HOME /NEWS /India / ബുൾബുൾ ചുഴലിക്കാറ്റ് ; കൊൽക്കത്ത വിമാനത്താവളം വൈകിട്ട് ആറിന് അടയ്ക്കും

ബുൾബുൾ ചുഴലിക്കാറ്റ് ; കൊൽക്കത്ത വിമാനത്താവളം വൈകിട്ട് ആറിന് അടയ്ക്കും

News18 Malayalam

News18 Malayalam

ബുൾബുൾ ചുഴലിക്കാറ്റ് ശനിയാഴ്ച രാത്രി എട്ടിനും പത്തിനും ഇടയ്ക്ക് ബംഗാൾ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്

  • Share this:

    ന്യൂഡൽഹി: ബുൾബുൾ ചുഴലിക്കാറ്റിനെ തുടർന്ന് കൊൽക്കത്ത വിമാനത്താവളത്തിന്റെ പ്രവർത്തനം ശനിയാഴ്ച വൈകിട്ട് ആറു മുതൽ ഞായറാഴ്ച രാവിലെ ആറു വരെ നിർത്തിവയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കിഴക്കൻ പ്രദേശങ്ങളിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് കൊൽക്കത്തയിലേത്. ബുൾബുൾ ചുഴലിക്കാറ്റ് ശനിയാഴ്ച രാത്രി എട്ടിനും പത്തിനും ഇടയ്ക്ക് ബംഗാൾ തീരം തൊടുമ്പോൾ കനത്ത മഴയും 120 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നും ഒന്നോ രണ്ടോ മീറ്റർ വരെ വേലിയേറ്റ തിരമാലകൾ ഉണ്ടാകുമെന്നുമാണ് മുന്നറിയിപ്പ്.

    Also Read - അട്ടപ്പാടിയിൽ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റ് പിടിയിൽ

    പരിഭ്രാന്തരാകരുതെന്ന് മുഖ്യമന്ത്രി മമത ബാനർജി ജനങ്ങളോട് പറഞ്ഞു, സംസ്ഥാന ഭരണകൂടം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും എല്ലാ മുൻകരുതല്‍‌ നടപടികൾ സ്വീകരിക്കുകയും ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക കൺട്രോൾ റൂമുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും എൻ‌ഡി‌ആർ‌എഫ്-എസ്‌ഡി‌ആർ‌എഫ് ടീമുകളെ വിന്യസിച്ചിട്ടുണ്ടെന്നും ട്വീറ്റിൽ മമതാ ബാനർജി അറിയിച്ചു. സ്കൂളുകൾ, കോളജുകൾ, അങ്കണവാടികള്‍ എന്നിവ അടച്ചു. 1,20,000 ത്തിലധികം ആളുകളെ ഇതിനകം തീരപ്രദേശങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു.

    മത്സ്യബന്ധനം താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ ആളുകളെ ഒഴിപ്പിക്കുകയാണ്. പശ്ചിമ ബംഗാളിൽ ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും 16 ടീമുകളെ നിയോഗിച്ചിട്ടുണ്ട്. തീരസംരക്ഷണ സേന, ഇന്ത്യൻ നാവികസേന, കരസേന, വ്യോമസേന എന്നിവരുടെ കപ്പലുകൾ, വിമാനങ്ങൾ, പ്രത്യേക ടീമുകൾ എന്നിവ സജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം അധികൃതർ അറിയിച്ചു.

    First published:

    Tags: Cyclone, Kolkata, West bengal