • Last Updated :
  • Share this:
   ന്യൂഡൽഹി : കരസേന മേധാവി ബിപിൻ റാവത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം കടുക്കുന്നു. സ്ത്രീ വിരുദ്ധ പരാമർശങ്ങളുടെ പേരിലാണ് റാവത്തിനെതിരെ പ്രതിഷേധം ഉയരുന്നത്. യുദ്ധമുഖത്ത് മുന്നണിപ്പോരാളികളായി ഇറങ്ങാൻ വനിതാ സൈനികർ പ്രാപ്തരല്ലെന്നും സ്ത്രീകൾ കുഞ്ഞുങ്ങളെ വളർത്തേണ്ട ഉത്തരവാദിത്തമുള്ളതിനാലാണിതെന്നും ബിപിൻ റാവത്ത് ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിന്റെ പേരിലാണ് വിമര്‍ശനം.

   Also Read-യുദ്ധമുഖത്ത് ഇറങ്ങാൻ വനിതാ സൈനികർ പ്രാപ്തരല്ലെന്ന് കരസേന മേധാവി

   രാജ്യത്തിന് തന്നെ നാണക്കേടാണ് ഇത്തരത്തിലുള്ള വ്യക്തികളെന്നും അവർ സ്വയം നാണം കെടുന്നതിന് പുറമെ ഇന്ത്യൻ ആർമിയെയും അപമാനിക്കുന്നുവെന്നാണ് റാവത്തിനെതിരായ ഉയർന്ന ഏറ്റവും കടുത്ത വിമർശനം.   സൈനികർ മുഴുവൻ ലൈംഗിക വൈകൃതം ബാധിച്ചവരാണെന്നാണ് സേനാമേധാവി പറഞ്ഞു വയ്ക്കുന്നതെന്നായിരുന്നു മറ്റൊരു വിമർശനം.. കരസേനാ മേധാവി ആ സ്ഥാനത്ത് നിന്ന് എന്നാണ് പുറത്തു പോകുന്നതെന്നും ഉള്ള തരത്തിൽ വരെ ആളുകൾ പ്രതികരിച്ചിട്ടുണ്ട്. ട്വിറ്റർ വഴിയാണ് ഏറ്റവും കൂടുതൽ ആക്രമണം.   ജോലി സമയം പുരുഷൻമാരായ സഹപ്രവർത്തകർ തുറിച്ചുനോക്കാറുണ്ടെന്ന തരത്തിൽ സേനയിലെ വനിതാ ഉദ്യോഗസ്ഥർ ചില പരാതികൾ തന്നോട് പറഞ്ഞിട്ടുണ്ടെന്നും റാവത്ത് പറഞ്ഞിരുന്നു. ഇക്കാര്യം പ്രത്യേകം എടുത്തു പറഞ്ഞാണ് പുരുഷൻമാരുടെ സൗകര്യാര്‍ത്ഥം സ്ത്രീകളെ സൈനിക ജോലിയിൽ നിന്ന് മാറ്റി നിർത്തുകയാണ് റാവത്ത് ചെയ്യുന്നതെന്ന വിമര്‍ശനം ഉയർത്തി കരസേനാ മേധാവിക്കെതിരെ നടക്കുന്ന സൈബർ ആക്രമണം.

   First published: