• HOME
  • »
  • NEWS
  • »
  • india
  • »
  • ഗജ: തമിഴ്‌നാട്ടില്‍ 30 മരണം

ഗജ: തമിഴ്‌നാട്ടില്‍ 30 മരണം

  • Last Updated :
  • Share this:
    ചെന്നൈ: തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളില്‍ കനത്ത നാശം വിതച്ച ഗജ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 30 ആയി. നാഗപട്ടണം, കുടല്ലൂര്‍, രാമനാഥപുരം, പുതുക്കോട്ട, തിരുവാറൂര്‍ തുടങ്ങിയ ജില്ലകളിലാണ് ഗജ നാശം വിതച്ചത്. നാഗപട്ടണത്തെയാണ് ചുഴലിക്കാറ്റ് കൂടുതലായും ബാധിച്ചത്.

    30 ജീവനുകള്‍ നഷ്ടമായതിനു പുറമേ ഈ മേഖലയിലെ വൈദ്യുത ബന്ധങ്ങളും താറുമാറിലായിരിക്കുകയാണ്. വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വ്യാപക നാശം സംഭവിച്ചിട്ടുണ്ട്. 15,000 ത്തോളം ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ 10 ലക്ഷം രൂപവീതം സഹായം പ്രഖ്യാപിച്ചിരുന്നു.

    അഞ്ച് ജില്ലകളിൽ ഓറഞ്ച് അലെർട്ട്

    നാഗപട്ടണത്തിനും വേദാരണ്യത്തിനും ഇടയിലൂടെ ആഞ്ഞടിച്ച കാറ്റിനെത്തുടര്‍ന്ന് 81,000 ത്തോളം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. ഇന്നലെ ഉച്ഛയോടെ തന്നെ 471 ദുരിതാശ്വാസ ക്യാമ്പുകളും സംസ്ഥാനത്ത് തുറന്നിരുന്നു. ദിരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച വരികയാണ്.

    കേരളത്തിലും ന്യൂനമര്‍ദം ശക്തിപ്രാപിച്ചിട്ടുണ്ട്. മധ്യകേരളത്തില്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

    ആറുദിവസം മുമ്പ് ബംഗാള്‍ ഉള്‍ക്കടലില്‍, ചെന്നൈയില്‍ നിന്ന് 925 കിലോ മീറ്ററോളം അകലെയാണ് 'ഗജ' ചുഴലിക്കാറ്റ് രൂപം കൊണ്ടത്. തമിഴ്‌നാട്ടിലെ കടലൂരിനും ആന്ധ്രയിലെ ശ്രീഹരിക്കോട്ടയ്ക്കും ഇടയില്‍ വീശുമെന്നായിരുന്നു ആദ്യ പ്രവചനം. എന്നാല്‍ കാറ്റിന്റെ ഗതിമാറി നാഗപട്ടണം, കടലൂര്‍ തീരത്തേക്ക് നീങ്ങുകയായിരുന്നു.

    ;
    First published: