മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന തേടി ഒഡീഷ
17:39 (IST)
പശ്ചിമ ബംഗാളിൽ നിന്ന് വൈകിട്ടോടെയാണ് ഫോനി ബംഗ്ലാദേശിൽ പ്രവേശിച്ചത്. ബംഗ്ലാദേശിലും കനത്ത് നാഷനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.
17:5 (IST)
ഫോനി ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 26 ആയി
16:29 (IST)
സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി തിങ്കളാഴ്ച ഒഡീഷയിലെത്തും
15:39 (IST)
ഒഡീഷയിൽ ദേശീയ ദുരന്തനിവാരണസേന, വ്യോമ-നാവികസേനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു
15:0 (IST)
ഭുവനേശ്വറില്‍ വിമാന സര്‍വീസ് ഉച്ചയോടെ പുനരാരംഭിച്ചു
14:18 (IST)
ഫോനി കനത്ത ദുരന്തം വിതച്ച ഒഡിഷയിൽ 12 പേർ മരിച്ചെന്നാണ് ഔദ്യോഗിക അറിയിപ്പ്
13:31 (IST)
കാറ്റ് ബംഗ്ലാദേശിലേക്ക് കടന്നെങ്കിലും ജാഗ്രത തുടരുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി
12:38 (IST)
ബംഗാളിൽ 42000 ആളുകളെ മാറ്റിപ്പാർപ്പിച്ചു
11:48 (IST)
ബംഗാലിൽ ഫോനി ചുഴലിക്കാറ്റ് ബാധിത മേഖലകളിൽ വൈദ്യതബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുന്നു
ഭുവനേശ്വർ: ഫോനി ചുഴലിക്കാറ്റിന്‍റെ ഭീതിയിൽ രാജ്യത്തിന്‍റെ കിഴക്കൻതീരം. ഒഡീഷയിൽ മാത്രം പത്തുലക്ഷത്തിലധികം പേരെ മാറ്റി പാർപ്പിച്ചു. ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ഭുവനേശ്വർ വിമാനത്താവളം അടച്ചു. കൊൽക്കത്തയിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കി. ഒഡീഷയിലൂടെയുള്ള 223 ട്രയിൻ സർവീസുകളും നിർത്തി വെച്ചു. വെള്ളിയാഴ്ച രാവിലെ ചുഴലിക്കാറ്റ് പുരിയിൽ മണ്ണിടിച്ചിലിന് കാരണമാകും. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഫോനി ചുഴലിക്കാറ്റ് ഒഡിഷയുടെ തീരങ്ങളിൽ ആഞ്ഞടിക്കും. തീരപ്രദേശത്ത് താമസിക്കുന്ന ആയിരക്കണക്കിന് ആളുകളാണ് അവരുടെ വീടുകൾ ഉപേക്ഷിച്ച് പോയത്. രാജ്യത്ത് ഒരു പ്രകൃതിക്ഷോഭത്തിന് മുമ്പായി നടക്കുന്ന ഏറ്റവും വലിയ പലായനമാണിത്. സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി 11 ലക്ഷത്തിലധികം ആളുകളെ സർക്കാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. വീടുകളിൽ താമസിക്കുന്നവരോട് വെള്ളിയാഴ്ച പുറത്തിറങ്ങരുതെന്നും വീടിനുള്ളിൽ തന്നെ കഴിയണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 17 കിലോമീറ്റർ വേഗതയിൽ തീരപ്രദേശത്ത് ചുഴലിക്കാറ്റ് വീശുമെന്നാണ് റിപ്പോർട്ടുകൾ. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.