നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Cyclone Gulab| കേരളത്തിൽ 8 ജില്ലകളിൽ കനത്ത മഴ; ആന്ധ്രയിലും ഒഡീഷയിലും കനത്തനാശം

  Cyclone Gulab| കേരളത്തിൽ 8 ജില്ലകളിൽ കനത്ത മഴ; ആന്ധ്രയിലും ഒഡീഷയിലും കനത്തനാശം

  ഗുലാബ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തെ തുടർന്ന് സംസ്ഥാനത്തും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്.

  Image: ANI

  Image: ANI

  • Share this:
   ആന്ധ്ര- ഒഡീഷ തീരങ്ങളിൽ വ്യാപക നാശം വിതച്ച് ഗുലാബ് ചുഴലിക്കാറ്റ്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ആറ് പേരെ കാണാതായി. വടക്കൻ ആന്ധ്രയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായത്.ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

   ഗുലാബ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തെ തുടർന്ന് സംസ്ഥാനത്തും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും രാത്രി തുടങ്ങിയ മഴ തുടരുകയാണ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഇന്നലെ ഉച്ചയ്ക്ക് തുടങ്ങിയ മഴ രാത്രിയിലും തുടർന്നു. കൊച്ചിയിൽ രാത്രി മുതൽ ശക്തമായ മഴയാണ്.

   കൊല്ലം, ആലപ്പുഴ ജില്ലകളിലും ഒറ്റപ്പെട്ട കനത്ത മഴ ലഭിച്ചു. പത്തനംതിട്ടയിൽ പല നദികളും നിറഞ്ഞൊഴുകുകയാണ്. കോട്ടയം, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ട മഴ പെയ്തു. വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മഴ നാളെയും തുടരുമെന്നാണ് പ്രവചനം.

   അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 41 മുതൽ 61 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

   അതേസമയം, ഗുലാബ് ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഗുലാബ് ചുഴലിക്കാറ്റ് ദുർബലമാവുകയും പടിഞ്ഞാറോട്ട് 14 കിലോമീറ്റർ വേഗതയിൽ നീങ്ങുകയും ചെയ്തിട്ടുണ്ട്.


   ചുഴലിക്കാറ്റ് വടക്കൻ ആന്ധ്രാപ്രദേശിൽ ആഴമേറിയ ന്യൂനമർദ്ദമായി മാറി. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും അടുത്ത 6 മണിക്കൂറിൽ കൂടുതൽ ദുർബലമാകാനും സാധ്യതയുണ്ട്.


   ആന്ധ്രപ്രദേശ്, സൗത്ത് ഛത്തീസ്ഗഢ്, തെലങ്കാന, വിദർഭ എന്നിവിടങ്ങളിൽ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം ശക്തമായ മഴയും കനത്ത മഴയും ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
   Published by:Naseeba TC
   First published:
   )}