Cylcone Amphan | ബംഗാളിൽ നാശം വിതച്ച് ഉംഫുൻ ചുഴലിക്കാറ്റ്: 12 മരണം; കൊൽക്കത്തയിൽ വൈദ്യുതി വിതരണം താറുമാറായി

ബം​ഗാളിൽ മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റ‍ർ വരെ വേ​ഗത്തിലാണ് വീശിയത്.

News18 Malayalam | news18-malayalam
Updated: May 21, 2020, 8:55 AM IST
Cylcone Amphan | ബംഗാളിൽ നാശം വിതച്ച് ഉംഫുൻ ചുഴലിക്കാറ്റ്: 12 മരണം; കൊൽക്കത്തയിൽ വൈദ്യുതി വിതരണം താറുമാറായി
News18
  • Share this:
കൊൽക്കത്ത: ഉംഫുൻ ചുഴലിക്കാറ്റിൽ പശ്ചിമ ബംഗാളിൽ 12 ഓളം പേർ മരിച്ചെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. കൊല്‍ക്കത്തയില്‍ വൈദ്യുതി വിതരണം പൂർണമായും തടസപ്പെട്ടു. ബംഗാളില്‍ അഞ്ച് ലക്ഷം പേരെയും ഒഡീഷയില‍് ഒരു ലക്ഷം പേരെയും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
TRENDING:കേരളത്തിൽ നിന്ന് ആദ്യഘട്ടത്തിൽ 5 ട്രെയിനുകൾ; ബുക്കിംഗ് ഇന്നു മുതൽ [NEWS]'ഇത് പ്രവാസികളുടെ കൂടി നാട്; അവർക്ക് മുന്നിൽ ഒരു വാതിലും കൊട്ടിയടയ്ക്കപ്പെടില്ല': മുഖ്യമന്ത്രി [NEWS]Covid 19 in Kerala | 24 പേര്‍ക്ക് കൂടി കോവിഡ്; 12 പേര്‍ വിദേശത്തു നിന്ന് വന്നവര്‍; എട്ടുപേർ മഹാരാഷ്ട്രയിൽ നിന്ന് [NEWS]

മണിക്കൂറില്‍ 160-170 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച് 190 വരെ വേഗമാര്‍ജിച്ച ചുഴലിക്കാറ്റ് തീരദേശപ്രദേശങ്ങളിലെ വൻനാശനഷ്ടമാണുണ്ടാക്കിയത്.അതേസമയം ചുഴലിക്കാറ്റിന്റെ വേഗത ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. വൈകിട്ട് ഏഴ് മണിയോട് കൂടിയാണ് ഉംഫുൻ കരയിലേക്ക് പ്രവേശിച്ചത്. ബം​ഗാളിൽ  മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റ‍ർ വരെ വേ​ഗത്തിലാണ്  വീശിയത്.

ബംഗാളിൽ ഒരു ലക്ഷം കോടിയുടെ നാശനഷ്ടം ഉണ്ടായി എന്നാണു പ്രാഥമിക നിഗമനം. ഉംഫുൻ  കോവിഡിനേക്കാൾ വലിയ പ്രഹരം ബംഗാളിന് ഏല്പിച്ചെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.

First published: May 21, 2020, 8:55 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading