നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Cyclone | ജവാദ് ചുഴലിക്കാറ്റ് ; ആന്ധ്രയില്‍ 50,000-ലധികം പേരെ മാറ്റിപാർപ്പിച്ച് സർക്കാർ

    Cyclone | ജവാദ് ചുഴലിക്കാറ്റ് ; ആന്ധ്രയില്‍ 50,000-ലധികം പേരെ മാറ്റിപാർപ്പിച്ച് സർക്കാർ

    സംസ്ഥാനത്ത് 197 ദുരിതാശ്വസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്

    • Share this:
      അമരാവതി: ജവാദ് ചുഴലിക്കാറ്റ്(Cyclone Jawad) ആഞ്ഞടിക്കിക്കാന്‍ സാധ്യതയുള്ളതിനാല്‍ ആന്ധ്രപ്രദേശിലെ(Andhra Pradesh)മൂന്ന് ജില്ലകളില്‍ നിന്ന് 54,008 പേരെ സംസ്ഥാന സര്‍ക്കാര്‍ മാറ്റിപാര്‍പ്പിച്ചു.

      ശ്രീകാകുളം ജില്ലയില്‍ നിന്ന് 15,755 പേരെയും വിജയനഗരത്തില്‍ നിന്ന് 1700 പേരെയും വിശാഖപട്ടണത്ത് നിന്ന് 36,553 പേരെയും രക്ഷാസംഘം ഒഴിപ്പിച്ചതായണ് റിപ്പോര്‍ട്ട്.

      സംസ്ഥാനത്ത് 197 ദുരിതാശ്വസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്.
      സംസ്ഥാന ദുരന്ത നിവാരണ സേനയുടെ (എസ്ഡിആര്‍എഫ്) അഞ്ച് ടീമുകളും കോസ്റ്റ് ഗാര്‍ഡിന്റെ ആറ് ടീമുകളും
      ദേശീയ ദുരന്ത നിവാരണ സേനയുടെ 11 ടീമുകളെ  ചുഴലിക്കാറ്റ് ആഞ്ഞ് അടിക്കാന്‍ സാധ്യയുള്ള പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അടിയന്തര സാഹചര്യം നേരിടുന്നതിന് സര്‍ക്കാര്‍ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്.

      Konijeti Rosaiah| ആന്ധ്ര മുൻമുഖ്യമന്ത്രിയും ഗവർണറുമായിരുന്ന കെ റോസയ്യ അന്തരിച്ചു

      ആന്ധ്ര (Andhra Pradesh) മുൻമുഖ്യമന്ത്രിയും കർണാടക, തമിഴ്നാട് ഗവർണറുമായിരുന്ന കെ റോസയ്യ (Konijeti Rosaiah) അന്തരിച്ചു. 88 വയസായിരുന്നു. ഹൈദരാബാദിൽ (Hyderabad) പുലർച്ചെയായിരുന്നു അന്ത്യം. 15 തവണ ബജറ്റ് അവതരിപ്പിച്ച് റെക്കോർഡ് സൃഷ്ടിച്ച ധനമന്ത്രിയാണ് അദ്ദേഹം.

      വൈഎസ്ആർ രാജശേഖര റെഡ്ഡിയുടെ മരണശേഷം 2009 സെപ്തംബർ മുതൽ 2010 നവംബർ വരെ അവിഭക്ത ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നു റോസയ്യ. ആന്ധ്രാ നിയമസഭയിലെ കോൺ​ഗ്രസിന്റെ കരുത്തുറ്റ ശബ്ദമായിരുന്നു അദ്ദേഹം. 1998ൽ ലോക്സഭയിലേക്കും തെര‍ഞ്ഞെടുക്കപ്പെട്ടു. ആന്ധ്രാപ്രദേശ് കോൺ​ഗ്രസ് കമ്മിറ്റി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

      1933 ജൂലൈ നാലിന് ​ഗുണ്ടൂർ ജില്ലയിലെ വെമുരുവിലാണ് റോസയ്യ ജനിച്ചത്. ഗുണ്ടൂരിലെ ഹിന്ദു കോളജിലെ പഠനകാലത്ത് തന്നെ രാശ്ട്രീയ പ്രവർത്തനത്തിൽ സജീവമായി കോമേഴ്സ് ബിരുദധാരിയാണ്. 1968, 1974, 1980 വർഷങ്ങളിൽ ആന്ധ്രാ പ്രദേശ് നിയമസഭാംഗമായിരുന്നു. 1979ൽ പൊതുമരാമത്ത് മന്ത്രിയുമായി. കർണാടക ഗവർണറായി രണ്ടുമാസം തുടർന്ന റോസയ്യ 2011 മുതൽ 2016 വരെ തമിഴ്നാട് ഗവർണറായിരുന്നു. ലളിത ജീവിതം നയിക്കാൻ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം വിവാദങ്ങളിൽ നിന്നും എക്കാലവും അകലം പാലിക്കാൻ ശ്രമിച്ചു.

      Also Read- Karnataka Private Schools | ഫീസ് അടയ്ക്കാത്ത രക്ഷിതാക്കള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കാൻ ഒരുങ്ങി കര്‍ണാടകയിലെ സ്വകാര്യ സ്‌കൂളുകള്‍ 

      ടി ആഞ്ജയ്യ, കോട്ല വിജയ ഭാസ്കര റെഡ്ഡി, എൻ ജനാർദന റെഡ്ഡി മന്ത്രിസഭകളിൽ അംഗമായി. 2004 മെയ് വരെ വൈഎസ് രാജശേഖര റെഡ്ഡി ക്യാബിനറ്റിലും അംഗമായി. ആഭ്യന്തരം, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം എന്നീ വകുപ്പുകളുടെ ചുമതലയാണ് അദ്ദേഹം വഹിച്ചിരുന്നത്. 1995 മുതൽ 1997 വരെ ആന്ധ്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായി പ്രവർത്തിച്ചു. 1998ല്‍ നർസരാപേട്ടിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചു ജയിച്ചു. 2007ൽ ആന്ധ്രാ സർവകലാശാല അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. റോസയ്യയ്ക്ക് മൂന്നു ആൺമക്കളും ഒരു മകളുമാണുള്ളത്.
      Published by:Jayashankar AV
      First published:
      )}