സൈക്കിളില്‍ ലോകപര്യടനം നടത്തുന്നതിനിടെ നോര്‍വീജിയന്‍ യുവാവിന്റെ മൊബൈല്‍ ഫോണും ക്രെഡിറ്റ് കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സും മോഷണം പോയി. തിങ്കളാഴ്ച വൈകുന്നേരം ലുധിയാനയിലെ ഡല്‍ഹി റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് മോഷണം പോയത്. നോര്‍വേയിലെ ജെസ്ഷൈം നിവാസിയായ എസ്പെന് ലില്ലീന്ഗെന് (21) എന്ന യുവാവിന്റെ കൈവശമുള്ള വസ്തുക്കളാണ്മോഷ്ടാക്കൾ കവർന്നത്.
എസ്പെന് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ ബൈക്കിലെത്തിയ അക്രമികള്‍ ഫോണ്‍ തട്ടിയെടുക്കുകയായിരുന്നു. യുവാവ് ഇവരെ പിന്തുടര്ന്നെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് സമീപത്ത് താമസിക്കുന്ന മധുരേന്ദ്ര കുമാര്‍ പാണ്ഡെയാണ് എസ്പെന് രക്ഷകനായെത്തിയത്. ഇയാളാണ് പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസ് യുവാവിന്റെ നഷ്ടപ്പെട്ട വസ്തുക്കൾ കണ്ടെത്തുന്നതു വരെ യുവാവിനായി പാണ്ഡെ താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Also read- ശശി തരൂർ എം.പിയ്ക്ക് പാർലമെന്റിൽവെച്ച് വീണു പരിക്കേറ്റു
മോത്തി നഗര്‍ പൊലീസ് സ്റ്റേഷനില്‍ പാണ്ഡെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മോഷ്ടാക്കളെ കണ്ടെത്താന്‍ വിവിധ ടീമുകള്‍ രൂപീകരിച്ചുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്പെന് നോര്‍വേയിലെ ഒരു കോളേജ് വിദ്യാര്‍ത്ഥിയാണ്. ആറ് മാസം മുമ്പാണ് അദ്ദേഹം ലോകപര്യടനം ആരംഭിച്ചത്. എസ്പെന് ഇതുവരെ 23 രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. വിയറ്റ്നാമിലെത്തിയ ശേഷം അദ്ദേഹം തന്റെ യാത്ര അവസാനിപ്പിക്കും.
മോഷ്ടിച്ച 500ലധികം സൈക്കിളുകള്‍ പൊലീസ് കണ്ടെത്തിയതും അടുത്തിടെ വാര്‍ത്തയായിരുന്നു. കള്ളനെ പിടികൂടാനുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചത് ഗൂഗിള്‍ എര്‍ത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വഴിയായിരുന്നു. ഇയാളുടെ പക്കല്‍ നിന്നും 500ലധികം സൈക്കിളുകളും പ്രദേശത്ത് നിന്ന് മോഷണം പോയ പല വസ്തുക്കളും പോലീസ് കണ്ടെത്തിയിരുന്നു.
Also read- തമിഴ്നാട് മന്ത്രിയുടെ മകന്റെ കല്യാണം കൊഴുപ്പിക്കാൻ ഗജപൂജയ്ക്കെന്ന പേരിൽ കേരളത്തിലെ ആനകൾ
പ്രതിയുടെ വീടിന്റെ പുറകില്‍ സൂക്ഷിച്ചിരുന്ന സൈക്കിളുകളുടെ കൂമ്പാരം ഗൂഗിള്‍ എര്‍ത്ത് സാറ്റലൈറ്റില്‍ ദൃശ്യമാകുന്ന തരത്തില്‍ വളരെ വലുതായിരുന്നു. വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന സൈക്കിളുകള്‍ ഒരു സൈക്കിള്‍ മലയായി രൂപപ്പെട്ടിരുന്നു. ഇയാളുടെ വീട്ടുമുറ്റത്ത് ദിവസം തോറും സൈക്കിളുകളുടെ എണ്ണം വര്‍ധിക്കുന്നത് കണ്ട് അയല്‍വാസികള്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്നാണ് തട്ടിപ്പ് പുറത്തായത്. ആഫ്രിക്കയിലെ കുട്ടികള്‍ക്ക് നല്‍കുന്നതിനാണ് ഈ സൈക്കിളുകള്‍ സൂക്ഷിച്ചിരിക്കുന്നതെന്നായിരുന്നു ഇയാള്‍ അയല്‍ക്കാരോട് പറഞ്ഞിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.