ആഞ്ഞടിച്ച് ബുൾ ബുൾ ചുഴലിക്കാറ്റ്; മരണം ഏഴായി

മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിലാണ് ബുൾ ബുൾ ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്. കനത്ത ചുഴലിക്കാറ്റിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്...

News18 Malayalam | news18-malayalam
Updated: November 10, 2019, 4:59 PM IST
ആഞ്ഞടിച്ച് ബുൾ ബുൾ ചുഴലിക്കാറ്റ്; മരണം ഏഴായി
Cyclone-Bulbul
  • Share this:
കൊൽക്കത്ത: ദുരന്തം വിതരച്ച് ബുൾ ബുൾ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. പശ്ചിമ ബംഗാളിലും ഒഡീഷയിലുമായി ഇതുവരെ ഏഴ് പേർ മരിച്ചു. ബംഗാളിൽ അഞ്ചുപേരും ഒഡീഷയിൽ രണ്ടുപേരുമാണ് മരിച്ചത്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ബുൾ ബുൾ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ ബംഗാൾ, ഒഡീഷ തീരങ്ങളിൽ കനത്ത ജാഗ്രതയാണുള്ളത്. അതിനിടെ പശ്ചിമബംഗാൾ സർക്കാരിന് ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്രം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.

മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിലാണ് ബുൾ ബുൾ ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്. കനത്ത ചുഴലിക്കാറ്റിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്. ബംഗാളിന്‍റെ തീരപ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്നുണ്ട്. നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായി.

തീരദേശ ജില്ലകളിൽ വാഹന ഗതാഗതവും വൈദ്യുതി ബന്ധവും തകരാറിലായിട്ടുണ്ട്. സാഗർ ദ്വീപ്, കിഴക്കൻ മിഡ്നാപ്പുർ എന്നിവിടങ്ങളിലാണ് കനത്ത നഷ്ടമുണ്ടായത്. മഴയും കാറ്റും ശക്തമായതിനെ തുടർന്ന് ബംഗാളിൽ തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊൽക്കത്തയിലും കനത്ത മഴ തുടരുകയാണ്.
First published: November 10, 2019, 4:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading