HOME /NEWS /India / നാശം വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ്: കര്‍ണാടകയില്‍ നാലു മരണം; ശക്തമായ മഴ തുടരുന്നു

നാശം വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ്: കര്‍ണാടകയില്‍ നാലു മരണം; ശക്തമായ മഴ തുടരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളതീരത്ത് നിലനിൽക്കുന്നതിനാൽ ശക്തമായ തുടരുകയാണ്.

  • Share this:

    മുംബൈ/ തിരുവനന്തപുരം: അറബിക്കടലിൽ രൂപംകൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറി. മേയ് 17ന് വൈകിട്ട് ഗുജറാത്ത് തീരത്ത് എത്തി 18 ന് അതി രാവിലെ മണിക്കൂറിൽ പരമാവധി 175 കിമീ വേഗതയിൽ ഗുജറാത്തിലെ പോർബന്തറിനും മഹാഹുവാക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഗുജറാത്തിനും ദിയു തീരത്തിനും ജാഗ്രതാ മുന്നറിയിപ്പ് നൽകി.

    ചുഴലിക്കാറ്റിൽ നാലുപേർക്ക് ജീവൻ നഷ്ടപ്പെട്ടതായും 73 ഗ്രാമങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചതായും കർണാടക സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മുന്നുതീരദേശ ജില്ലകൾ ഉൾപ്പടെ ആറ് ജില്ലകളിൽ അതിശക്തമായ മഴയാണ് ഉണ്ടായത്. കൊങ്കൺ തീരത്തിനടുത്തുളളവർക്ക് മുന്നറിയിപ്പ് നൽകിയതായി മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മുൻകരുതലെന്നോണം കോവിഡ് കെയർ സെന്ററുകളിൽ നിന്ന് 580 രോഗികളെ ബൃഹാൻ മുംബൈ കോർപറേഷൻ മാറ്റിയിട്ടുണ്ട്.

    ലക്ഷദ്വീപിൽ വൻ നാശം

    ടൗട്ടെ ചുഴലിക്കൊടുങ്കാറ്റിൽ ലക്ഷദ്വീപിൽ വൻ നാശനഷ്ടം, ആളപായമില്ല. ദ്വീപുകളെല്ലാം ശക്തമായ കടലാക്രമണ ഭീഷണിയിലാണ്. വെള്ളിയാഴ്ച വൈകിട്ട് തുടങ്ങിയ കാറ്റ് ശനിയാഴ്ച ഉച്ചവരെ നാശം വിതച്ചു. 10 ദ്വീപുകളിലായി 58 വീടുകളും 63 മീൻപിടിത്ത ബോട്ടുകളും തകർന്നു. കിൽത്തൻ, ചേത്ലാത്ത്, കടമത്ത്, അമിനി തുടങ്ങിയ ദ്വീപുകളിലാണ് ഏറെയും നാശം ഉണ്ടായത്.

    കേരളത്തിൽ മഴയും കടലാക്രമണവും തുടരുന്നു.

    ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളതീരത്ത് നിലനിൽക്കുന്നതിനാൽ തിങ്കളാഴ്ചവരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും. അടുത്ത മൂന്നു മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും 40 കിമീവരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

    Also Read- ബേപ്പൂരില്‍നിന്നും അഞ്ച് മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് കാണാതായി

    അതിതീവ്രമഴയും ശക്തമായ കാറ്റും കാരണം കേരളത്തിൽ കനത്ത നാശ നഷ്ടങ്ങളുണ്ടായി. എറണാകുളം, കോഴിക്കോട് ജില്ലകളിലായി രണ്ടുപേർ മുങ്ങിമരിച്ചു. രണ്ടുദിവസങ്ങളിൽ കേരളത്തിൽ ശരാശരി 145.5 മില്ലിമീറ്റർ മഴ കിട്ടി. കൊച്ചി, പീരുമേട് സ്റ്റേഷനുകളിൽ 200 മില്ലിമീറ്ററിന് മുകളിലാണ് 24 മണിക്കൂറിൽ പെയ്തത്.

    അണക്കെട്ടുകൾ ഉടൻ തുറക്കില്ല

    അണക്കെട്ടുകള്‍ ഉടൻ തുറക്കേണ്ടതില്ലെന്ന് വൈദ്യുതി ബോർഡിന്റെ വിലയിരുത്തല്‍. വൈദ്യുതി ബോര്‍ഡിന്റെ കീഴിലുള്ള ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയില്‍ ഇപ്പോള്‍ സംഭരണശേഷിയുടെ 33 ശതമാനം മാത്രമേ ജലമുള്ളൂ. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഒരു ശതമാനം മാത്രം കൂടുതല്‍. കുണ്ടളയില്‍ 13 ശതമാനവും മാട്ടുപ്പെട്ടിയില്‍ 31 ശതമാനവും ജലമുണ്ട്. പത്തനംതിട്ട ജില്ലയിലെ പമ്പ അണക്കെട്ടിൽ 33 ശതമാനം മാത്രമേ ജലമുള്ളൂ.

    മറ്റ് പ്രധാന അണക്കെട്ടുകളായ ഷോളയാറും ഇടമലയാറും ജലനിരപ്പ് 30 ശതമാനം മാത്രം. കുറ്റ്യാടി, നേര്യമംഗലം, ലോവര്‍പെരിയാര്‍, ശെങ്കുളം ഉള്‍പ്പടെ മറ്റ് അണക്കെട്ടുകളിലും ജലനിരപ്പ് നിയന്ത്രണവിധേയം. രണ്ടുമൂന്നു ദിവസം കനത്തമഴ പെയ്താല്‍പോലും അണക്കെട്ട് തുറന്നവിടേണ്ടി വരില്ല.

    First published:

    Tags: Cyclone Tauktae, Cyclone Tauktae Kerala