• HOME
  • »
  • NEWS
  • »
  • india
  • »
  • ആഞ്ഞടിച്ച് സിട്രാങ് ചുഴലിക്കാറ്റ്; ബംഗ്ലാദേശിൽ ഏഴ് മരണം

ആഞ്ഞടിച്ച് സിട്രാങ് ചുഴലിക്കാറ്റ്; ബംഗ്ലാദേശിൽ ഏഴ് മരണം

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയക്ക് സാധ്യതയുണ്ട്

  • Share this:
സിട്രാങ് ചുഴലിക്കാറ്റിൽ ബംഗ്ലാദേശിൽ ഏഴ് മരണം. ബർഗുണ, നരൈൽ, സിറാജ്‍ഗഞ്ച് തുടങ്ങിയ മേഖലകളിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ആയിരക്കണക്കിന് പേരെ നേരത്തെ തന്നെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചിരുന്നു. ചുഴിലക്കാറ്റ് ശക്തി കുറഞ്ഞ് ന്യൂനമർദം ആയിട്ടുണ്ട്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയക്ക് സാധ്യതയുണ്ട്.

ഇന്ത്യയിൽ അസം, മേഘാലയ, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്‌ടോബർ 26 വരെ ഹൈലകണ്ടി, കരിംഗഞ്ച്, കച്ചാർ, ദിമ ഹസാവോ, ഈസ്റ്റ്, വെസ്റ്റ് കർബി ആംഗ്ലോങ്, മോറിഗാവ്, നാഗോൺ, കാംരൂപ് മെട്രോ, കാംരൂപ്, ഗോൾപാറ, ഗോലാഘട്ട്, ജോർഹട്ട്, സിബ്‌സാഗർ ജില്ലകളുടെ ചില ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലവാസ്ഥാ വകുപ്പ് അറിയിച്ചു.


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് സിട്രാങ് ചുഴലിക്കാറ്റായി മാറിയത്. 26 വരെ മധ്യ ബംഗാൾ ഉൾക്കടലിലും ഒഡീഷ, ബംഗാൾ തീരങ്ങളിലും മീൻപിടിക്കാൻ പോകരുതെന്നു മുന്നറിയിപ്പുണ്ട്.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രമായ ന്യൂനമർദം ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ചുഴലിക്കാറ്റായി മാറിയത്. തായ്‌ലൻഡ് ആണ് ചുഴലിക്കാറ്റിന് സിട്രാങ് എന്ന് പേരിട്ടത്. സിട്രാങ് പശ്ചിമ ബംഗാളിലെ തീരദേശ ജില്ലകളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്കും വടക്കൻ തീരപ്രദേശമായ ഒഡീഷയിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്.
Published by:Naseeba TC
First published: