മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന തേടി ഒഡീഷ
17:39 (IST)
പശ്ചിമ ബംഗാളിൽ നിന്ന് വൈകിട്ടോടെയാണ് ഫോനി ബംഗ്ലാദേശിൽ പ്രവേശിച്ചത്. ബംഗ്ലാദേശിലും കനത്ത് നാഷനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.
17:5 (IST)
ഫോനി ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 26 ആയി
16:29 (IST)
സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി തിങ്കളാഴ്ച ഒഡീഷയിലെത്തും
15:39 (IST)
ഒഡീഷയിൽ ദേശീയ ദുരന്തനിവാരണസേന, വ്യോമ-നാവികസേനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു
15:0 (IST)
ഭുവനേശ്വറില്‍ വിമാന സര്‍വീസ് ഉച്ചയോടെ പുനരാരംഭിച്ചു
14:18 (IST)
ഫോനി കനത്ത ദുരന്തം വിതച്ച ഒഡിഷയിൽ 12 പേർ മരിച്ചെന്നാണ് ഔദ്യോഗിക അറിയിപ്പ്
13:31 (IST)
കാറ്റ് ബംഗ്ലാദേശിലേക്ക് കടന്നെങ്കിലും ജാഗ്രത തുടരുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി
12:38 (IST)
ബംഗാളിൽ 42000 ആളുകളെ മാറ്റിപ്പാർപ്പിച്ചു
11:48 (IST)
ബംഗാലിൽ ഫോനി ചുഴലിക്കാറ്റ് ബാധിത മേഖലകളിൽ വൈദ്യതബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുന്നു
കൊൽക്കത്ത: ഒഡീഷയിൽ കനത്ത നാശനഷ്ടം വിതച്ച ഫോനി ചുഴലിക്കാറ്റ് ബംഗ്ലാദേശിലെത്തി. കാറ്റിന്റെ വേഗത കുറഞ്ഞെങ്കിലും ബംഗ്ലാദേശിൽ പതിനാല് പേർ അപകടങ്ങളിൽ മരിച്ചു. ഒഡീഷയിൽ 12 പേരാണ് ചുഴലിക്കാറ്റിനെ തുടർന്ന് മരിച്ചത്. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും സാധ്യമായ എല്ലാ സഹായവും ചെയ്യാൻ കേരളം തയ്യാറാണെന്ന് ഒഡീഷ സർക്കാരിനെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഒഡീഷയിലെ ദുരിതബാധിത മേഖലകൾ സന്ദർശിക്കും.