• HOME
  • »
  • NEWS
  • »
  • india
  • »
  • Cyclone Amphan: ഉംഫുൻ സൂപ്പർ സൈക്ലോൺ ആയേക്കും; മണിക്കൂറിൽ 265 കിലോമീറ്റർ വരെ വേഗത

Cyclone Amphan: ഉംഫുൻ സൂപ്പർ സൈക്ലോൺ ആയേക്കും; മണിക്കൂറിൽ 265 കിലോമീറ്റർ വരെ വേഗത

Cyclone Amphan Effects: അടുത്ത മണിക്കൂറുകളിൽ ഉംഫുൻ സൂപ്പർ സൈക്ലോൺ ആയേക്കുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 220 കിലോമീറ്റർ വേഗതയിലേയ്ക്കും രാത്രിയോടെ 265 കിലോമീറ്റർ വരെ വേഗതയിലും എത്തിയേക്കും.

Cyclone

Cyclone

  • Last Updated :
  • Share this:
    തിരുവനന്തപുരം: സീസണിലെ ആദ്യ ചുഴലിക്കാറ്റായ ഉംഫുൻ കൂടുതൽ ശക്തമാവുകയാണ്. ആദ്യഘട്ടത്തിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ശേഷം ശക്തി കുറയുമെന്നായിരുന്നു കണക്കു കൂട്ടൽ. എന്നാൽ സാഹചര്യങ്ങൾ അനുകൂലമായതോടെ കൂടുതൽ ശക്താമകുകയാണ് ഉംഫുൻ.

    അടുത്ത മണിക്കൂറുകളിൽ ഉംഫുൻ സൂപ്പർ സൈക്ലോൺ ആയേക്കുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 220 കിലോമീറ്റർ വേഗതയിലേയ്ക്കും രാത്രിയോടെ 265 കിലോമീറ്റർ വരെ വേഗതയിലും എത്തിയേക്കും. നാളെ മുതൽ ഉംഫുൻ ശക്തി കുറഞ്ഞ് തുടങ്ങുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
    TRENDING:അംഫാൻ അതിതീവ്ര ചുഴലിക്കാറ്റാകുന്നു; ഉച്ചയ്ക്ക് ശേഷം തീരം തൊടും; ജാഗ്രതാ നിർദേശം [NEWS]വിദ്വേഷം പരത്തുന്ന പരിപാടികൾ; സാക്കിർ നായിക്കിന്റെ പീസ് ടിവിക്ക് 2.75 കോടി രൂപ പിഴ [NEWS]ഒരേ സമയം അഞ്ച് പേർ മാത്രം; മദ്യശാലകൾ തുറക്കാനുള്ള ഒരുക്കങ്ങൾ ഇങ്ങനെ [NEWS]
    ബംഗാൾ ഉൾക്കടലിൽ ശനിയാഴ്ച രാത്രിയോടെയാണ് ഉംഫുൻ ചുഴലിക്കാറ്റ് രൂപപ്പെട്ടത്. ഞായറാഴ്ച അതിതീവ്ര ചുഴലിക്കാറ്റായി മാറി.  മെയ്‌ 20 ന് വൈകുന്നേരം പശ്ചിമ ബംഗാളിലെ ഡിക, ബംഗ്ലാദേശിലെ ഹട്ടിയ ദ്വീപിനും ഇടയിൽ മണിക്കൂറിൽ 160 കിലോമീറ്റർ മുകളിൽ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യത. ഒഡീഷ, പശ്ചിമബംഗാൾ തീരങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
    Published by:Naseeba TC
    First published: