• HOME
 • »
 • NEWS
 • »
 • india
 • »
 • Lakshadweep | സർക്കാർ ജീവനക്കാരാണോ, എങ്കിൽ സൈക്കിൾ നി‍ര്‍ബന്ധം; പുതിയ പരിഷ്കാവുമായി ലക്ഷദ്വീപ് ഭരണകൂടം

Lakshadweep | സർക്കാർ ജീവനക്കാരാണോ, എങ്കിൽ സൈക്കിൾ നി‍ര്‍ബന്ധം; പുതിയ പരിഷ്കാവുമായി ലക്ഷദ്വീപ് ഭരണകൂടം

അംഗപരിമിതര്‍, ഗുരുതര ശാരീരിക പ്രശ്‌നമുള്ളവര്‍ എന്നിവര്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്.

 • Share this:
  കവരത്തി: ലക്ഷദ്വീപിലെ (Lakshadweep) എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ബുധനാഴ്ച ദിവസങ്ങളില്‍ സൈക്കിളില്‍ (cycle) ജോലിക്ക് എത്തണമെന്ന് ഉത്തരവ്. യാത്രയ്ക്ക് മോട്ടോ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് കുറയ്ക്കുന്നതിനാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നത്.മുഴുവന്‍  ദ്വീപുകളിലും ഉത്തരവ് ബാധകമായിരിക്കും.

  അംഗപരിമിതര്‍, ഗുരുതര ശാരീരിക പ്രശ്‌നമുള്ളവര്‍ എന്നിവര്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്.അന്തരീക്ഷ മലിനീകരണം കുറച്ച് പ്രകൃതിയെ സംക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ഉത്തരവ്. ഇത്തരവ് നടപ്പിലാക്കിയ ആദ്യ ദിനം വളരെ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ പറയുന്നു.

  BJP എതിർത്തു; നോമ്പ് കാലത്ത് മുസ്ലീം ജീവനക്കാർക്ക് രണ്ട് മണിക്കൂർ ഇടവേള ഡൽഹി ജൽ ബോർഡ് പിൻവലിച്ചു

  ഡൽഹി ജൽ ബോർഡ് (DJB) റംസാൻ (Ramzan) കാലത്ത് തങ്ങളുടെ മുസ്ലീം ജീവനക്കാർക്ക് (Muslim Employees) ദിവസം രണ്ട് മണിക്കൂർ ജോലിയിൽ നിന്ന് ഇടവേള അനുവദിക്കുന്ന സർക്കുലർ പുറപ്പെടുവിച്ച് മണിക്കൂറുകൾക്കുള്ളിൽ നിർദ്ദേശം പിൻവലിച്ചു. ബിജെപിയുടെ (BJP) എതിർപ്പിനെത്തുടർന്നാണ് തിങ്കളാഴ്ച ഈ നിർദ്ദേശം റദ്ദാക്കിയത്. ഇസ്‌ലാമിക കലണ്ടറിലെ ഒമ്പതാമത്തെ മാസമാണ് റംസാൻ, ഈ സമയത്ത് ഇസ്ലാം മത വിശ്വാസികൾ രാവിലെ മുതൽ വൈകുന്നേരം വരെ ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ദാനധർമ്മങ്ങൾ ചെയ്യുകയും ചെയ്യുന്ന സമയമാണ്.

  “റംസാൻ ദിവസങ്ങളിൽ അതായത് ഏപ്രിൽ 3 മുതൽ മെയ് 2 വരെ അല്ലെങ്കിൽ ഈദ് ഉൽ ഫിത്തർ തീയതി പ്രഖ്യാപിക്കുന്നത് വരെ മുസ്ലീം ജീവനക്കാർക്ക് ഷോർട്ട് ലീവ് (ഏകദേശം രണ്ട് മണിക്കൂർ) അനുവദിക്കുന്നതിന് ബന്ധപ്പെട്ട ഡിഡിഒ അല്ലെങ്കിൽ കൺട്രോളിംഗ് ഓഫീസർക്ക് അംഗീകാരം നൽകി കൊണ്ടുള്ള ഉത്തരവാണ് ഡിജെബി ആദ്യം പ്രഖ്യാപിച്ചത്. ഓഫീസ് ജോലിക്ക് തടസ്സം വരാത്ത രീതിയിൽ ശേഷിക്കുന്ന ഓഫീസ് സമയങ്ങളിൽ അവർ തങ്ങളുടെ ജോലി പൂർത്തിയാക്കുമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി ആണ് ഈ പ്രഖ്യാപനമെന്നും" ഡിജെബി സർക്കുലറിൽ വ്യക്തമാക്കിയിരുന്നു.

  ഇത് സംബന്ധിച്ച് ഡൽഹി ബിജെപി അധ്യക്ഷൻ ആദേശ് ഗുപ്ത ട്വീറ്റ് ചെയ്തിരുന്നു. “ഒരു വശത്ത്, ഡൽഹിയിലെ ആയിരക്കണക്കിന് കച്ചവടക്കാർ നവരാത്രി സമയത്ത് മദ്യത്തിന് 25 ശതമാനം കിഴിവ് നൽകി മദ്യം വിതരണം ചെയ്യുന്നു. മറുവശത്ത്, ഡൽഹി ജൽ ബോർഡ് ജീവനക്കാർക്ക് റംസാനിൽ നമസ്കരിക്കാൻ ജോലിയിൽ നിന്ന് 2 മണിക്കൂർ ഇടവേള നൽകുന്നു. ഇത് പ്രീണനമല്ലെങ്കിൽ പിന്നെ എന്താണ്?" എന്നതായിരുന്നു ട്വീറ്റ്.

  Also read- Hijab Row | ഇന്ത്യൻ മുസ്ലീങ്ങൾ 'ഈ അടിച്ചമർത്തലിനെതിരെ' പ്രതികരിക്കണം; ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി അൽ ഖ്വയ്ദ തലവൻ

  എന്നാൽ വൈകുന്നേരത്തോടെ സർക്കുലർ പിൻവലിക്കാൻ ബന്ധപ്പെട്ട അധികൃതർ തീരുമാനിച്ചു.

  ഇസ്ലാമിക കലണ്ടർ പ്രകാരം ഒമ്പതാമത്തെ മാസമാണ് റമദാന്‍. ഒരു മാസം നീണ്ടു നില്‍ക്കുന്ന വ്രതാനുഷ്ഠാനമാണ് ഈ വിശുദ്ധ മാസത്തിന്റെ പ്രത്യേകത. മുസ്ലീം വിശ്വാസികളെ സംബന്ധിച്ച് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന മാസമാണിത്. അതിരാവിലെ സുബഹി ബാങ്കിനു ശേഷം ആരംഭിക്കുന്ന ഉപവാസം വൈകിട്ട് മഗ്‌രിബ് ബാങ്ക് (സൂര്യാസ്തമയം) വിളിയോടെ അവസാനിപ്പിക്കുന്നതാണ് രീതി. പുണ്യമാസത്തിലെ ആഘോഷങ്ങളില്‍ ഉപവാസത്തിന് അതിപ്രധാനമായ പങ്കാണുള്ളത്. റമദാന്‍ മാസത്തിലെ എല്ലാ ദിവസവും പ്രഭാതത്തിന് തൊട്ടുമുമ്പ് സുഹൂർ എന്നറിയപ്പെടുന്ന ഭക്ഷണ വിരുന്നോടെ നോമ്പ് ആരംഭിക്കും. സൂര്യാസ്തമയത്തിനു ശേഷം ഇഫ്താര്‍ എന്നത് കൊണ്ട് സൂചിപ്പിക്കുന്ന വിരുന്നോടെയാണ് വിശ്വാസികൾ നോമ്പ് തുറക്കുന്നത്. വളരെയധികം ശ്രദ്ധയോടെ വേണം പ്രഭാതത്തിൽ ആദ്യം കഴിക്കുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ. ദിവസം മുഴുവൻ നിങ്ങളുടെ ഊർജവും ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നത് ഈ നേരത്ത് കഴിക്കുന്ന ഭക്ഷണമാണ്. നോമ്പ് തുറക്കുന്നതിനും ഇഫ്താര്‍ ആരംഭിക്കുന്നതിനുമുള്ള പരമ്പരാഗതവും ആരോഗ്യകരവുമായ മാര്‍ഗ്ഗം നാരുകളുടെ മികച്ച ഉറവിടമായ ഈന്തപ്പഴം കഴിക്കുക എന്നതാണ്.
  Published by:Jayashankar AV
  First published: