മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന തേടി ഒഡീഷ
17:39 (IST)
പശ്ചിമ ബംഗാളിൽ നിന്ന് വൈകിട്ടോടെയാണ് ഫോനി ബംഗ്ലാദേശിൽ പ്രവേശിച്ചത്. ബംഗ്ലാദേശിലും കനത്ത് നാഷനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.
17:5 (IST)
ഫോനി ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 26 ആയി
16:29 (IST)
സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി തിങ്കളാഴ്ച ഒഡീഷയിലെത്തും
15:39 (IST)
ഒഡീഷയിൽ ദേശീയ ദുരന്തനിവാരണസേന, വ്യോമ-നാവികസേനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു
15:0 (IST)
ഭുവനേശ്വറില്‍ വിമാന സര്‍വീസ് ഉച്ചയോടെ പുനരാരംഭിച്ചു
14:18 (IST)
ഫോനി കനത്ത ദുരന്തം വിതച്ച ഒഡിഷയിൽ 12 പേർ മരിച്ചെന്നാണ് ഔദ്യോഗിക അറിയിപ്പ്
13:31 (IST)
കാറ്റ് ബംഗ്ലാദേശിലേക്ക് കടന്നെങ്കിലും ജാഗ്രത തുടരുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി
12:38 (IST)
ബംഗാളിൽ 42000 ആളുകളെ മാറ്റിപ്പാർപ്പിച്ചു
11:48 (IST)
ബംഗാലിൽ ഫോനി ചുഴലിക്കാറ്റ് ബാധിത മേഖലകളിൽ വൈദ്യതബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട ഫോനി ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു. ചുഴലിക്കാറ്റിന്റെ വേഗത മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയാര്‍ജിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. ഇതോടെ തമിഴ്നാട്, ഒഡീഷ, ആന്ധ്രാപ്രദേശ് തീരങ്ങളില്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വെള്ളിയാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റ് ഒഡീഷ തീരത്തെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നഗമനം. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഒഡീഷ തീരത്ത് യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. കാറ്റ് അതിശക്തമാകുന്നതോടെ മണിക്കൂറില്‍ 170-200 വരെ കിലോമീറ്റര്‍ വേഗം കൈവരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷ കേന്ദ്രം വ്യക്തമാക്കുന്നു.
അതേസമയം ഫോനി കേരള തീരത്ത് കാര്യമായ കാലാവസ്ഥാ മാറ്റം ഉണ്ടാക്കില്ല. ഇതേത്തുടര്‍ന്ന് കേരളത്തില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നല്‍കുന്നു.